Archival News - Europe, Gulf & Oceana

  

കുവൈറ്റ് ക്നാനായ കള്‍ച്ചറല്‍ അസോസിയേഷന്‍ ഔട്ട് ഡോര്‍ പിക്നിക് നടത്തി

posted Nov 2, 2011, 2:46 AM by Knanaya Voice   [ updated Nov 3, 2011, 11:21 PM by Anil Mattathikunnel ]

കുവൈറ്റ് : ക്നാനായ കള്‍ച്ചറല്‍ അസോസിയേഷന്‍ ഒക്ടോബര്‍ 28-ാം തീയതി റിഗ്ഗായ് ഗാര്‍ഡനില്‍ വച്ച് നടത്തിയ ഔട്ട് ഡോര്‍ പിക്നിക് പത്തനംതിട്ട എം. പി. ആന്റോ ആന്റണി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ സെക്രട്ടറി സാജന്‍ കക്കാടിയേല്‍ സ്വാഗതവും പ്രസിഡന്റ് തോമസ് മുല്ലപ്പള്ളി അദ്ധ്യക്ഷപ്രസംഗവും ട്രഷറര്‍ ജോസഫ് തേക്കുംകാലായില്‍ ആശംസാപ്രസംഗവും നടത്തി. സ്പോര്‍ട്ട്സ് കണ്‍വീനര്‍ ജോസ് മൂക്കംചാത്തിയേലും മറ്റ് കമ്മറ്റി അംഗങ്ങളും കായിക മത്സരങ്ങള്‍ക്ക് നേതൃത്വം നല്‍കി.

ബ്രാഡ്‌ഫോര്‍ഡില്‍ തിരുഹൃദയമധ്യസ്ഥ പ്രാര്‍ത്ഥന കൂട്ടായ്മ

posted Nov 1, 2011, 4:18 AM by Knanaya Voice

ബ്രാഡ്‌ഫോര്‍ഡ് : യു.കെ.യിലെ സുവിശേഷ പ്രഘോഷകനായ ഫാ.സോജി ഓലിക്കന്റെ അനുഗ്രഹ ആശീര്‍വാദത്താലും ബ്രാഡ്‌ഫോര്‍ഡ് കേരള കാത്തലിക് ചാപ്ലയിന്‍ ഫാ.ബാബു അപ്പാടന്റെ അനുമതിയാലും തിരുഹൃദയ മധ്യസ്ഥപ്രാര്‍ത്ഥന കൂട്ടായ്മ ആരംഭിക്കുന്നു.നവംബര്‍ ആറ് മുതല്‍ എല്ലാ ഞായറാഴ്ചകളിലും ഉച്ചകഴിഞ്ഞ് മൂന്ന് മുതല്‍ ആരംഭിക്കുന്ന പ്രാര്‍ത്ഥന കൂട്ടായ്മയിലേക്ക് പ്രാര്‍ത്ഥന സഹായത്തിന് ഇമെയില്‍, ടെലിഫോണ്‍ മുഖാന്തിരം ബന്ധപ്പെടാവുന്നതാണ്.

ഇമെയില്‍ : shbintercession@gmail.com
കൂടുതല്‍ വിവരങ്ങള്‍ക്ക് 
ലിജു പാറത്തൊട്ടാല്‍ : 07950453929
ജിന സഖറിയ : 07793525338
01274498942

