യു കെ യില്‍ ലീഡ്സ് രു‌പതാ ധ്യക്ഷന് നിവേദനം നല്‍കി

posted Apr 25, 2009, 8:28 AM by Anil Mattathikunnel   [ updated Apr 25, 2009, 8:34 AM ]
 
 
ലീഡ്സ് ബിഷപ്പ് മാര്‍ ആര്‍തര്‍ റോഷയോടൊപ്പം സഖറിയാ പുത്തെന്‍കളം,ഡാര്‍്ളി പുളിമ്പാറയില്‍്, ജയന്‍ കൊച്ചു വീട്ടില്‍, അലക്സ് പള്ളിയമ്പില്‍
 
ലീഡ്സ്: ലീഡ്സ് രു‌പതയില്‍ വളരെയധികം സീറോ മലബാര്‍ വിശ്വാസികള്‍ ഉള്ളതിനാല്‍ മലയാളി വൈദികന്റെ സേവനം ലഭ്യമാക്കണമെന്ന് ലീഡ്സ് ക്നാനായ നേതൃത്വം ലീഡ്സ് രു‌പതാധ്യക്ഷന്‍   മാര്‍ ആര്‍തര്‍ റോഷയോട് അഭ്യര്‍ത്ഥിച്ചു.
 
ലീഡ്സ് ക്നാനായ അസോസിയേഷന്റെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ട്ടനായി ഭാരവാഹി കളുമായി നടത്തിയ അഭിമുഖ വേളയിലാണ് ലീഡ്സ് ക്നാനായ നേതൃത്വം ഇക്കാര്യം ഉന്നയിച്ചത്‌. ക്നാനായ സമുദായത്തേപറ്റി വളരെയധികം താത്പര്യത്തോടെ ചോദിച്ചറിഞ്ഞ ബിഷപ്പിന്റെ നിര്‍ദേശപ്രകാരം രു‌പതാ മുഖപത്രമായ "കാത്തലിക് പോസ്റ്റ്" ഇല്‍ ക്നാനായ സമുദായത്തെ പറ്റി ലഘു വിവരണം എഴുതുകയുണ്ടായി. അലക്സ് പള്ളിയമ്പില്‍, സഖറിയാ പുത്തെന്‍കളം,  ഡാര്‍്ളി പുളിമ്പാറയില്‍്, ജയന്‍ കൊച്ചു വീട്ടില്‍ എന്നിവരാണ് സഘത്തില്‍ ഉണ്ടായിരുന്നത്.

സഖറിയാ പുത്തെന്‍കളം
Comments