യു.കെ.കെ.സി.എ. കണ്‍വെണ്‍ഷന്‍ കമ്മററി രൂപീകൃതമായി

posted Mar 31, 2010, 10:46 PM by Knanaya Voice   [ updated Apr 1, 2010, 12:22 PM by Saju Kannampally ]
മാള്‍വെണ്‍ഹില്‍സ്‌: ഒന്‍പതാമത്‌ യുകെകെസിഎ കണ്‍വെന്‍ഷനുള്ള സംഘാടക കമ്മിറ്റി രൂപീകരിച്ചു. ഐന്‍സ്റ്റീന്‍ വാലയിലാണ്‌ കമ്മിറ്റി ചെയര്‍മാന്‍. വിശിഷ്‌ടാതിഥികള്‍ക്കുള്ള സ്വീകരണത്തിന്റെ തയാറെടുപ്പുകള്‍ക്ക്‌ ഷെല്ലി നെടുംതുരുത്തിപുത്തന്‍പുര നേതൃത്വം നല്‍കും. പബ്ലിസിറ്റി –സ്റ്റെബി ചേരിക്കയ്ക്കല്‍, വിനോദ്‌ കിഴക്കേനടയിലിന്റെ നേതൃത്വത്തിലും കലാപരിപാടികള്‍– ഷാജി വാരാക്കുടി, രജിസ്‌ട്രേഷന്‍– ജോസ്‌ പരപ്പനാട്‌ എന്നിവരുടെ നേതൃത്വത്തിലും നടക്കും. പൊതുസമ്മേളനം, റാലി തുടങ്ങിയ പരിപാടികള്‍ക്കു എബി നെടുവാംപുഴ, സിറിള്‍ പടപ്പുരയ്ക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കും. 5000ത്തിലധികം ക്‌നാനായ കത്തോലിക്കരെ സാക്ഷ്യം നിര്‍ത്തി യുകെകെസിഎയ്ക്കു ചാരിറ്റബിള്‍ രജിസ്‌ട്രേഷന്‍ ലഭിച്ചതിന്റെ ഔദ്യോഗിക പ്രഖ്യാപനവും കോട്ടയം അതിരൂപതയുടെ ശതാബ്‌ദി ആഘോഷങ്ങളുടെ യുകെയിലെ പ്രവര്‍ത്തനോദ്‌ഘാടനവും നടക്കും.
                                                                                                                                              *സഖറിയ  പുത്തന്‍കളം
Comments