യു.കെ.കെ.സി.എ കണ്‍വന്‍ഷന്‍ ജൂലൈ പത്തിന്‌ വൂസ്റ്റര്‍ഷയറില്‍

posted Mar 7, 2010, 11:31 AM by Saju Kannampally   [ updated Mar 7, 2010, 11:34 AM ]

ലണ്ടന്‍: യ.കെ യിലെ ക്‌നാനായ മക്കളെ ഒരു ചരടില്‍ കോര്‍ത്തിണക്കുന്ന യുണൈറ്റഡ്‌ കിംഗ്‌ഡം ക്‌നാനായ കാത്തലിക്‌ അസോസിയേഷന്റെ (യു.കെ.കെ.സി.എ) 2010 ലെ ദേശീയ കണ്‍വന്‍ഷന്‍ ജൂലൈ പത്ത്‌ ശനിയാഴ്‌ച നടത്തുന്നതാണ്‌. വൂസ്റ്റര്‍ഷയറിലെ മാല്‍വണ്‍ ഹില്‍സിലുള്ള ത്രി കൗണ്ടീസ്‌ ഷോ ഗ്രൗണ്ടാണ്‌ കണ്‍വന്‍ഷന്‌ വേദിയാവുകയെന്ന്‌ യു.കെ.കെ.സി.എ ജനറല്‍ സെക്രട്ടറി സ്റ്റെബി ഏബ്രഹാം അറിയിച്ചു. യു.കെ.കെ.സി.എ നാഷണല്‍ കൗണ്‍സില്‍ യോഗമാണ്‌ കണ്‍വന്‍ഷന്റെ തീയതിയും, വേദിയും സംബന്ധിച്ച്‌ തീരുമാനമെടുത്തത്‌.

സ്റ്റെബി ഏബ്രഹാം
 
Comments