അയര്‍ലന്‍ഡ് ടീമിന് യൂറോപ്യന്‍ വോളിബോള്‍ കിരീടം

posted Oct 24, 2011, 6:14 PM by Saju Kannampally   [ updated Oct 26, 2011, 1:59 PM ]
     
മാഞ്ചസ്റ്റര്‍: ഗോബല്‍ പ്രവാസി മലയാളി കൌണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഓള്‍ യൂറോപ് വോളിബോള്‍ ചാംപ്യന്‍ഷിപ്പില്‍ അയര്‍ലന്‍ഡ് ടീം ജേതാക്കളായി. ഫൈനലില്‍ മാഞ്ചസ്റ്ററിനെതിരെയാണ് അയര്‍ലന്‍ഡ് വിജയം കൈവരിച്ചത്. മുന്‍ ഇന്ത്യന്‍ സര്‍വീസസ് ടീമിലെയും കേരളാ ഇന്ത്യന്‍ ടീമിലെയും ഉള്‍പ്പെട്ടതാണ് അയര്‍ലന്‍ഡ് ടീം.

സെമിയില്‍ കേംബ്രിഡ്ജിനെ തോല്‍പ്പിച്ച് അയര്‍ലന്‍ഡ് ഫൈനലില്‍ എത്തിയപ്പോള്‍ മുന്‍ യുകെ ചാംപ്യന്മാരായ ബര്‍മിങ്ഹാമിനെ പരാജയപ്പെടുത്തിയാണ് മാഞ്ചസ്റ്റര്‍ ഫൈനലില്‍ എത്തിയത്. മാഞ്ചസ്റ്റര്‍ ടീമിന് രണ്ടാം സ്ഥാനവും ലൂസേഴ്സ് ഫൈനലില്‍ ബര്‍മിങ്ഹാമും കേംബ്രിഡ്ജും ഏറ്റുമുട്ടി ബര്‍മിങ്ഹാം മൂന്നാം സ്ഥാനത്തായി. രാവിലെ 11ന് മാര്‍ച്ച് പാസ്റ്റോടെ ആരംഭിച്ച മല്‍സരം രാത്രി വൈകി ഒന്‍പതോടെയാണ് സമാപിച്ചത്. മാര്‍ച്ച് പാസ്റ്റിന് ജിപിഎംസി യൂറോപ് പ്രസിഡന്റ് ഡോ. സിറിയക് മാപ്രയില്‍, ഇന്ത്യന്‍ ജെയിന്‍ കമ്യൂണിറ്റി പ്രസിഡന്റ്, ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ്, ജിപിഎംസി ജോയിന്റ് സെക്രട്ടറി ഡോ. ജയചന്ദ്രന്‍, യുകെ ജനറല്‍ സെക്രട്ടറി ഡോ. സിബി വേകത്താനം, ഗോബല്‍ പ്രവാസി ചെയര്‍മാന്‍ സാബു കുര്യന്‍ മന്നാകുളം എന്നിവര്‍ ചേര്‍ന്ന് സല്യൂട്ട് സ്വീകരിച്ചു.


ടൂര്‍ണമെന്റ് ഉദ്ഘാടനം യൂറോപ്യന്‍ പ്രസിഡന്റ് ഡോ. സിറിയക് മാപ്രയില്‍ ഫ്ളാഗ് ഓഫ് ചെയ്തു നിര്‍വഹിച്ചു. ഗോബല്‍ പ്രവാസി മലയാളി കൌണ്‍സില്‍ കലാരംഗത്ത് ഒട്ടേറെ പരിപാടികള്‍ നടത്തിയിട്ടുണ്ടെങ്കിലും കായികരംഗത്ത് ആദ്യമായാണ് ഒരു ഓള്‍ യൂറോപ് വോളിബോള്‍ ചാംപ്യന്‍ഷിപ് സംഘടിപ്പിക്കുന്നത്.

ജിപിഎംസി ജോയിന്റ് സെക്രട്ടറി ഡോ. ജയചന്ദ്രന്‍, ജിപിഎംസി യൂറോപ് കോ - ഓര്‍ഡിനേറ്ററും മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്‍ പ്രസിഡന്റുമായ കെ.ഡി. ഷാജിമോനന്‍, കണ്‍വീനര്‍ സ്റ്റാന്‍ലി ഇമ്മാനുവല്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

യൂറോപ്പിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി പത്തോളം ടീമുകള്‍ ടൂര്‍ണമെന്റില്‍ പങ്കെടുത്തു. ചാംപ്യന്‍ഷിപ് വന്‍വിജയമാക്കി തീര്‍ത്തതിന് ജിപിഎംസി ചെയര്‍മാന്‍ സാബു കുര്യന്‍ മന്നാംകുളം എല്ലാവര്‍ക്കും നന്ദി പറയുകയും വിജയികളെ അഭിനന്ദിക്കുകയും ചെയ്തു. വിജയികള്‍ക്ക് ട്രോഫികളും സര്‍ട്ടിഫിക്കറ്റുകളും മെഡലുകളും കാഷ് അവാര്‍ഡും നല്‍കി.

യൂറോപ് ബെസ്റ്റ് വോളിബോള്‍ പ്ളെയറായി അയര്‍ലന്‍ഡ് ടീമിലെ പ്രിന്‍സ് മാത്യുവിനെയും ബെസ്റ്റ് ഡിഫന്‍ഡറായി ബര്‍മിങാഹാം ടീമിലെ കിരണ്‍ ജോസഫിനെയും തിരഞ്ഞെടുത്തു. വിജയികള്‍ക്ക് സിന്‍ഡ ടോര്‍ട്ടണും ബോബ് തോംസണും സമ്മാനങ്ങള്‍ വിതരണം ചെയ്തു. അടുത്ത ചാംപ്യന്‍ഷിപ് സ്വിറ്റ്സര്‍ലന്‍ഡിലോ ജര്‍മനിയിലോ നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു


Comments