പോര്‍ട്ട്‌സ്‌മൌത്ത്: യു.കെ.കെ.സി.എ. പോര്‍ട്ട്‌സ്‌മൌത്ത് യൂണിറ്റിന്റെ വാര്‍ഷിക കുടുംബസംഗമം ഗംഭീരമായി ആഘോഷിച്ചു. വൈവിധ്യമാര്‍ന്ന പരിപാടികള്‍ കൊണ്‌ടും അംഗങ്ങളുടെ സജീവ പങ്കാളിത്തംകൊണ്‌ടും കുടുംബസംഗമം ശ്രദ്ധേയമായി.
ക്‌നാനായ സമുദായത്തിന്റെ പരമ്പരാഗത പ്രാര്‍ഥനാ ഗീതത്തോടെ ആരംഭിച്ച സംഗമത്തിന്റെ യോഗത്തില്‍ പ്രസിഡന്റ് തോമസ് സൈമണ്‍ പൂഴിക്കുന്നേല്‍ അധ്യക്ഷത വഹിച്ചു. സ്വാഗത പ്രസംഗത്തിനു ശേഷം വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തനങ്ങളില്‍ സംതൃപ്‌തി രേഖപ്പെടുത്തിയ മുഴുവന്‍ അംഗങ്ങളും ഈ കൂട്ടായ്‌മ നിലനിര്‍ത്തണമെന്ന് ആവശ്യപ്പെട്ടു.
തുടര്‍ന്ന് നടന്ന യു.കെ.കെ.സി.എ. പോര്‍ട്ട്‌സ്‌മൌത്ത് യൂണിറ്റിന്റെ തെരഞ്ഞെടുപ്പില്‍ തോമസ് സൈമണ്‍ പൂഴിക്കുന്നേല്‍(പ്രസിഡന്റ്), ജൂബി ജേക്കബ് മാളികയില്‍(സെക്രട്ടറി), ജോഷി ജോര്‍ജ് പുലിക്കൂട്ടില്‍(നാഷണല്‍ കൌണ്‍സില്‍ മെമ്പര്‍), സിബി ചെരുവില്‍(ട്രഷറര്‍), മേരി ജോണ്‍സന്‍ പുത്തന്‍കളം(വൈസ് പ്രസിഡന്റ്), ത്രോസ്യാമ്മ ജെയിംസ് മുണ്‌ടയ്ക്കപറമ്പില്‍(ജോയിന്റ് സെക്രട്ടറി) എന്നിവരെ പ്രധാന ഭാരവാഹികളായി തെരഞ്ഞെടുത്തു.
യൂണിറ്റിന്റെ സുഗമമായ നടത്തിപ്പിനായി പ്രോഗ്രാം കോ–ഓര്‍ഡിനേറ്റര്‍മാരായി മിനി സിബി ചെരുവില്‍, സീന ജോഷി പുലിക്കൂട്ടില്‍ എന്നിവരെയും ഫുഡ് കമ്മിറ്റി കണ്‍വീനറായി സന്തോഷ് സൈമണ്‍ പൂഴിക്കുന്നേല്‍, ഏരിയാ കോ–ഓര്‍ഡിനേറ്റര്‍മാരായി അലീന രാജ്‌മോന്‍ മണ്ണാട്ടുപറമ്പില്‍(പോര്‍ട്ട്‌ചെസ്‌റ്റര്‍), ലിജോ രെഞ്‌ജി കല്ലേലിമണ്ണില്‍(വാട്ടര്‍ലൂ), തോമസ് ജോസഫ് കോയിപ്പുറത്ത്(കോഷം) എന്നിവരെ തെരഞ്ഞെടുത്തു.
ഹ്രസ്വ സന്ദര്‍ശനത്തിനായി ഇന്ത്യയില്‍ നിന്നും എത്തിയ മാതാപിതാക്കളുടെയും ബന്ധുമിത്രാദികളുടെയും സാന്നിധ്യംകൊണ്‌ടും ബോള്‍പാസിംഗ്, കസേരകളി തുടങ്ങി രസകരമായ ഒട്ടേറെ പരിപാടികള്‍കൊണ്‌ടും ശ്രദ്ധേയമായ ഈ കുടുംബസംഗമം പോര്‍ട്ട്‌സ്‌മൌത്ത് യു.കെ.കെ.സി.എ. യൂണിറ്റിന് പുത്തനുണര്‍വേകി. വിഭവ സമൃദ്ധമായ സദ്യയോടെയാണ് കുടുംബസംഗമത്തിനു സമാപനമായത്. അടുത്ത സംഗമം ജനുവരി 31ന് ചേരുവാന്‍ യോഗം തീരുമാനിച്ചു
സഖറിയ പുത്തന്‍കളം |