യു കെ യില്‍ മോനിപ്പള്ളി സംഗമം നടത്തി

posted May 5, 2009, 7:44 PM by Anil Mattathikunnel   [ updated May 5, 2009, 8:51 PM ]
 

സൌത്താംപ്ടന്‍, യു കെ: ഗൃഹാതരസ്മരണകള്‍ അയവിറക്കി മുന്നാമത് മോനിപ്പള്ളി സംഗമം സമാപിച്ചു. സൌത്താംപ്ടനിലെ സെന്റ്‌ ജോര്‍ജ്‌ കാത്തലിക്ക് സ്കൂളില്‍ നടന്ന സംഗമം ലു‌ക്കാ കുറുപ്പന്തറ ഉദ്ഘാടനം ചെയ്തു.
 
സംഗമത്തിന്റെ മുഖ്യ സഘാടകന്‍ ഇ. എ ജോസഫ്‌ ഇലവുങ്കല്‍ എം ഇ സി യുടെ ഭാവി പ്രവര്‍ത്തനങ്ങളെക്കുറിച്ചും ഭാവി പരിപാടികളെപറ്റിയും പ്രതിപാദിച്ച് സംസാരിച്ചു. തുടര്‍ന്ന് കുട്ടികളുടെ  യു കെ യിലെ ജീവിതവും മാതാപിതാക്കളും എന്ന വിഷയത്തില്‍ ജോസഫ്‌ മത്തായി, ലിസി ജെയിംസ് എന്നിവര്‍ അവബോധന സെമിനാര്‍ നയിച്ചു.
 

സംഗമത്തില്‍ എത്തിച്ചേര്‍ന്ന മാതാപിതാക്കളെ പ്രത്യേകം ആദരിച്ചു. തുടര്‍ന്ന് എം ഇ സി യുടെ ഭരണഘടന പാസാക്കുകയും പുതിയ ഭരണ സമിതിയെ തിരെഞ്ഞെടുക്കുകയും ചെയ്തു. ജോസഫ്‌ ഇലവുങ്കല്‍ -  പ്രസിഡന്റ്,  ജിജി വരിക്കാശ്ശേരി -  സെക്രട്ടറി, സെബി പോള്‍ പാമ്പലോനിക്കല്‍ ട്രഷറാര്‍ എന്നിവരാണ് പുതുതായി തിരഞ്ഞെടുക്കപ്പെട്ടവര്‍. സിജു കുറുപ്പന്തറ, സ്റ്റീഫന്‍ താന്നിമൂട്ടില്‍  എന്നിവരുടെ ഗാനവിരുന്നും കലാ മത്സരങ്ങളും അരങ്ങേറി.  സ്റ്റാഡിന്‍് കുന്നക്കാട്ട്, ബിജു ചക്കാലക്കല്‍, റെജി ശൌര്യംമാക്കില്‍, ബെന്നി കൊള്ളിയില്‍, ജിന്‍സ്‌ തോട്ടപ്ലാക്കില്‍  എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. ലിസി ഇലവുങ്കല്‍ നന്ദി പറഞ്ഞു.

സഖറിയാ പുത്തെന്‍കളം.

 

Comments