ടി. എം. ജേക്കബിന്റെ നിര്യാണത്തില്‍ അനുശോചന പ്രവാഹം

posted Oct 31, 2011, 11:07 PM by Knanaya Voice

മെല്‍ബണ്‍: കേരളം കണ്ട മികച്ച ഭരണാധികാരി എന്ന ഖ്യാതി നേടിയ ടി. എം. ജേക്കബിന്റെ നിര്യാണത്തില്‍ പ്രവാസ്സി മലയാളികളുടെ അനുശോചന പ്രവാഹം. കേരള നിയമസഭയിലെ മികച്ച സാമാജികന്‍ എന്ന് സി. അച്ഛുതമേനോന്‍ വിശേഷിപ്പിച്ച ടി. എം. ജേക്കബിന്റെ ആകസ്മികമായ നിര്യാണത്തില്‍ മെല്‍ബണിലെ പ്രവാസ്സി കേരളാ കോണ്‍ഗ്രസ് അനുശോചനം രേഖപ്പെടുത്തി. മെല്‍ബണ്‍ ഘടകം പ്രസിഡന്റ് സെബാസ്റ്റ്യന്‍ ജയിക്കബ് ഭാരവാഹികളായ അലക്സ് കുന്നത്ത്, തോമസ് വാതപ്പള്ളി, സജി മുണ്ടയ്ക്കല്‍, കിഷോര്‍ ജോസ്, സജി ഇല്ലപ്പറമ്പില്‍, സിജോ ഇടുക്കി, സേവ്യര്‍ എടത്വ എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി. ഏതു വിഷയവും പഠിച്ച് നിയമസഭയില്‍ അവതരിപ്പിച്ച് കഴിവ് തെളിയിച്ച വ്യക്തിയായിരുന്നു ടി. എം. ജേക്കബ് എന്ന് ഗ്ളോബല്‍ മലയാളി കൌണ്‍സിലിന്റെ ആഗോള ചെയര്‍മാന്‍ ഡോ. വര്‍ഗ്ഗീസ് മൂലനും സെക്രട്ടറി റെജി പാറയ്ക്കനും അനുശോചന സന്ദേശത്തില്‍ പറഞ്ഞു. കഴിവുറ്റ ഒരു ഭരണാധികാരെ ആണ് കേരളത്തിന് നഷ്ടമായതെന്ന് മലയാളി അസോസിയേഷന്‍ ഓഫ് വിക്ടോറിയയുടെ പ്രസിഡന്‍ര് വര്‍ഗ്ഗീസ് പൈനാടത്തും ജോ. സെക്രട്ടറി ഡോ. ജോയി മണവാളനും അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

