ലീഡ്സ്: യോര്‍ക്ക്ഷെയര്‍ ക്നാനായ കാത്തലിക് യൂണിറ്റിന്റെ പ്രഥമ കണ്‍വന്‍ഷന്‍ ഏപ്രില്‍ 16, 17, 18 തീയതികളില്‍ യോര്‍ക്ക്ഷെയര്‍ ഡെയില്‍സില്‍ സ്വാര്‍തിഗില്‍ ഫാംഹൌസില്‍ നടക്കും വര്‍ണ്ണശബളമായ കലാപരിപാടികള്‍, യു.കെ.കെ.സി.എ. ഭാരവാഹികള്‍ക്ക് സ്വീകരണം, പ്രബന്ധാവതരണം, നേതൃത്വപരിശീലനക്ളാസ്സുകള്‍ എന്നിവയാണ് പ്രധാന പരിപാടികള്‍. കൂടാതെ എട്ടാമത് യു.കെ.കെ.സി.എ. കണ്‍ലന്‍ഷനില്‍ യോര്‍ക്ക്ഷെയര്‍ യൂണിറ്റിന്റെ സജീവ പങ്കാളിത്തം പ്രകടിപ്പിക്കുന്നതിനു വിശ്വമായകാര്യങ്ങള്‍ തീരുമാനിക്കുവാനും കണ്‍വന്‍ഷന്‍ ഉപകരിക്കും. ആദ്യം പേര് രജിസ്റര്‍ ചെയ്യുന്ന കുട്ടികളടക്കം 40 വ്യക്തികള്‍ക്കേ കണ്‍വന്‍ഷനില്‍ സംബന്ധിക്കുവാന്‍ സാധിക്കൂ. ഈ മാസം 28-ന് മുന്‍പ് 50 പൌണ്ട് നല്‍കി രജിസ്ട്രേഷന്‍ ഉറപ്പുവരുത്തണമെന്ന് ഭാരവാഹികള്‍ ആവശ്യപ്പെട്ടു സഖറിയാ പുത്തെന്‍ കളം |