ടി. എം. ജേക്കബിന്റെ നിര്യാണത്തില്‍ അനുശോചന പ്രവാഹം

posted Oct 31, 2011, 11:07 PM by Knanaya Voice
മെല്‍ബണ്‍: കേരളം കണ്ട മികച്ച ഭരണാധികാരി എന്ന ഖ്യാതി നേടിയ ടി. എം. ജേക്കബിന്റെ നിര്യാണത്തില്‍ പ്രവാസ്സി മലയാളികളുടെ അനുശോചന പ്രവാഹം. കേരള നിയമസഭയിലെ മികച്ച സാമാജികന്‍ എന്ന് സി. അച്ഛുതമേനോന്‍ വിശേഷിപ്പിച്ച ടി. എം. ജേക്കബിന്റെ ആകസ്മികമായ നിര്യാണത്തില്‍ മെല്‍ബണിലെ പ്രവാസ്സി കേരളാ കോണ്‍ഗ്രസ് അനുശോചനം രേഖപ്പെടുത്തി. മെല്‍ബണ്‍ ഘടകം പ്രസിഡന്റ് സെബാസ്റ്റ്യന്‍ ജയിക്കബ് ഭാരവാഹികളായ അലക്സ് കുന്നത്ത്, തോമസ് വാതപ്പള്ളി, സജി മുണ്ടയ്ക്കല്‍, കിഷോര്‍ ജോസ്, സജി ഇല്ലപ്പറമ്പില്‍, സിജോ ഇടുക്കി, സേവ്യര്‍ എടത്വ എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി. ഏതു വിഷയവും പഠിച്ച് നിയമസഭയില്‍ അവതരിപ്പിച്ച് കഴിവ് തെളിയിച്ച വ്യക്തിയായിരുന്നു ടി. എം. ജേക്കബ് എന്ന് ഗ്ളോബല്‍ മലയാളി കൌണ്‍സിലിന്റെ ആഗോള ചെയര്‍മാന്‍ ഡോ. വര്‍ഗ്ഗീസ് മൂലനും സെക്രട്ടറി റെജി പാറയ്ക്കനും അനുശോചന സന്ദേശത്തില്‍ പറഞ്ഞു. കഴിവുറ്റ ഒരു ഭരണാധികാരെ ആണ് കേരളത്തിന് നഷ്ടമായതെന്ന് മലയാളി അസോസിയേഷന്‍ ഓഫ് വിക്ടോറിയയുടെ പ്രസിഡന്‍ര് വര്‍ഗ്ഗീസ് പൈനാടത്തും ജോ. സെക്രട്ടറി ഡോ. ജോയി മണവാളനും അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

റെജി പാറയ്ക്കല്‍
Comments