യു.കെയില്‍ ഇതാദ്യമായി ക്‌നാനായ കാത്തലിക് വിമന്‍സ് അസോസിയേഷന്‍ ലീഡ്‌സില്‍ രൂപീകരിച്ചു. ബ്രാഡ്‌ഫോര്‍ഡിലെ ഫസ്റ്റ് മാര്‍ട്ടേഴ്‌സ് ചര്‍ച്ച് പാരിഷ് ഹാളിലാണ് ചരിത്രത്തിലേക്കു നടന്നു കയറിയ ക്‌നാനായ വിമന്‍സ് അസോസിയേഷന്‍ രൂപീകരണം നടന്നത്. വിമന്‍സ് അസോസിയേഷന്‍ ഭാരവാഹികളായി അന്നമ്മ ജോര്‍ജ് കീപ്പാറമ്യാലില്‍ - പ്രസിഡന്റ്, ബിനിമോള്‍ ദിനേഷ് തട്ടാംപറമ്പില്‍ - ജനറല്‍ സെക്രട്ടറി, സിന്ധു ടിനു പുളിക്കതൊട്ടിയില്‍ - ട്രഷറര്‍ എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു. തുടര്‍ന്ന് ഭാരവാഹികള്‍ക്ക്, ഇലക്ഷനു നേതൃത്വം നല്‍കിയ ഡാര്‍ളി ടോമി പുളിമ്പാറയില്‍ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ക്‌നാനായ ഉത്സവും, യു.കെ.കെ.സി.എ കണ്‍വന്‍ഷനും വിജയപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ വിമന്‍സ് അസോസിയേഷന്‍ തീരുമാനിച്ചു. ലീഡ്‌സ് ക്‌നാനായ കാത്തലിക് ജനറല്‍ ബോഡി, വിമന്‍സ് അസോസിയേഷന്‍ നേതൃത്വത്തെ അഭിനന്ദിച്ചു.
സഖറിയാ പുത്തെന്‍കളം |