ലെസ്റ്റര്‍: കോട്ടയം ജില്ലയിലെ കടുത്തുരുത്തി സമീപഗ്രാമമായ പൂഴിക്കോല്നിവാസികളുടെ രണ്ടാമത് സംഗമം മെയ് 23 ശനിയാഴ്ച ലെസ്റ്ററില്വര്ണ്ണാഭമായി നടത്തി. ന്യൂപാര്ക്ക് മെത്തഡിസ്റ്റ് ചര്‍ച്ച് ഹാളില്‍രാവിലെ പത്തു മണിയ്ക്ക് ജോര്‍ജ് മൂലംതുരുത്തേല്ഉദ്ഘാടനം നിര്‍വഹിച്ചതോടെ സംഗമത്തിന് തുടക്കമായി. കലാ–കായിക മത്സരങ്ങളെ കൂടാതെ വിജ്ഞാനപ്രദവും ക്രിയാത്മകവുമായ പൊതുചര്‍ച്ചയും നടന്നു. എന്റെ ഗ്രാമം ഇന്നലെ, ഇന്ന്, നാളെ എന്ന വിഷയത്തെ ആധാരമാക്കി ബിജുമോന് മടുക്കക്കുഴിയാണ് ചര്‍ച്ചകള്‍ക്ക് പ്രാരംഭം കുറിച്ചതു. ബോബി കൊല്ലപ്പറമ്പിലും ജെറിന് ജോണും ചേര്‍ന്ന് ചര്ച്ചകള്നയിച്ചു. വൈകുന്നേരം നടന്ന സമാപന സമ്മേളനത്തില്സന്തോഷ് വെച്ചാലില്, ജോമി കുഴിവേലി, സിറിള്പടപുരയ്ക്കല്, റിലി ഇലക്കട എന്നിവര്‍ ചടങ്ങില്‍സംസാരിച്ചു. അടുത്ത സംഗമം 2010 മെയ് മാസം നടത്താനും തീരുമാനിച്ചു. സഖറിയാ പുത്തെന്‍കളം |