യു.കെ.കെ.സി.എ തെരഞ്ഞെടുപ്പ്‌ ജനു.30ന്

posted Jan 8, 2010, 9:38 AM by knanaya news

കെന്റ്‌: യു.കെയിലെ ക്‌നാനായ കത്തോലിക്കരുടെ ദേശീയ സംഘടനയായ യു.കെ.കെ.സി.എ യുടെ അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള ഭാരവാഹികളുടെ തെരഞ്ഞെടുപ്പ്‌ മുപ്പതിനു നടക്കും. ബര്‍മിങ്‌ഹാമിലെ ഫെല്ലോഷിപ്പ്‌ ഹാളില്‍ രാവിലെ 10.30 മുതല്‍ വൈകുന്നേരം അഞ്ചു വരെയുള്ള സമയത്ത്‌ തെരഞ്ഞെടുപ്പും, ഫലപ്രഖ്യാപനവും, സത്യപ്രതിജ്ഞയും നടക്കും. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്ന അവസാന തീയതി 16 ആണ്‌. 23 വരെ പിന്‍വലിക്കാം. നാഷണല്‍ കൗണ്‍സില്‍ അംഗങ്ങള്‍ക്കു മാത്രമേ മത്സരിക്കാനവൂ. പ്രസിഡന്റ്‌, വൈസ്‌ പ്രസിഡന്റ്‌, ജനറല്‍ സെക്രട്ടറി, ജോയിന്റ്‌ സെക്രട്ടറി, ട്രഷറര്‍, ജോയിന്റ്‌ ട്രഷറര്‍ എന്നീ സ്ഥാനങ്ങളിലേക്കാണ്‌ ഇലക്‌ഷന്‍. ഫാ.സജി മലയില്‍പുത്തന്‍പുരയില്‍ ആണ്‌ ഇലക്‌‌ഷന്‍ ഓഫീസര്‍. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ യു.കെ.കെ.സി.എ ഭാരവാഹികളുമായി ബന്ധപ്പെടുക.
 
സഖറിയ പുത്തന്‍കളം
 
Comments