ബര്‍മിംഗ്ഹാം: യു.കെ.കെ.സി.എ ബര്‍മിംഗ്ഹാം റീജിയന്റെ വാര്‍ഷികാഘോഷം ഉജ്വലമായി. സട്ടണ്‍ കോള്‍ഡ് ഫീല്‍ഡിലെ ഫെല്ലോഷിപ്പ് ഹാളില്‍ ദിവ്യബലിയോടെ ആരംഭിച്ച വാര്‍ഷികാഘേഷം വൈകുന്നേരം ആറു വരെ നീണ്ടു. റീജിയണ്‍ പ്രസിഡന്റ് ബിജു മടുക്കാക്കുഴിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന വാര്‍ഷിക സമ്മേളനം ഫാ.സജി മലയില്പുത്തന്പുരയില് ഉദ്ഘാടനം ചെയ്തു. ഫാ.തോമസ് കൊച്ചാലുംചുവട്ടില്‍ മുഖ്യപ്രഭാഷണം നടത്തി. മാതൃകാപരമായ പ്രവര്‍ത്തനങ്ങളിലൂടെ ബര്മിംഗാഹാമിലെ ക്നാനായ കൂട്ടായ്മയ്ക്ക് നവചൈതന്യം പകരുന്ന അസോസിയേഷന് നേതൃത്വത്തെ ഫാ.സജി മലയില്പുത്തന്പുരയില് അഭിനന്ദിച്ചു. വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി വിവിധ മത്സരങ്ങളും സംഘടിപ്പിച്ചിരുന്നു. കെ.സി.വൈ.എല്‍ യൂണിറ്റ് ഒരുക്കിയ കലാപരിപാടികള്‍ ശ്രദ്ധേയമായി. ബെന്നി മാവേലില്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും, ലാന്‍സ് വരിക്കാശ്ശേരില്‍ കണക്കും അവതരിപ്പിച്ചു. എബി ജോസഫ്, തോമസ് കിടാരക്കുഴി, സിബു മാത്യു, ഷൈനോ തോമസ് തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. ബിജു മടുക്കാക്കുഴി, സില്‍വസ്റ്റര്‍ എടാട്ടുകാല, ബെന്നി മാവേലില്‍, സജി രാമച്ചനാട്ട്, ജോബി വിനോദ്, ബെന്നി ഓണശ്ശേരില്‍, സുനില്‍ കുന്നിരിക്കല്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.
ഷാജി ചരമേല്‍ |