റെജി പാറയ്ക്കല്‍

യു.കെ.യിലും കാനഡയിലും നേഴ്സുമാര്‍ക്കും സ്റ്റുഡന്റ്സിനും നിരവധി അവസരങ്ങള്‍

posted Oct 27, 2011, 1:02 PM by Saju Kannampally

മാഞ്ചസ്റ്റര്‍: യു.കെ.യിലെ വിവിധ നേഴ്സിങ്ഹോമുകളിലായി ഇരുന്നൂറോളം സീനിയര്‍ കെയറേഴ്സിന്റെയും നൂറിലധികം ആര്‍.ജി.എന്‍ മാരുടെയും ഒഴിവുകളും ഒ.എന്‍.പി യിലേക്ക് അന്‍പതോളം ഒഴിവുകളും ഉള്ളതായി പ്രമുഖ റിക്രൂട്ടിങ്സ്ഥാപനമായ സെന്റ് മേരീസിന്റെ ഉടമ സാബു കുര്യന്‍ അറിയിച്ചു. വീസ സംബന്ധമായതോ ജോലി സംബന്ധമായതോ ആയ പ്രശ്നങ്ങള്‍ ഉള്ളവര്‍ക്ക് ജോലിയില്‍ തുടരുന്നതിനുള്ള നിയമപരമായ സഹായം കണ്ടെത്തി നല്‍കുമെന്നും ജോലി സ്ഥലം മാറാന്‍ ആഗ്രഹിക്കുന്ന ആര്‍.ജി.എന്‍, സീനിയര്‍ കെയറര്‍ വര്‍ക്ക് പെര്‍മിറ്റിലുള്ളവര്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട ശമ്പളത്തോടുകൂടിയുള്ള സ്ഥലം മാറ്റം നല്‍കാന്‍ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.സ്റ്റുഡന്റ് വീസയില്‍ യു.കെ.യില്‍ എത്തി ജോലി ലഭിക്കാത്തവര്‍ക്ക് ജോലി കണ്ടെത്തി നല്‍കുമെന്നും സ്റ്റുഡന്റ് വീസ കാലാവധി അവസാനിക്കാറായവര്‍ക്ക് യു.കെ.യിലെ പ്രമുഖ യൂണിവേഴ്സിറ്റികളിലെ കോഴ്സുകളിലേക്ക് മാറുവാനുള്ള വീസ എക്സ്റ്റെന്‍ഷനുള്ള സൌകര്യം ചെയ്തുകൊടുക്കുന്നതായും യു.കെ.യില്‍ സ്റ്റുഡന്റ് വീസയിലോ വര്‍ക്ക് പെര്‍മിറ്റിലോ എത്തിയവര്‍ക്ക് സി.ആര്‍.ബി, ബാങ്ക് അക്കൌണ്ട് എന്നിവ ലഭിക്കുന്നതിനുള്ള സൌകര്യം യു.കെ.യിലെ സെന്റ്മേരീസ് ഓഫീസ് ചെയ്തു നല്‍കുന്നതായും സാബു കുര്യന്‍ അറിയിച്ചു.
ഓഫീസ് ഓഫ് ഇമിഗ്രേഷന്‍ സര്‍വീസില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സെന്റ് മേരീസിലെ ലിന്‍ഡ തോംപ്ടണ്‍, ബോബ് തോംസണ്‍ എന്നിവര്‍ വീസ, വര്‍ക്ക്പെര്‍മിറ്റ് എന്നിവ സംബന്ധിച്ചുള്ള സംശയങ്ങള്‍ക്കു നിയമപരമായി കൃത്യവും വ്യക്തവുമായ മറുപടി നല്‍കുന്നതാണ്.
വിവിധ രാജ്യങ്ങളില്‍ നിന്ന് യു.കെ.യിലേക്ക് വരുവാന്‍ ആഗ്രഹിക്കുന്ന നേഴ്സുമാര്‍ക്കും എം.എസ്.സി. നേഴ്സിങ്ങ്, ബി.എസ്.സി നേഴ്സിങ്ങ് വിത് ഫ്രീ ഒ.എന്‍.പി പ്രോഗ്രാം ആന്‍ഡ് വര്‍ക്ക് പെര്‍മിറ്റ്, എന്നിവക്കും എം.ബി.എ, ഡിഗ്രി, ഡിഗ്രിക്കു തുല്യമായ ഡിപ്ലോമ കോഴ്സുകള്‍ എന്നിവക്ക് യു.കെ.യിലെ പ്രമുഖ യൂണിവേഴ്സിറ്റികളുമായി സഹകരിച്ച് സെന്റ്മേരീസ് അവസരങ്ങള്‍ ഒരുക്കുന്നതായും സാബു കുര്യന്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. സ്റ്റുഡന്റ് വീസയില്‍ യു.കെ.യില്‍ എത്തുന്നവര്‍ക്ക് 20 മണിക്കൂറും അവരുടെ ഡിപ്പെന്‍ഡന്റുമാര്‍ക്ക് ഫുള്‍ടൈമും ജോലി ചെയ്യാവുന്നതാണ്. സ്റ്റുഡന്റ് വീസയില്‍ സെന്റ് മേരീസ് വഴി യു.കെ.യില്‍ എത്തുന്നവര്‍ക്ക് ഗ്യാരന്റീഡ് പ്ലേസ്മെന്റ് ഉറപ്പു നല്‍കുന്നതായും പത്രക്കുറിപ്പില്‍ പറയുന്നു. പല യൂണിവേഴ്സിറ്റികളും വിദ്യാര്‍ഥികള്‍ക്ക് ഫീസിന്റെ അമ്പതു ശതമാനം ഡിസ്കൌണ്ട് അനുവദിക്കുന്നുണ്ട്. ഇതു സംബന്ധിച്ച വിവരങ്ങള്‍ സെന്റ് മേരീസ് യു.കെ.ഓഫീസില്‍ നിന്ന് ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ ഓഫീസ് നമ്പരുകളില്‍ ബന്ധപ്പെടുക.
ഓഫീസ് അഡ്രസ്: UK : St.Mary's International,106 Irlam Road,Manchester,
M41 6 JT. Phone:01617483335,email: staff@stmarysirl.com
St:Marys Kottayam,
St.Marys International Academy & Consultancy
Ancheril Complex,Logos Junction,Kottayam,Phone:0481 3299350,3250612
                                                                   www.stmarysirl.com

