യു.കെ.സി.സി.എ. ആപ്തവാക്യം "കുടിയേററത്തിന്റെ പ്രേക്ഷിത നിറവില്‍ ശതാബ്ദിയിലേക്ക്"

posted Apr 11, 2010, 11:59 PM by Knanaya Voice   [ updated Apr 13, 2010, 3:15 AM ]

മാല്‍വെണ്‍ഹില്‍സ് . ഒന്‍പതാമത് യു.കെ.ക്നാനായ കാത്തലിക് അസോസിയേഷന്റെ  ആപ്ത വാക്യം ഇന്നലെ സെന്‍ട്രല്‍ കമ്മററി പ്രഖ്യാപിച്ചു.
പ്രേഷിത കുടിയേററം. ശതാബ്ദിയിലേക്ക് എന്ന വാക്യത്തിന്റെ  അടിസ്ഥാനത്തിലാണ് റാലിയില്‍ യൂണിററ് ഒരുങ്ങേണ്ടത്. ഇന്നലെ ന്യൂകാസില്‍ ചേര്‍ന്ന  സെന്‍ട്രല്‍ കമ്മിററിയില്‍
 പ്രസിഡന്റ് ഐസ്റി
ന്‍ വാലയില്‍ അദ്ധ്യക്ഷത വഹിച്ചു. ഷെല്ലി നെടുംതുരുത്തിപുത്തന്‍പുര , സ്റെബി ചേരിക്കല്‍, വിനോദ് കിഴക്കേ നടയില്‍, ഷാജി വരാക്കുടി എന്നിവരാണ്  ആപ്തവാക്യത്തിന് കരടു രൂപം നല്കിയത്.
ജൂലൈ മാസത്തില്‍ 43 യൂണിററിലെ അയ്യായിരത്തില്‍പരം ആളുകള്‍  സംബന്ധിക്കുമെന്ന് പ്രതീക്ഷിക്കുന്ന കണ്‍വെന്‍ഷന്റെ  മുഖ്യ ആകര്‍ഷണം റാലിയാണ്.ഓരോവര്‍ഷവും ആപ്തവാക്യങ്ങളെ  അടിസ്ഥാനമാക്കിയാണ് യൂണീററുകള്‍ ഒരുങ്ങുന്നത്. A345 കൊടുങ്ങല്ലൂരില്‍ കുടിയേറിയ യഹൂദ ക്രൈസ്തവരായ ക്നാനായക്കാര്‍ ഭാരത സഭയ്ക്ക് പരിവേഷണം നല്കുവാനായിട്ടാണ് ക്നാനായി തൊമ്മന്റെയും  ഉറഹ മാര്‍യൌസേപ്പിന്റെയും നേതൃത്വത്തില്‍ കുടിയേറിയത്.കാലാന്തരത്തില്‍ വി.പത്താം പീയൂസ് 1911 ല്‍ ക്നാനായക്കാര്‍ക്കു മാത്രമായി  കോട്ടയം രൂപത സ്ഥാപിച്ചു. പിന്നീട് അതിരൂപതയായി ഉയര്‍ത്തപ്പെട്ടു.കോട്ടയം അതിരൂപതയുടെ ശതാബ്ദി ആരംഭ വര്‍ഷത്തില്‍ അഞ്ച് ഭൂഖണ്ഡങ്ങളിലായി  നൂറിലധികം രാജ്യങ്ങളില്‍ ക്നാനായക്കാരുടെ  സാന്നിധ്യം ഉണ്ട്.
ഏത് രാജ്യത്തിലായാലും  തങ്ങളുടെ പ്രേക്ഷിത ഔത്യം നിര്‍വ്വഹിക്കുന്നതില്‍  മുന്‍പന്തിയില്‍ നില്ക്കുന്ന ക്നാനായക്കാരുടെ അഭിമാനമായ  കോട്ടയം അതിരൂപതയുടെ ശതാബ്ദി നിറവില്‍ അനുയോജ്യമായ  ആപ്തവാക്യമാണെന്ന്  കമ്മിററി വിലയിരുത്തുന്നു.

ഇതേ സമയം  കണ്‍വെന്‍ഷന്റെ രജിസ്ട്രേഷന്‍ കിക്കോഫ് ഈ മാസം 24 ന് ഗ്ളാസ്ററര്‍ ഷെയറില്‍ നടത്തുന്നതാണെന്ന്  സെന്‍ട്രല്‍ കമ്മററി അറിയിച്ചു.
                                                                                                                                *സഖറിയ പുത്തന്‍കളം
 
Comments