ജില്ലിംഗ്‌ഹാം: യു.കെ.കെ.സി.എ.യുടെ എട്ടാമത് കണ്‍വന്‍ഷന്‍ സന്ദേശം പ്രഖ്യാപിച്ചു. ആഗസ്റ്റ് 22 ശനനി-യാഴ്‌ച വൂസ്റ്ററിലെ മാല്‍വണ്‍ ഹില്‍സില്‍ നടക്കുന്ന കണ്‍വന്‍ഷന്‍ `മൂല്യാധിഷ്‌ഠിത കുടിയേറ്റം വചനാധിഷ്‌ഠിത കുടുംബം' എന്ന സന്ദേശത്താല്‍ ശ്രദ്ധേയമാകും.
അതിപുരാതനമായ പാരമ്പര്യങ്ങളും, അനിതരസാധാരണമായ ഊഷ്‌മള സാഹോദര്യവും കാത്തുസൂക്ഷിക്കുന്ന ക്‌നനാനനായ സമുദായത്തിന്റെ സഭാജീവിതവും, സുവിശേഷ പ്രഘോഷണ ദൌത്യവും, കുടുംബ ബന്ധങ്ങളുടെ തീവ്രതയും പ്രകടമാക്കുന്ന നിരവധി ദൃശ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന സമുദായറാലി, ചര്‍ച്ചകള്‍, പ്രഭാഷണങ്ങള്‍ തുടങ്ങി വിവിധ പരിപാടികള്‍ കണ്‍വന്‍ഷന്റെ ഭാഗമായി നടത്തപ്പെടും.
ഏകദേശം നാലായിരത്തോളം അംഗങ്ങള്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്ന 8–ാ-മത് യു.കെ. കെ.സി.എ. കണ്‍വന്‍ഷന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി പ്രസിഡന്റ് സിറിള്‍ പടപ്പുരയ്ക്കല്‍ അറിയിച്ചു.
ഷാജി ചരമേല്‍ |