മാഞ്ചെസ്റ്റര്‍: യു.കെയിലെ സെന്റ് സ്റ്റീഫന്‍സ് ചര്‍ച്ച്, കുറുമുള്ളൂര്‍ ക്നാനായ ഫാമിലിയുടെ ഒമ്പതാമത് സംഗമം പൂര്‍വ്വാധികം ഭംഗിയായി ആഘോഷിച്ചു. മാഞ്ചെസ്റ്ററിലെ സെന്റ്. ജെയിംസ്(ഹോപ്പ്) ചര്‍ച്ചില്‍ രാവിലെ 10.30ന് ഫാ. സജി തോട്ടത്തിലിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ കുര്ബാനയോടു കൂടിയാണ് സംഗമത്തിന് തുടക്കമായത്. കുര്‍ബാനയ്ക്ക് ശേഷം ഇസര്യ റോയ് അവതരിപ്പിച്ച വെല്‍ക്കം ഡാന്‍സ് നടന്നു. തുടര്‍ന്ന് സെന്റ് സ്റ്റീഫന്‍സ് ചര്‍ച്ച് ഫാമിലി ഫീസ്റ്റിന്റെ കള്‍ച്ചറല്‍ ആന്‍ഡ് സ്പോര്‍ട്സ് പ്രോഗ്രാം ഫാ. സജി തോട്ടത്തില്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് മാവേലിയെത്തിയതോടെ വിവിധ കലാകായിക പരിപാടികള്‍ക്ക് തുടക്കമായി. സ്ത്രീകളുടെയും പുരുഷന്മാരുടെയും ആവേശം നിറഞ്ഞ വടംവലിക്കൊപ്പം നടന്ന കുട്ടികളുടെയും സ്ത്രീകളുടെയും കസേരകളി, കുട്ടികളുടെ മിഠായി പെറുക്കല്‍, ദമ്പതിമാരുടെ മുക്കാലിയോട്ടം എന്നിവ ആഘോഷങ്ങള്‍ ഗംഭീരമാക്കി. ഗംഭീരമായ സദ്യയ്ക്ക് ശേഷം കള്‍ച്ചറല്‍ പരിപാടികള്‍ തുടങ്ങി. വൈകിട്ട് ആറിന് ഗാനമേളയോടെ കള്‍ച്ചറല്‍ പരിപാടികള്‍ സമാപിച്ചു. കുറുമുള്ളൂര്‍ പാരിഷില്‍ നിന്നെത്തിയ മാതാപിതാക്കള്‍ വിവിധ മത്്സരങ്ങളില്‍ വിജയികളായവര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഗ്രെയ്സണ് തോട്ടത്തില്‍ സ്വാഗതവും ജിജി ഏബ്രഹാം കൊച്ചുപറമ്പില്‍ നന്ദിയും പറഞ്ഞു. ജോബി കുനാനിക്കല്‍, ജിജി കൊച്ചുപറമ്പില്‍, ജോര്‍ജ്കുട്ടി കോട്ടപ്ലി, ബിജോ വട്ടക്കാട്ട്, ജയ്മോന് കൊളവേലിപ്പറമ്പില് എന്നിവര്‍ ആഘോഷപരിപാടികള്‍ക്ക് നേതൃത്വം നല്കി. കുറുമുള്ളൂര്‍ ക്നാനായ ഫാമിലിയുടെ അടുത്ത പരിപാടി ആറു മാസത്തിന് ശേഷം മാഞ്ചസ്റ്ററിലെ ഹേവുഡില് നടത്താനും ജനറല്‍ ബോഡി തീരുമാനിച്ചു.
|