യു കെ യിലെ രാജപുരം സംഗമം റെഡ്ഡിച്ചില്‍

posted May 25, 2009, 11:04 AM by Anil Mattathikunnel

റെഡ്‌ഡിച്ച്‌, യു.കെ. വടക്കന്‍ കേരളത്തിലെ മലയോര ഗ്രാമമായ രാജപുരം നിവാസികളുടെ സംഗമം റെഡ്‌ഡിച്ചില്‍ നടക്കും. ജൂലെയ്‌ 11 ന്‌ സ്റ്റ്യുഡ്‌ലി വില്ലേജ്‌ ഹാളില്‍ രാവിലെ 10 ന്‌ സംഗമം ഉദ്‌ഘാടനം ചെയ്യപ്പെടും. വടക്കന്‍ കേരളത്തിന്റെ തനതു കലാരൂപങ്ങളും സംഗീത വാദ്യ മേളങ്ങളും സംഗമത്തോടനുബന്ധിച്ച്‌ അരങ്ങേറും. തുടര്‍ന്ന്‌ നാവൂറും രുചി വിഭവങ്ങളുടെ മലബാര്‍ ഫുഡ്‌ മേളയും ഗാനമേളയും നടക്കും.

രാജപുരം നിവാസികളുടെ കൂട്ടായ്‌മയും വ്യക്തിബന്ധങ്ങളും ശക്തിപ്പെടുത്തുന്നതിന്‌ രൂപപ്പെടുത്തിയ വെബ്‌ സൈറ്റായ രാജപുരം ഡോട്ട്‌ കോം (www.rajapuram.com) ന്റെ ഔദ്യോഗിഗമായ ഉദ്‌ഘാടനവും നടക്കും.
 
കൂടുതല്‍ വിവരങ്ങള്‍ക്ക്‌

മോനച്ചന്‍ പുല്ലാക്കുഴിയില്‍  - 01942740540
ഷാജു പാലത്തനാടിയില്‍ - 01423546844
ബിഞ്ചു പാലക്കത്തടത്തില്‍– 01527460401
ഡാനിഷ്‌ തൂക്കുംകൂട്ടില്‍ – 07912353866
വിലാസം
Studley Village Hall
Studley
B80 7HJ
സഖറിയാ പുത്തെന്‍കളം
Comments