ലണ്ടന്‍: രണ്ടാമത് യൂറോപ്യന്‍ ക്നാനായ സംഗമത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ മാഞ്ചസ്റര്‍ സെന്റ് ജോര്‍ജ് ക്നാനായ ചര്‍ച്ചില്‍ പ്രഖ്യാപിച്ചു. കുര്‍ബാനയ്ക്കു ശേഷം ഫാ.സജി ഏബ്രഹാമിന്റെ അധ്യക്ഷതയില്‍ കൂടിയ സ്റീയറിംഗ് കമ്മിറ്റി മീറ്റിംഗിലാണ് തീരുമാനമായത്.
മേയ് 29, 30 തിയതികളില്‍ വിഥിന്‍ഷോ ഫോറം സെന്ററില്‍ വച്ച് സംഗമം നടക്കും. സമ്മേളന നഗരി ക്നായി തൊമ്മന്‍ നഗര്‍ എന്ന പേരിലായിരിക്കും അറിയപ്പെടുക. ക്നാനായ പാരമ്പര്യത്തില്‍ ഊന്നല്‍ നല്‍കുന്ന പരിപാടികള്‍ക്കൊപ്പം സമകാലിക സാംസ്കാരിക വിഷയങ്ങളെ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള വ്യത്യസ്ത പരിപാടികള്‍ക്ക് കള്‍ച്ചറല്‍ കമ്മിറ്റി നേതൃത്വം നല്‍കും. 30ന് നടക്കുന്ന പൊതുസമ്മേളനത്തില്‍ സഭയുടെ ഉന്നതരായ ആത്മീയ നേതാക്കള്‍ പങ്കെടുക്കും. ക്നാനായ സംഗമത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് പുതിയ വെബ്സൈറ്റ് ആരംഭിച്ചതായി കമ്മിറ്റി അറിയിച്ചു. ംംം.സിമിമ്യമ രവൌൃരവ.ീൃഴ.ൌസ എന്നതാണ് പുതിയ വെബ്സൈറ്റ്. ഇനിയും രജിസ്ട്രേഷനും ഹോട്ടല്‍ ബുക്കിംഗും ചെയ്യാന്‍ സാധിക്കാത്തവരുടെ സൌകര്യര്‍ഥം ഈ വെബ്സൈറ്റിലൂടെ അതിനുള്ള സൌകര്യം ഉണ്ടായിരിക്കുന്നതാണെന്നും ഭാരവാഹികള്‍ അറിയിച്ചു.
ഷൈമോന്‍ തോട്ടുങ്കല്‍
|