അയര്‍ലന്‍ഡ് ടീമിന് യൂറോപ്യന്‍ വോളിബോള്‍ കിരീടം

posted Oct 24, 2011, 6:14 PM by Saju Kannampally   [ updated Oct 26, 2011, 1:59 PM ]

     
മാഞ്ചസ്റ്റര്‍: ഗോബല്‍ പ്രവാസി മലയാളി കൌണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഓള്‍ യൂറോപ് വോളിബോള്‍ ചാംപ്യന്‍ഷിപ്പില്‍ അയര്‍ലന്‍ഡ് ടീം ജേതാക്കളായി. ഫൈനലില്‍ മാഞ്ചസ്റ്ററിനെതിരെയാണ് അയര്‍ലന്‍ഡ് വിജയം കൈവരിച്ചത്. മുന്‍ ഇന്ത്യന്‍ സര്‍വീസസ് ടീമിലെയും കേരളാ ഇന്ത്യന്‍ ടീമിലെയും ഉള്‍പ്പെട്ടതാണ് അയര്‍ലന്‍ഡ് ടീം.

സെമിയില്‍ കേംബ്രിഡ്ജിനെ തോല്‍പ്പിച്ച് അയര്‍ലന്‍ഡ് ഫൈനലില്‍ എത്തിയപ്പോള്‍ മുന്‍ യുകെ ചാംപ്യന്മാരായ ബര്‍മിങ്ഹാമിനെ പരാജയപ്പെടുത്തിയാണ് മാഞ്ചസ്റ്റര്‍ ഫൈനലില്‍ എത്തിയത്. മാഞ്ചസ്റ്റര്‍ ടീമിന് രണ്ടാം സ്ഥാനവും ലൂസേഴ്സ് ഫൈനലില്‍ ബര്‍മിങ്ഹാമും കേംബ്രിഡ്ജും ഏറ്റുമുട്ടി ബര്‍മിങ്ഹാം മൂന്നാം സ്ഥാനത്തായി. രാവിലെ 11ന് മാര്‍ച്ച് പാസ്റ്റോടെ ആരംഭിച്ച മല്‍സരം രാത്രി വൈകി ഒന്‍പതോടെയാണ് സമാപിച്ചത്. മാര്‍ച്ച് പാസ്റ്റിന് ജിപിഎംസി യൂറോപ് പ്രസിഡന്റ് ഡോ. സിറിയക് മാപ്രയില്‍, ഇന്ത്യന്‍ ജെയിന്‍ കമ്യൂണിറ്റി പ്രസിഡന്റ്, ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ്, ജിപിഎംസി ജോയിന്റ് സെക്രട്ടറി ഡോ. ജയചന്ദ്രന്‍, യുകെ ജനറല്‍ സെക്രട്ടറി ഡോ. സിബി വേകത്താനം, ഗോബല്‍ പ്രവാസി ചെയര്‍മാന്‍ സാബു കുര്യന്‍ മന്നാകുളം എന്നിവര്‍ ചേര്‍ന്ന് സല്യൂട്ട് സ്വീകരിച്ചു.


ടൂര്‍ണമെന്റ് ഉദ്ഘാടനം യൂറോപ്യന്‍ പ്രസിഡന്റ് ഡോ. സിറിയക് മാപ്രയില്‍ ഫ്ളാഗ് ഓഫ് ചെയ്തു നിര്‍വഹിച്ചു. ഗോബല്‍ പ്രവാസി മലയാളി കൌണ്‍സില്‍ കലാരംഗത്ത് ഒട്ടേറെ പരിപാടികള്‍ നടത്തിയിട്ടുണ്ടെങ്കിലും കായികരംഗത്ത് ആദ്യമായാണ് ഒരു ഓള്‍ യൂറോപ് വോളിബോള്‍ ചാംപ്യന്‍ഷിപ് സംഘടിപ്പിക്കുന്നത്.

