യു കെ യിലെ ക്നാനായ ഉത്സവ്‌ : വാഹന വിളംബര ജാഥ 16 മുതല്‍

posted May 10, 2009, 7:06 PM by Anil Mattathikunnel   [ updated May 10, 2009, 7:09 PM ]

കാസില്‍ ഫോര്‍ഡ്, യു കെ: ലീഡ്സ് ക്നാനായ കാത്തലിക്‌ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ജൂണ്‍ 27 ന് നടക്കുന്ന യുവജനോത്സവത്തിന്റെ പ്രചരണാര്‍ത്ഥം വാഹന വിളംബര ജാഥ ശനിയാഴ്ച ( മേയ്‌ 16 ) ആരംഭിക്കും. അന്നേ ദിവസം ഉച്ചകഴിഞ്ഞ് രണ്ടിന് പുതുതായി തിരെഞ്ഞെടുക്കപ്പെടുന്ന ക്നാനായ കാത്തലിക്ക് വിമന്‍സ്‌ അസോസിയേഷന്‍ പ്രസിഡന്റ് വാഹന വിളംബര ജാഥ ഉദ്ഘാടനം ചെയ്യും.

യു കെ കെ സി എ യുടെ കീഴിലുള്ള യു‌ണി റ്റുകളില്‍ ക്നാനായ ഉത്സവ്‌ ചെയര്‍മാന്‍ അലക്സ്‌ പള്ളിയമ്പില്‍ നയിക്കുന്ന വാഹന വിളംബര ജാഥ കടന്നു പോകും. വാഹന വിളംബര ജാഥ വന്‍ വിജയമാക്കണമെന്ന് ക്നാനായ ഉത്സവ്‌ കമ്മറ്റി അംഗങ്ങള്‍ അഭ്യര്‍ത്ഥിച്ചു.

സഖറിയാ പുത്തെന്‍കളം 
Comments