ബര്‍മിങ്‌ഹാം: എട്ടാമത് യുകെ ക്‌നാനായ സംഗമത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സെക്രട്ടറി എബി ജോസഫ് നെടുവാപ്പുഴയില്‍ അറിയിച്ചു. ഓഗസ്‌റ്റ് 22ന് വൂസ്‌റ്റര്‍ഷെയറിലെ മാള്‍വെന്‍ ഹില്ലിലെ നീ കൌണ്ടീസ് ഷോഗ്രൌണ്ടിലാണ് പരിപാടി. ഇടുക്കി എംഎല്‍എ റോഷി അഗസ്‌റ്റിന്‍ ഉള്‍പ്പെടെ നിരവധി പ്രമുഖ വ്യക്‌തികള്‍ കണ്‍വന്‍ഷനില്‍ വിശിഷ്‌ടാതിഥികളായി പങ്കെടുക്കും. രാവിലെ 10.30ന് വിശുദ്ധ കുര്‍ബാനയോടെയാണ് പരിപാടികള്‍ ആരംഭിക്കുന്നത്. ഉച്ചയ്ക്ക് ഒന്നേ മുക്കാലിന് ക്‌നാനായ പാരമ്പര്യവും തനിമയും വിളിച്ചോതിക്കൊണ്ട് വാദ്യഘോഷങ്ങളോടെ നിറപ്പകിട്ടാര്‍ന്ന സാംസ്‌കാരിക റാലി നടക്കും. തുടര്‍ന്ന് പൊതുസമ്മേളനം. അഭിവന്ദ്യ മാര്‍ ഏബ്രഹാം തുടര്‍ന്ന് കലാപരിപാടികളും നടക്കും. യുകെയില്‍ അങ്ങോളമിങ്ങോളമുള്ള ക്‌നാനായ യൂണിറ്റുകളില്‍ നിന്നെത്തുന്ന ആയിരങ്ങള്‍ കണ്‍വന്‍ഷനില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ.
എബി ജോസഫ് |