ജിപിഎംസി ജോയിന്റ് സെക്രട്ടറി ഡോ. ജയചന്ദ്രന്‍, ജിപിഎംസി യൂറോപ് കോ - ഓര്‍ഡിനേറ്ററും മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്‍ പ്രസിഡന്റുമായ കെ.ഡി. ഷാജിമോനന്‍, കണ്‍വീനര്‍ സ്റ്റാന്‍ലി ഇമ്മാനുവല്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

യൂറോപ്പിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി പത്തോളം ടീമുകള്‍ ടൂര്‍ണമെന്റില്‍ പങ്കെടുത്തു. ചാംപ്യന്‍ഷിപ് വന്‍വിജയമാക്കി തീര്‍ത്തതിന് ജിപിഎംസി ചെയര്‍മാന്‍ സാബു കുര്യന്‍ മന്നാംകുളം എല്ലാവര്‍ക്കും നന്ദി പറയുകയും വിജയികളെ അഭിനന്ദിക്കുകയും ചെയ്തു. വിജയികള്‍ക്ക് ട്രോഫികളും സര്‍ട്ടിഫിക്കറ്റുകളും മെഡലുകളും കാഷ് അവാര്‍ഡും നല്‍കി.

യൂറോപ് ബെസ്റ്റ് വോളിബോള്‍ പ്ളെയറായി അയര്‍ലന്‍ഡ് ടീമിലെ പ്രിന്‍സ് മാത്യുവിനെയും ബെസ്റ്റ് ഡിഫന്‍ഡറായി ബര്‍മിങാഹാം ടീമിലെ കിരണ്‍ ജോസഫിനെയും തിരഞ്ഞെടുത്തു. വിജയികള്‍ക്ക് സിന്‍ഡ ടോര്‍ട്ടണും ബോബ് തോംസണും സമ്മാനങ്ങള്‍ വിതരണം ചെയ്തു. അടുത്ത ചാംപ്യന്‍ഷിപ് സ്വിറ്റ്സര്‍ലന്‍ഡിലോ ജര്‍മനിയിലോ നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു


ഔട്ട് ഡോര്‍ പിക്നിക്: ആന്റോ ആന്റണി മുഖ്യാതിഥി

posted Oct 23, 2011, 10:51 PM by Knanaya Voice

കുവൈറ്റ്: ഒക്ടോബര്‍ 28-ന് റിഗ്ഗായ് ഗാര്‍ഡനില്‍ വച്ച് രാവിലെ 9.30 മുതല്‍ വൈകിട്ട് 4 മണിവരെ കുവൈറ്റ് ക്നാനായ കള്‍ച്ചറല്‍ അസോസിയേഷന്‍ ഔട്ട് ഡോര്‍ പിക്നിക് സംഘടിപ്പിക്കുന്നു. പത്തനംതിട്ട എം. പി. ആന്റോ ആന്റണി മുഖ്യാതിഥിയായിരിക്കും. വിവിധയിനം കായിക മത്സരങ്ങളും, ഏരിയാ തലത്തില്‍ വടംവലി മത്സരവും നടത്തപ്പെടുന്നതാണെന്ന് സ്പോര്‍ട്സ് കണ്‍വീനര്‍ ജോസ് മൂക്കംചാത്തിയേല്‍ അറിയിച്ചു. പ്രസ്തുത പരിപാടിയിലേയ്ക്ക് എല്ലാ അസോസിയേഷന്‍ മെമ്പര്‍മാരെയും കെ.കെ.സി.എ. പ്രസിഡന്റ് തോമസ് മുല്ലപ്പള്ളിയും, സെക്രട്ടറി സാജന്‍ കക്കാടിയിലും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്തു

