മാല്‍വെണ്‍ഹില്‍സ്: യുകെ ക്‌നാനായ കത്തോലിക്കാ അസോസിയേഷന്‍ ദൈവദാസന്മാരായ മാര്‍ മാത്യു മാക്കീല്‍, പൂതത്തില്‍ തൊമ്മിയച്ചന്‍ എന്നിവരെ അനുസ്‌മരിക്കുന്നു. എട്ടാമത് കണ്‍വന്‍ഷനോടനുബന്ധിച്ച് 22ന് മാല്‍വെണ്‍ഹില്‍സിലെ ത്രീ കൌണ്ടി ഷോ കണ്‍വന്‍ഷന്‍ സെന്ററില്‍ രാവിലെ പത്തരയ്ക്ക് നാഗ്‌പൂര്‍ മെത്രാപ്പൊലീത്ത മാര്‍ ഏബഹാം വിരുത്തിക്കുളങ്ങര അനുസ്‌മരണബലിക്ക് മുഖ്യകാര്‍മികത്വം വഹിക്കും. മാര്‍ ജോര്‍ജ് പള്ളിപ്പറമ്പില്‍, ഫാ. തോമസ് കുരിശുംമൂട്ടില്‍, ഫാ. ലൂക്ക് പുതിയകുന്നേല്‍, ഫാ. സജി മലയില്‍ പുത്തന്‍പുര, ഫാ. സജി തോട്ടം, ഫാ. സെബാസ്‌റ്റ്യന്‍ അരീക്കോട്, ഫാ. സിറിള്‍ തടത്തില്‍, ഫാ. ജിജോ നെല്ലിക്കാക്കളത്തില്‍ എന്നിവര്‍ സഹകാര്‍മികത്വം വഹിക്കും. |