റോം: ക്‌നാനായ അസോസിയേഷന്‍ ഓഫ് ഇറ്റലിയുടെ ആതിഥേയത്വത്തില്‍ റോമിലെ പയസ്‌ടെന്‍ത് നഗറില്‍ നടന്ന 9–ാമത് യൂറോപ്യന്‍ ക്‌നാനായ കുടുംബമേളയും കണ്‍വന്‍ഷനും സമാപിച്ചു. ഓഗസ്‌റ്റ് 28 മുതല്‍ 30 വരെ ആയിരുന്നു മേള. 28ന് വൈകുന്നേരം റവ. മോണ്‍. ലൂയിജി സ്‌റ്റോര്‍ത്തോ പതാക ഉയര്‍ത്തിയതോടെ കണ്‍വന്‍ഷന് തുടക്കംകുറിച്ചു. അഭി. പിതാക്കന്മാരും ജസ്‌റ്റിസ് സിറിയക് ജോസഫും ഉള്‍പ്പെടെ, വിശിഷ്‌ടാതിഥികളെ ശിങ്കാരിമേളത്തിന്റെയും താലപ്പൊലിയുടെയും മുത്തുക്കുടകളുടെയും അകമ്പടിയോടെ വേദിയിലേക്ക് ആനയിച്ചു.
തുടര്‍ന്ന് കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ രാജു മുണ്ടയ്ക്കപ്പറമ്പിലിന്റെ അധ്യക്ഷതയില്‍ കൂടിയ സമ്മേളനം കോട്ടയം അതിരൂപത സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശേരി ഉദ്‌ഘാടനം ചെയ്‌തു. ഇന്ത്യന്‍ സുപ്രീം കോടതി ജഡ്‌ജി ജസ്‌റ്റിസ് സിറിയക് ജോസഫ് മുഖ്യപ്രഭാഷണം നടത്തി. തുടര്‍ന്ന് മിയാവു രൂപതാധ്യക്ഷന്‍ മാര്‍ ജോര്‍ജ് പളളിപ്പറമ്പില്‍ അനുഗ്രഹപ്രഭാഷണം നടത്തി.
റവ. മോണ്‍. തോമസ് കുരിശുമ്മൂട്ടില്‍, മെഗാസ്‌പോണ്‍സര്‍ സാബു മന്നാംകുളം, റവ. മോണ്‍. ലൂയിജി സ്‌റ്റോര്‍ത്തോ, ഷിക്കാഗോ സിറോമലബാര്‍ സഭ വികാരി ജനറാള്‍ റവ. മോണ്‍. ഏബ്രഹാം മുത്തോലത്ത്, ക്‌നാനായ അസോസിയേഷന്‍ ഓഫ് ഇറ്റലിയുടെ സ്‌പിരിച്വല്‍ ഡയറക്‌ടര്‍ റവ. ഫാ. ബിബി തറയില്‍, അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് ടോമി, യൂറോപ്പിലെ വിവിധ രാജ്യങ്ങളുടെ പ്രതിനിധികളായ ഏബ്രഹാം തേനാങ്കര, ജോമോന്‍ ഇടയോടി, മാത്യു വില്ലത്തറ, തോമസ് പടിഞ്ഞാറെക്കാലായില്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
പ്രോഗ്രാം കമ്മിറ്റി കോ–ഓര്‍ഡിനേറ്റര്‍ ജയിംസ് മാവേലി സമ്മേളനത്തില്‍ സ്വാഗതം ആശംസിച്ചു. സാംസ്‌കാരിക പരിപാടികള്‍, സിംപോസിയങ്ങള്‍, സെമിനാറുകള്‍, ചര്‍ച്ചകള്‍, പ്രാര്‍ഥനകള്‍, കലാ–കായിക മല്‍സരങ്ങള്‍ , യൂറോപ്യന്‍ ക്‌നാനായ ഫെഡറേഷന്‍ രൂപികരണം, കണ്‍വന്‍ഷന്‍ അവലോകനം എന്നിവയും നടന്നു.
30ന് രാവിലെ 11ന് രാജു മുണ്ടയ്ക്കപ്പറമ്പിലിന്റെ അധ്യക്ഷതയില്‍ കൂടിയ സമാപന സമ്മേളനത്തില്‍ അതിരൂപതാ സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശേരി മുഖ്യപ്രഭാഷണം നടത്തി. ജനറല്‍ സെക്രട്ടറി ഡോ. പുന്നൂസ് പാലക്കാട്ട് കണ്‍വന്‍ഷന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മാര്‍ ജോര്‍ജ് പളളിപ്പറമ്പില്‍, റവ. ഫാ. ബിബി തറയില്‍, അതിരൂപതാ പാസ്‌റ്ററല്‍ കൗണ്‍സില്‍ അംഗം ടോം കരികുളം(ക്നാനായ വോയിസ് എഡിറ്റര്‍ ), അസോസിയേഷന്‍ യൂണിറ്റ് പ്രതിനിധികളായ ടോമി കൂമ്പുക്കല്‍, അജിത് കൊളങ്ങായില്‍, സുജോ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
സമാപന സമ്മേളനത്തിന് ഫിനാന്‍സ് കോ–ഓര്‍ഡിനേറ്റര്‍ സിബി കൊളളിയില്‍ സ്വാഗതവും പബ്ലിസിറ്റി കോ–ഓര്‍ഡിനേറ്റര്‍ സിറിയക് കല്ലട നന്ദിയും അര്‍പ്പിച്ചു.
|