ആത്മീയ കൃപകള്‍ ചൊരിഞ്ഞ് മാഞ്ചസ്റ്റര്‍ കണ്‍വെന്‍ഷന്‍

posted Oct 23, 2011, 10:43 PM by Knanaya Voice

മാഞ്ചസ്റ്റര്‍: ആത്മീയ കൃപാവരങ്ങള്‍ ചൊരിഞ്ഞ് നിരവധിയായ രോഗശാന്തികളാലും അത്ഭുതങ്ങളാലും വിശ്വാസത്തിന്റെ ശക്തി ജ്വലിച്ച മാഞ്ചസ്റ്റര്‍ കണ്‍വെന്‍ഷന്‍ വിശ്വാസികള്‍ക്ക് നവ്യാനുഭവമായി. ഫാ. സോജി ഓലിക്കന്റെ നേതൃത്വത്തില്‍ നടത്തപ്പെട്ട ധ്യാനത്തില്‍ കുട്ടികള്‍ക്കായി പ്രത്യേക ധ്യാന സൌകര്യമുണ്ടായിരുന്നു. തീക്ഷ്ണതയോടെ യേശുവിനെ ആഗ്രഹിക്കുന്നവര്‍ത്ത് കൃപകള്‍ ലഭിക്കുമെന്നും വിശ്വാശ പ്രഷോഷണത്തിനായി എല്ലാവര്‍ക്കും അവകാശമുണ്ടെന്നും അദ്ദേഹം ഓര്‍മ്മിച്ചു. തുടര്‍ന്ന് ക്രിസ്റ്റീന്‍ ധ്യാന കേന്ദ്രം ഡയറക്ടര്‍ ബ്രദര്‍ സന്തോഷ് വചന പ്രഘോഷണം നടത്തി. ഫാ. സോജി ഓലിക്കന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ നടന്ന കുര്‍ബാനയില്‍ ഫാ. സജി മലയില്‍ പുത്തന്‍പുര, ഫാ. ജോമോന്‍ തൊമ്മാന്‍ എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു.

തിരുമണിക്കൂര്‍ ആരാധനയില്‍ നിരവധിയായ പരിശുദ്ധാത്മാവിന്റെ കൃപകളാല്‍ അനുഗ്രഹീതമായ നിരവധി വ്യക്തികള്‍ക്ക് ആത്മീയ വളര്‍ച്ചയും, രോഗശാന്തികളും ലഭ്യമായി. മൂന്നാമത് മാഞ്ചസ്റ്റര്‍ കണ്‍വെന്‍ഷന്‍ 2012 ഫെബ്രുവരി 25-ന് നടക്കും.

എഡിന്‍ബറോ: ക്നാനായ കാത്തലിക്കിന് നവസാരഥികള്‍

posted Oct 21, 2011, 10:12 PM by Knanaya Voice

എഡിന്‍ബറോ: ക്നാനായ കാത്തലിക് അസോസിയേഷന് അടുത്ത രണ്ട് വര്‍ഷത്തോയ്ക്കുള്ള സാരഥികളെ തിരഞ്ഞെടുത്തു. ജോസ് പണ്ടാരക്കളത്തിലിനെ പ്രസിഡന്റായും ജിം പാഴാക്കായിലിനെ സെക്രട്ടറിയായും തിരഞ്ഞെടുത്തു. ടിജോ മറ്റമാണ് ട്രഷറര്‍, മറ്റ് ഭാരവാഹികള്‍: വൈസ് പ്രസിഡന്റ് - സാനി തയ്യില്‍, ജോ. സെക്രട്ടറി - ഷിനി മേലേടം, ജോ.ട്രഷറര്‍ - ബിബു പൂവള്ളിമഠത്തില്‍, നാഷണല്‍ കൌണ്‍സില്‍ മെമ്പര്‍ - റെജി മുള്ളന്‍ച്ചിറ, അഡ്വൈസര്‍-ബിജു എടവട്ടം.

 യോര്‍ക്ക്ഷെയറിലെ സ്വാര്‍ത്തിഗില്‍ ഫാം ഹൌസില്‍ നടന്ന ചതുര്‍ദിന ക്യാമ്പിലാണ് നവ സാരഥികളെ തിരഞ്ഞെടുത്തത്. കഴിഞ്ഞ രണ്ട് വര്‍ഷക്കാലം സ്തുത്യര്‍ഹമായ സേവനത്തിന് ഭാരവാഹികള്‍ നന്ദി പറഞ്ഞു.

