Reji Madathilet
മാഞ്ചെസ്റ്റര്‍, യു കെ. യു കെ കെ സി എ യുടെ യൂണിറ്റുകളായ ലിവര്‍പൂള്‍, മാഞ്ചെസ്റ്റര്‍, ബ്ലാക്ക്‌പൂള്‍, ലീഡ്‌സ്, മിഡില്‍സ്‌ബ്രോ, ന്യൂകാസില്‍ എന്നിവയുടെ സംയുകത ക്‌നാനായ സംഗമം നവംബര്‍ 21 ന് ലീഡ്‌സില്‍ നടത്തുന്നു. മാഞ്ചെസ്റ്ററില്‍ ചേര്‍ന്ന നോര്‍ത്ത് സോണ്‍ ഭാരവാഹികളുടെ യോഗത്തിലാണ് തീരുമാനമായത്. പ്രഥമ നോര്‍ത്ത് സോണ്‍ സംഗമത്തിന്റെ മുഖ്യ സഘാടകനായി റെജി മഠത്തിലേട്ടിനെ തെരെഞ്ഞെടുത്തു. യൂണിറ്റുകളിലെ ദേശീയ സമിതി അംഗങ്ങളായിരിക്കും നോര്‍ത്ത് സോണ്‍ ക്‌നാനായ പരിപാടികളുടെ ആസൂത്രിതര്‍. തുടര്‌ന്നുള്ള വര്‍ഷങ്ങളില്‍ കുട്ടികള്‌ക്കും യുവജങ്ങള്‌ക്കുമായി ഒരു ദിനവും, കുടുംബമേളയും സംഘടിപ്പിക്കുന്നതാണ്
സഖറിയാ പുത്തെന്‍കളം |