ബര്‍മിംഗ്‌ഹാം: യു.കെ.കെ.സി.എ ബര്‍മിംഗ്‌ഹാം റീജിയന്റെ വാര്‍ഷികാഘോഷങ്ങള്‍ ഒക്ടോബര്‍ 31 ന് നടക്കും. അന്നു രാവിലെ പത്തു മുതല്‍ സട്ടണ്‍ കോള്‍ഡ് ഫീല്‍ഡിലെ ഫെല്ലോഷിപ്പ് ഹാളിലാണ് ആഘോഷ ചടങ്ങുകള്‍ നടക്കുക. ദിവ്യബലിയോടെ ആരംഭിക്കുന്ന ചടങ്ങുകള്‍ വൈകുന്നേരം ആറു വരെ നീളും. ഉച്ച കഴിഞ്ഞു നടക്കുന്ന വാര്‍ഷിക സമ്മേളനത്തില്‍ഡ പ്രസിഡന്റ് ബിജു മടുക്കാക്കുഴി അധ്യക്ഷത വഹിക്കും. ഫാ.സജി മലയില്‍പുത്തന്‍പുരയില്‍ ഉദ്‌ഘാടനം നിര്‍വഹിക്കും. ഫാ.തോമസ് കൊച്ചാലുംചുവട്ടില്‍ മുഖ്യപ്രഭാഷണം നടത്തും. എബി ജോസഫ്, സിബു കുളങ്ങര, ,ഷൈനോ കിടാരക്കുഴി എന്നിവര്‍ ആശംസകളര്‍പ്പിക്കും. തുടര്‍ന്ന് അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുക്കും. വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് വിവിധ കലാ – കായിക മത്സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. സമ്മേളനാനന്തരം നടക്കുന്ന കലാപരിപാടികള്‍ക്ക് കെ.സി.വൈ.എല്‍ യൂണിറ്റ് നേതൃത്വം നല്‍കും. ബെന്നി മാവേലില്‍, ജോയി പുളിക്കിയില്‍, സില്‍വസ്റ്റര്‍ എടാട്ടുകാല, സജി രമാച്ചനാട്ട്, തോമസ് കിടാരക്കുഴി, ലിന്‍സ് വരിക്കാശ്ശേരി, ജോബി വിനോദ്, സുനില്‍ കുന്നിരിക്കല്‍, ബെന്നി ഓണശ്ശേരില്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും. വാര്‍ഷികത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സെക്രട്ടറി ബെന്നി മാവേലില്‍ അറിയിച്ചു.
ഷാജി ചരമേല്‍ |