സഖറിയ പുത്തന്‍കളം

വാട്ടര്‍ ലില്ലി അസ്സോസിയേറ്റ് ടൂറിസം രംഗത്ത് സജീവമാകുന്നു.

posted Oct 21, 2011, 5:45 AM by Knanaya Voice

മെല്‍ബണ്‍: കേരളത്തിന്റെ ടൂറിസം മേഖലകളില്‍ പ്രവാസ്സി മലയാളികളുടെ സാന്നിദ്ധ്യം ശ്രദ്ധേയമാകുന്നു. ദൈവത്തിന്റെ സ്വന്തം നാട്ടിലേയ്ക്ക് വിദേശികളേയും പ്രവാസ്സി മലയാലികളേയും ആകര്‍ഷിക്കുവാനും കേരളത്തിന്റെ സൌന്ദര്യം വിദേശികള്‍ക്ക് പകര്‍ന്നുകൊടുക്കുവാനും വേണ്ടി കേരളത്തിലെ ടൂറിസം രംഗത്ത് നവ വിപ്ളവം രചിക്കുവാന്‍ വാട്ടര്‍ ലില്ലി അസോസിയേറ്റ്സ് കര്‍മ്മ പരിപാടികള്‍ക്ക് രൂപം നല്‍കുന്നു. ഇതിന്റെ ഭാഗമായി ആധുനിക സൌകര്യങ്ങളോട് കൂടി ഹൌസ്ബോട്ട് വേമ്പനാട്ട് കായലില്‍ സര്‍വ്വീസ് ആരംഭിച്ച് കഴിഞ്ഞു. ഒരേ സമയം എഴുപത് പേര്‍ക്ക് വരെ ഡേ ടൂറിന് സൌകര്യം ഉള്ള, പൂര്‍ണ്ണമായും ശീതീകരിച്ച് രണ്ട് ബഡ്റൂം, ഡബിള്‍ ഡക്കറില്‍ കായലിന്റെ ഭംഗി ആസ്വദിക്കുവാനുള്ള സൌകര്യം, ആധുനിക രീതിയിലുള്ള അടുക്കള, വിശാലമായ കോണ്‍ഫ്രന്‍സ് ഹാള്‍ ഇവയെല്ലാം വാട്ടര്‍ ലില്ലി ഹൌസ് ബോട്ടിന്റെ പ്രത്യേകതകളാണ്. നാടന്‍ ഭക്ഷണം മുതല്‍ പാശ്ചാത്യ രീതിയിലുള്ള ഭക്ഷണം വരെ സ്വന്തം അടുക്കളയില്‍ പാചകം ചെയ്യുന്നു എന്നുള്ളത് വാട്ടര്‍ ലില്ലി ഹൌസ് ബോട്ടിന്റെ മാത്രം പ്രത്യേകതയാണ്. യു. കെ. യിലം പ്രമുഖ ബിസനസ്സ് സ്ഥാപനങ്ങളുടെ ഉടമയും തടത്തില്‍ ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടറുമായ ജോബി ജോര്‍ജ്ജ് തടത്തില്‍ (യു. കെ.) ഗ്ളോബല്‍ മലയാളി കണ്‍സിലിന്റെ ആഗോള സെക്രട്ടറി റെജി പാറയ്ക്കല്‍ (ഓസ്ട്രേലിയ), ന്യൂസിലാന്റ് ക്നാനായ കാത്തലിക് അസോസിയേഷന്റെ പ്രസിഡന്റ് ബിജോമോന്‍ ചേന്നാത്ത് (ന്യൂസിലാന്റ്) യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി ജയിംസ് തെക്കനാടന്‍ (കേരളം), അനീഷ് ജോര്‍ജ്ജ് (യു.എസ്.എ.) എന്നിവരാണ് വാട്ടര്‍ ലില്ലിയുടെ അസോസിയേറ്റ് ഡയറക്ടര്‍മാര്‍. കുമരകം ബോട്ട് ജെട്ടിയോട് ചേര്‍ന്നാണ് വട്ടര്‍ലില്ലി അസോസിയേറ്റ്സിന്റെ ഓഫീസ് പ്രവര്‍ത്തിക്കുന്നത്. വാട്ടര്‍ ലില്ലി ഹൌസ് ബോട്ടിന്റെ ആദ്യ ട്രിപ്പ് മെഗാസ്റ്റാര്‍ ഭരത് മമ്മൂട്ടി ഫ്ളാഗ് ഓഫ് ചെയ്യുകയും വാട്ടര്‍ ലില്ലി എന്ന പേര് ഹൌസ് ബോട്ടിന് മമ്മൂട്ടി നാമകരണം ചെയ്യുകയും ചെയ്തു. 

