ലണ്ടന്‍– ദൃശ്യഭംഗി നിറഞ്ഞുനില്‍ക്കുന്ന മാല്‍വണ്‍ മലനിരകളുടെ താഴ്‌്‌വാരങ്ങളില്‍ പൌരാണിക സമസ്യകളുടെ നടവിളികള്‍ ഉയരാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. 8ാമത് യു.കെ.സി.എ. കണ്‍വന്‍ഷന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. 22- തീയതി ശനിയാഴ്‌ച രാവിലെ പത്തരമണിക്ക് ആര്‍ച്ച് ബിഷപ്പ് മാര്‍ എബ്രാഹാം വിരുത്തിക്കുളങ്ങരയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ദിവ്യബലി അര്‍പ്പിക്കും. ഉച്ചതിരിഞ്ഞ് രണ്ടുമണിക്കാരംഭിക്കുന്ന സമുദായ റാലിയില്‍ ആയിരങ്ങള്‍ പങ്കെടുക്കും. ചെണ്ടമേളം, ശിങ്കാരിമേളം, മുത്തുക്കുടകള്‍, താലപ്പൊലി, വിവിധ നിശ്ചലദൃശ്യങ്ങള്‍, സാമുദായികദേശീയ വേഷവിതാനങ്ങള്‍, പ്രച്ഛന്നവേഷങ്ങള്‍, നാടന്‍ കലകളുടെ ദൃശ്യാവിഷ്‌ക്കാരങ്ങള്‍, പുരാതന പാട്ടുകളുടെ താളഭംഗിയുമൊക്കെച്ചേരുമ്പോള്‍ മാല്‍വണില്‍ യു.കെ.യിലെ ക്‌നാനായക്കാര്‍ചരിത്രം രചിക്കുമെന്നത് നിസ്സംശയം. തുടര്‍ന്നു നടക്കുന്ന പൊതുസമ്മേളനത്തില്‍ ജസ്റ്റീസ് സിറിയക് ജോസഫ്, ആര്‍ച്ച് ബിഷപ്പ് മാര്‍ ഏബ്രഹാം വിരുത്തിക്കുള-ങ്ങര, മാര്‍ ജോസഫ് പള്ളിപറമ്പില്‍, ആയൂബ് മോര്‍ സില്‍വാനിയോസ് മെത്രാപ്പോലീത്താ, റോഷി അഗസ്റ്റിന്‍ എം.എല്‍.എ, ഫാ: തോമസ് കുരിശുംമൂട്ടില്‍, ഫാ: സജി മലയില്‍പുത്തന്‍പുരയില്‍, ഫാ: ലൂക്ക് പുതിയകുന്നേല്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
യു.കെ. കെ.സി.എ. പ്രത്യേകം തയ്യാറാക്കിയ അവതരണ ഗാനത്തിനൊപ്പം അന്‍പതോളം കലാപ്രതിഭകള്‍ പങ്കെടുക്കുന്ന സ്വാഗതനൃത്തശില്‌പം, മികച്ച കലാപരിപാടികള്‍ ഉള്‍പ്പെടുന്ന `ക്‌നാനായ കലാ-സന്ധ്യ' എന്നിവ ഈ വര്‍ഷത്തെ കണ്‍വന്‍ഷന്റെ പ്രത്യേകതകളാണ്. പ്രമുഖ അച്ചടി ദൃശ്യമാധ്യമപ്രതിനിധികള്‍ കണ്‍വന്‍ഷന്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തുന്നുണ്ട്. നാവിഗേഷന്‍ സംവിധാനം ഉപയോഗിക്കുന്നവര്‍ WR13 6 NW എന്ന പോസ്റ്റ്‌കോഡ് ഉപയോഗിച്ച് യെല്ലോഗേറ്റിലൂടെ പ്രവേശിക്കണം. പ്രവേശനകവാടത്തില്‍ രജിസ്‌ട്രേഷന്‍ സൌകര്യം ലഭ്യമാണ്. ബ്രിട്ടീഷ് കാലാവസ്ഥാ പ്രവചനങ്ങള്‍ അനുകൂലമായ സന്തോഷത്തിലാണ് യു.കെ.യിലെ ക്‌നാനായക്കാര്‍. ഷാജി ചരമേല്‍. |