യൂറോപ്യന്‍ ക്നാനായ യാക്കോബായ സംഗമം: വിപുലമായ കമ്മിറ്റി നിലവില്‍ വന്നു.

posted Feb 9, 2010, 11:09 PM by Anil Mattathikunnel
  മാഞ്ചസ്റര്‍ : രണ്ടാമത് യൂറോപ്യന്‍ ക്നാനായ യാക്കോബായ സംഗമം മെയ് 29, 30 തീയതികളില്‍  മാഞ്ചസ്ററില്‍ വെച്ച് നടത്തുന്നു. സംഗമത്തിന്റെ നടത്തിപ്പിന് വിപുലമായി മാഞ്ചസ്റര്‍ സെന്റ് ജോര്‍ജ് പള്ളിയുടെ നേതൃത്വത്തിലാണ് സംഗമം നടക്കുന്നത്. ഏതാണ്ട് ആയിരത്തിലധികം പ്രതിനിധികള്‍ സമ്മേളനത്തില്‍ സംബന്ധിക്കും.

  ആര്‍ച്ച് ബിഷപ്പ് ആയൂബ് മാര്‍ സില്‍വാനോസ് (രക്ഷാധികാരി) ഫാ. ജോമോന്‍  പുന്നൂസ് (ജനറല്‍ കണ്‍വീനര്‍), ഫാ. സജി ഏബ്രഹാം (പ്രസിഡന്റ്) ജോസഫ് കെ. ഇടിക്കുള (ചീഫ് കോ-ഓര്‍ഡിനേറ്റര്‍) സജീവ് പുന്നൂസ് (ഫിനാന്‍സ്), ബോബി ഏബ്രഹാം (കള്‍ച്ചറല്‍ കോ- ഓര്‍ഡിനേറ്റര്‍), മനോ തോമസ്, ബിനു പുന്നൂസ് (അഡ്വര്‍ടൈസ്മെന്റ്), വിനു മരങ്ങാട്ട് (ഫുഡ്), ലാല്‍ ജോര്‍ജ് (റിസപ്ഷന്‍), മാത്യു ഏബ്രഹാം (സ്റേജ്), എം.സി. ഏബ്രഹാം (ട്രാന്‍സ്പോര്‍ട്ട്), ഷെല്ലി മാത്യു (വോളണ്ടിയര്‍) എന്നിവരെ തെരഞ്ഞെടുത്തു. സംഗമത്തിന്റെ വിവരങ്ങള്‍ ംംം.സിമിമ്യമരവൌൃരവ.രീ.ീൃ എന്ന സെറ്റില്‍ ലഭ്യമാണ്.

ജേക്കബ് തോമസ്

  ഫോണ് ‍: 02920706773
 
 

Comments