വാട്ടര്‍ ല്ലില്ലി അസോസിയേറ്റിന്റെ ഉടമസ്ഥതയില്‍ വേമ്പനാട് കായലിന്റെ തീരത്തോട് ചേര്‍ന്ന് 5 ഏക്കറിനുള്ളില്‍ പണിയുവാന്‍ ഉദ്ദേശിക്കുന്ന ഫോര്‍സ്റ്റാര്‍ സൌകര്യമുള്ള ഹോട്ടല്‍ സമുച്ചയത്തിന്റെ തറക്കല്ലിടീല്‍ കേരള ധനകാര്യമന്ത്കി കെ. എം. മാണി 2012 ഏപ്രില്‍ മാസംനിര്‍വ്വഹിക്കുന്നതാണ് എന്ന് വാട്ടര്‍ ലില്ലി അസോസിയേറ്റ്സിന്റെ ഡയറക്ടര്‍മാരായ ജോബിജോര്‍ജ്ജ് തടത്തിലും, ജയിംസ് തെക്കനാടനും അറിയിച്ചു. വാട്ടര്‍ ലില്ലി അസോസിയേറ്റ് നിര്‍മ്മിക്കുന്ന ഷാജി കൈലാസ് -  മമ്മൂട്ടി ചിത്രത്തിന്റെ ചിത്രീകരണം ഓസ്ട്രേലിയ, ന്യൂസിലാന്റ് എന്നീ രാജ്യങ്ങളില്‍ ഭാഗീഗമായി ഷൂട്ട് ചെയ്യുമെന്നും ജോബി ജോര്‍ജ്ജ് തടത്തില്‍ അറിയിച്ചു.

റെജി പാറയ്ക്കല്‍

സൌത്താംപ്റ്റണില്‍ ക്നാനായ കൂട്ടായ്മ്മക്ക് തുടക്കമായി

posted Oct 20, 2011, 12:56 AM by Knanaya Voice

സൌത്താംപ്റ്റണ്‍: ഒക്ടോബര്‍ എട്ടാം തീയതി സൌത്താംപ്റ്റണിലെ കുടുംബങ്ങള്‍ ഒന്നിച്ചു ചേര്‍ന്ന യുകെകെസിഎയുടെ കീഴില്‍ യുണിറ്റ് തുടങ്ങുന്നതിനുള്ള ആരംഭം കുറിച്ചു. വളരെ ആവേശപൂര്‍വ്വം കുടുംബാഗങ്ങള്‍ പങ്കെടുത്ത മീറ്റിങ്ങില്‍ യുണിറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി അന്ന് പേരടങ്ങുന്ന കമ്മറ്റി രൂപീകരിച്ചു.

യുണിറ്റിന്റെ പ്രഥമ പ്രസിഡന്റ്റ് ആയി റോബിന്‍ കളപുരയ്ക്കല്‍ മോനിപള്ളിയെയും സെക്രട്ടറി ആയി കുഞ്ഞുമോള്‍ ബിനോയിയെയും, ട്രഷററായി സിജോ ചവറാട്ടു കരിങ്കുന്നത്തിനെയും കമ്മറ്റി അംഗങ്ങളായി സിബി കാവനാല്‍ ചുങ്കത്തിനെയും, ജീന ഇടിക്കുളയെയും തിരഞ്ഞെടുത്തു. യുണിറ്റിന്റെ ഔദ്യോഗിക ഉദ്ഘാടനം ഡിസംബറില്‍ ഉണ്ടാകുമെന്ന് കമ്മറ്റി അംഗങ്ങള്‍ അറിയിച്ചു.

1-10 of 1302