നോട്ടിങ്‌ഹാം: യു.കെ.കെ.സി.എ യുടെ നോട്ടിങ്‌ഹാം യണിറ്റിന്റെ വാര്‍ഷികവും, യു.കെ.കെ.സി.എ ഭാരവാഹികള്‍ക്കുള്ള സ്വീകരണവും ഈസ്‌റ്റര്‍ ആഘോഷവും സംയുക്തമായി ഏപ്രില്‍ 11 ന് ഉച്ചകഴിഞ്ഞ് നടത്തുവാന്‍ യൂണിറ്റിന്റെ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം തീരുമാനിച്ചു. യൂണിറ്റിന്റെ ഒരു വര്‍ഷത്തെ കര്‍മ പദ്ധതികള്‍ ആലോചിക്കുവാന്‍ ചേര്‍ന്ന യോഗത്തിലാണ് ഈ തീരുമാനമുണ്ടായത്. മധ്യവേനല്‍ അവധിക്കാലത്ത് ദ്വിദിന കുടുംബ സമ്മേളനവും, വിനോദയാത്രയും നടത്തുന്നതാണ്. ദ്വിദിന പരിപാടിയില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ സെക്രട്ടറിയുടെ പക്കല്‍ പേരു രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. കോട്ടയം അതിരൂപതാധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്തയുടെ പിതാവ് മൂലക്കാട്ട് ജോണ്‍ സാറിന്റെ നിര്യാണത്തില്‍ യോഗം അനുശോചനം രേഖപ്പെടുത്തി. പ്രസിഡന്റ് ജയിംസ് കാവനാലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ബേബി കുര്യാക്കോസ്, മാത്തുക്കുട്ടി ജോണ്‍ ആനകുത്തിക്കല്‍, ടെസി ഷാജി മാളിയേക്കല്‍, അഭിലാഷ് ആരോംകുഴിയില്‍, സിബി മൂളയ്‌ക്കല്‍ എന്നിവര്‍ സംബന്ധിച്ചു.
മാത്തുക്കുട്ടി ആനകുത്തിക്കല്‍ |