യു കെ യിലെ ക്നാനായ കാത്തലിക്‌ കണ്‍വെന്‍ഷന്‍ ഒരുക്കങ്ങള്‍ പുര്‍ത്തിയായി

posted Apr 29, 2009, 8:36 PM by Anil Mattathikunnel   [ updated Apr 29, 2009, 8:39 PM ]

മാല്‍വേണ്‍് ഹില്‍സ്‌ : യു കെ സാക്ഷ്യം വഹിക്കുന്നതില്‍ ഏറ്റവും വലിയ സാമുദായിക കണ്‍വെന്‍ഷനായ ക്നാനായ കാത്തലിക്‌ കണ്‍വെന്‍ഷന്റെ എട്ടാമത് വാര്‍ഷികം ഓഗസ്ട് 22 നു മലവെന്‍ ഹില്‍സിലെ ത്രീ കൌണ്ടി ഷോ ഗ്രൌണ്ടില്‍ നടക്കും.

രാവിലെ പത്തിന് ദൈവ ദാസന്മാരായ മാര്‍ മാത്യു മാക്കീല്‍, പൂതത്തില്‍ തോമ്മിയച്ചന്‍ എന്നിവരോടുള്ള അനുസ്മരണബലിക്ക്‌ നാഗ്പൂര്‍ ആര്‍ച്ച് ബിഷപ്‌ മാര്‍ എബ്രഹാം വിരുത്തികുളങ്ങര മുഖ്യ കാര്‍മ്മികത്വവും മിയാവ്‌ രു‌പതാധ്യക്ഷന്‍ മാര്‍ ജോര്‍ജ്‌ പള്ളിപറമ്പില്‍ സഹ കാര്‍മ്മികത്വവും വഹിക്കും.

തുടര്‍ന്ന് ക്നാനായ പാരമ്പര്യവും തനിമയും സമന്വയിപ്പിച്ചുള്ള ആയിരങ്ങള്‍ അണിനിരക്കുന്ന റാലിക്ക് തുടക്കമാകും.വാദ്യമേള അകമ്പടിയോടെ പ്രധാന ബാനറിനു പിന്നിലായി വിശിഷ്ടാതിഥികളും യു കെ കെ സി എ ഭാരവാഹികളും അണിനിരക്കും.31 യുണിറ്റുകളില്‍് നിന്നുമായി അയ്യായിരത്തോളം അംഗങ്ങള്‍ യുണിറ്റ് അടിസ്ഥാനത്തില്‍ അണിനിരക്കും

ഭാരതീയ സുപ്രീം കോടതി ജഡ്ജി ശ്രീ സിറിയക്‌ ജോസഫ്‌ മുഖ്യാഥിതി ആയിരിക്കും.  സമു‌ഹിക സാമുദായിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുന്ന പൊതു സമ്മേളനത്തില്‍ പ്രൈഡ്‌ ഓഫ് ബ്രിട്ടന്‍ ജേതാവ്‌ ജൂബി മുളയാനീകുന്നേലിനെ ആദരിക്കും.തുടര്‍ന്ന് സ്മരണിക പ്രകാശനവും കലാവിരുന്നും അരങ്ങേറും.

റാലിയില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്ന ആദ്യ മു‌ന്നു സ്ഥാനക്കാര്‍ക്ക് ട്രോഫിയും പ്രശംസാ പത്രവും സമ്മാനിക്കും.സ്മരണികയില്‍ വാണിജ്യ പരസ്യം ചെയ്യുവാന്‍ ആഗ്രഹിക്കുന്നവര്‍ ജന:സെക്രട്ടറി എബി നെടുവാം പുഴയുമായി ബന്ധപ്പെടുക .ഫോണ്‍ 07980737609
 
സഖറിയാ പുത്തെന്‍ കളം 
Comments