ആത്മീയ കൃപകള്‍ ചൊരിഞ്ഞ് മാഞ്ചസ്റ്റര്‍ കണ്‍വെന്‍ഷന്‍

posted Oct 23, 2011, 10:43 PM by knanaya news
മാഞ്ചസ്റ്റര്‍: ആത്മീയ കൃപാവരങ്ങള്‍ ചൊരിഞ്ഞ് നിരവധിയായ രോഗശാന്തികളാലും അത്ഭുതങ്ങളാലും വിശ്വാസത്തിന്റെ ശക്തി ജ്വലിച്ച മാഞ്ചസ്റ്റര്‍ കണ്‍വെന്‍ഷന്‍ വിശ്വാസികള്‍ക്ക് നവ്യാനുഭവമായി. ഫാ. സോജി ഓലിക്കന്റെ നേതൃത്വത്തില്‍ നടത്തപ്പെട്ട ധ്യാനത്തില്‍ കുട്ടികള്‍ക്കായി പ്രത്യേക ധ്യാന സൌകര്യമുണ്ടായിരുന്നു. തീക്ഷ്ണതയോടെ യേശുവിനെ ആഗ്രഹിക്കുന്നവര്‍ത്ത് കൃപകള്‍ ലഭിക്കുമെന്നും വിശ്വാശ പ്രഷോഷണത്തിനായി എല്ലാവര്‍ക്കും അവകാശമുണ്ടെന്നും അദ്ദേഹം ഓര്‍മ്മിച്ചു. തുടര്‍ന്ന് ക്രിസ്റ്റീന്‍ ധ്യാന കേന്ദ്രം ഡയറക്ടര്‍ ബ്രദര്‍ സന്തോഷ് വചന പ്രഘോഷണം നടത്തി. ഫാ. സോജി ഓലിക്കന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ നടന്ന കുര്‍ബാനയില്‍ ഫാ. സജി മലയില്‍ പുത്തന്‍പുര, ഫാ. ജോമോന്‍ തൊമ്മാന്‍ എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു.

തിരുമണിക്കൂര്‍ ആരാധനയില്‍ നിരവധിയായ പരിശുദ്ധാത്മാവിന്റെ കൃപകളാല്‍ അനുഗ്രഹീതമായ നിരവധി വ്യക്തികള്‍ക്ക് ആത്മീയ വളര്‍ച്ചയും, രോഗശാന്തികളും ലഭ്യമായി. മൂന്നാമത് മാഞ്ചസ്റ്റര്‍ കണ്‍വെന്‍ഷന്‍ 2012 ഫെബ്രുവരി 25-ന് നടക്കും.
Comments