മാല്‍വെണ്‍ഹില്‍സ്: എട്ടാമത് ക്നാനായ കാത്തലിക് കണ്‍വന്‍ഷനു മുന്നോടിയായിട്ടുള്ള രജിസ്ട്രേഷന് കിക്കോഫ്, വൂസ്റ്റര്റിലെ ഒക്ടഗണ് കമ്മ്യൂണിറ്റി സെന്ററില്‍ നടന്നു. വര്‍ണ്ണഭരിതമായ ചടങ്ങില്‍ യു.കെ.കെ.സി.എം. ട്രഷറര്‍ മാത്യു വില്ലൂത്തറ വൂസ്റ്റര്‍ യൂണിറ്റ് പ്രസിഡന്റ് ബാബു ഒഴണാലിക്ക് കണ്വേണ്ഷനുള്ള പ്രവേശന പാസ് നല്കി രജിസ്ട്രേഷന് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് – റീജിയണ്‍ പ്രതിനിധികള്‍ പങ്കെടുത്ത കിക്കോഫ് സമ്മേളനത്തില്‍ യു.കെ.കെ.സി.എ. പ്രസിഡന്റ് സിറിള്‍ പടപ്പുരയ്ക്കല്‍ അധ്യക്ഷത വഹിച്ചു. എബി നെടുവാംപുഴ സ്വാഗതവും സിബു കുളങ്ങര നന്ദിയും പറഞ്ഞു. ഓഗസ്റ്റ് 22–ന് നടക്കുന്ന കണ്വന്ഷന് ഒരു കുടുംബത്തിന് പത്ത് പൌണ്ടാണ് പ്രവേശന പാസ്സ്–ന് വില നല്‍കേണ്ടത്. അലൈഡ് ഫിനാഷ്യല്‍ സര്‍വ്വീസ് പ്രധാന പ്രയോജകരാകുന്ന ക്നാനായ കത്തോലിക്ക കണ്‍വന്‍ഷനില്‍ ഡയറക്ട് ക്ലെയിം അസിസ്റ്റസ്, അഷിന്‍ സിറ്റി ടൂര്‍ എന്നിവര്‍ പ്രായോജകരാണ്. സഖറിയാ പുത്തെന്‍കളം |