മാല്‍വെണ്‍ഹില്‍സ്: യു.കെ. ക്നാനായ കാത്തലിക് അസോസിയേഷന് ഇദംപ്രഥമായി പ്രസിദ്ധീകരിക്കുന്ന സ്മരണിക പ്രകാശനം 22–ന് ഉച്ച-കഴിഞ്ഞ് കണ്‍വെന്‍ഷനോടനുബന്ധിച്ചുള്ള പൊതുയോഗത്തില്‍ നടക്കും. മിയാവ് രൂപത മെത്രാന് മാര്‍ ജോര്‍ജ് പള്ളിപറമ്പിലാണ് സ്മരണിക പ്രകാശനം ചെയ്യുന്നത്.
ക്നാനായ സമുദായചരിത്രം യു.കെ.യിലെ സമുദായത്തിന്റെ കുടിയേറ്റവും, പ്രവര്‍ത്തനങ്ങളും, ചെറുകഥ, ലേഖനങ്ങള്‍ എന്നിവയടങ്ങുന്നതാണ് സ്മരണിക. കണ്വെന്ഷന് ദിവസം യൂണിറ്റ് ഭാരവാഹികളില്‍ നിന്നും സ്മരണിക വാങ്ങാവുന്നതാണ്. സഖറിയ പുത്തന്‍കളം |