മാഞ്ചസ്റ്റര്‍: ലണ്ടനില്‍ വച്ച് നടന്ന ഏഴാമത് ഏഷ്യാനെറ്റ് യൂറോപ്പ് ടാലന്റ് മത്സരത്തില്‍ ഏറ്റവും കൂടുതല്‍ വിഭാഗങ്ങളില്‍ വിജയിയായി മാഞ്ചസ്റ്ററിലെ നിമിഷാ ബേബി ഇംഗ്ലണ്ടിലെ ക്‌നാനായ സമൂഹത്തിന്റെ അഭിമാനമായി. സിനിമാറ്റിക് സിംഗിള്‍, സിനിമാറ്റിക് ഗ്രൂപ്പ് എന്നിവയില്‍ ഒന്നാംസ്ഥാനം നേടിയ നിമിഷ, ക്ലാസിക്കല്‍ ഡാന്‍സില്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ഒന്നാംസ്ഥാനം ലഭിച്ച ഗ്രൂപ്പ് ഡാന്‍സില്‍ നിമിഷയോടൊപ്പം സാന്ദ്രാ മഠത്തിലേട്ട്, അനറ്റ് മരങ്ങാട്ട്, ഡോണാ പ്രിന്‍സ് എന്നിവരും മികച്ച പ്രകടനം കാഴ്‌ചവച്ചു. ചടങ്ങില്‍ മുഖ്യാതിഥിയായിരുന്ന പ്രശസ്‌ത ചലച്ചിത്രതാരം ഗോപിക വിജയികള്‍ക്ക് ട്രോഫിയും സര്‍ട്ടിഫിക്കറ്റും സ്വര്‍ണ്ണ ലോക്കറ്റും സമ്മാനിച്ചു. ഏഷ്യാനെറ്റ് യൂറോപ്പ് ടാലന്റ് മത്സരത്തില്‍ ഇതാദ്യമായാണ് ഒരേ മത്സരാര്‍ത്ഥിതന്നെ മൂന്ന് സ്ഥാനങ്ങള്‍ നേടുന്നതെന്ന് ഏഷ്യാനെറ്റ് യൂറോപ്പ് ഡയറക്‌ടര്‍ ശ്രീകുമാര്‍ ചൂണ്ടിക്കാട്ടി. ഫാ.സജി മലയില്‍ പുത്തന്‍പുരയില്‍ വിജയികളെ പ്രത്യേകം അഭിനന്ദിച്ചു. ബിബിസിയിലെ `Britain’s Got Talent’ എന്ന പ്രശസ്‌ത റിയാലിറ്റി ഷോയില്‍ പങ്കെടുത്ത് ഇതേ ഗ്രൂപ്പ് ഡാന്‍സ് അവതരിപ്പിച്ച് ബിബിസിയില്‍ നമ്മുടെ കലാവിരുന്ന് പ്രകടിപ്പിക്കാന്‍ ഈ കലാപ്രതിഭകള്‍ക്ക് കഴിഞ്ഞു എന്നതും യു.കെ. ക്‌നാനായ സമൂഹത്തിന് അഭിമാനമായി.
ഷാജി വരാകുടി
|