വാട്ടര്‍ ലില്ലി അസ്സോസിയേറ്റ് ടൂറിസം രംഗത്ത് സജീവമാകുന്നു.

posted Oct 21, 2011, 5:45 AM by Knanaya Voice
മെല്‍ബണ്‍: കേരളത്തിന്റെ ടൂറിസം മേഖലകളില്‍ പ്രവാസ്സി മലയാളികളുടെ സാന്നിദ്ധ്യം ശ്രദ്ധേയമാകുന്നു. ദൈവത്തിന്റെ സ്വന്തം നാട്ടിലേയ്ക്ക് വിദേശികളേയും പ്രവാസ്സി മലയാലികളേയും ആകര്‍ഷിക്കുവാനും കേരളത്തിന്റെ സൌന്ദര്യം വിദേശികള്‍ക്ക് പകര്‍ന്നുകൊടുക്കുവാനും വേണ്ടി കേരളത്തിലെ ടൂറിസം രംഗത്ത് നവ വിപ്ളവം രചിക്കുവാന്‍ വാട്ടര്‍ ലില്ലി അസോസിയേറ്റ്സ് കര്‍മ്മ പരിപാടികള്‍ക്ക് രൂപം നല്‍കുന്നു. ഇതിന്റെ ഭാഗമായി ആധുനിക സൌകര്യങ്ങളോട് കൂടി ഹൌസ്ബോട്ട് വേമ്പനാട്ട് കായലില്‍ സര്‍വ്വീസ് ആരംഭിച്ച് കഴിഞ്ഞു. ഒരേ സമയം എഴുപത് പേര്‍ക്ക് വരെ ഡേ ടൂറിന് സൌകര്യം ഉള്ള, പൂര്‍ണ്ണമായും ശീതീകരിച്ച് രണ്ട് ബഡ്റൂം, ഡബിള്‍ ഡക്കറില്‍ കായലിന്റെ ഭംഗി ആസ്വദിക്കുവാനുള്ള സൌകര്യം, ആധുനിക രീതിയിലുള്ള അടുക്കള, വിശാലമായ കോണ്‍ഫ്രന്‍സ് ഹാള്‍ ഇവയെല്ലാം വാട്ടര്‍ ലില്ലി ഹൌസ് ബോട്ടിന്റെ പ്രത്യേകതകളാണ്. നാടന്‍ ഭക്ഷണം മുതല്‍ പാശ്ചാത്യ രീതിയിലുള്ള ഭക്ഷണം വരെ സ്വന്തം അടുക്കളയില്‍ പാചകം ചെയ്യുന്നു എന്നുള്ളത് വാട്ടര്‍ ലില്ലി ഹൌസ് ബോട്ടിന്റെ മാത്രം പ്രത്യേകതയാണ്. യു. കെ. യിലം പ്രമുഖ ബിസനസ്സ് സ്ഥാപനങ്ങളുടെ ഉടമയും തടത്തില്‍ ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടറുമായ ജോബി ജോര്‍ജ്ജ് തടത്തില്‍ (യു. കെ.) ഗ്ളോബല്‍ മലയാളി കണ്‍സിലിന്റെ ആഗോള സെക്രട്ടറി റെജി പാറയ്ക്കല്‍ (ഓസ്ട്രേലിയ), ന്യൂസിലാന്റ് ക്നാനായ കാത്തലിക് അസോസിയേഷന്റെ പ്രസിഡന്റ് ബിജോമോന്‍ ചേന്നാത്ത് (ന്യൂസിലാന്റ്) യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി ജയിംസ് തെക്കനാടന്‍ (കേരളം), അനീഷ് ജോര്‍ജ്ജ് (യു.എസ്.എ.) എന്നിവരാണ് വാട്ടര്‍ ലില്ലിയുടെ അസോസിയേറ്റ് ഡയറക്ടര്‍മാര്‍. കുമരകം ബോട്ട് ജെട്ടിയോട് ചേര്‍ന്നാണ് വട്ടര്‍ലില്ലി അസോസിയേറ്റ്സിന്റെ ഓഫീസ് പ്രവര്‍ത്തിക്കുന്നത്. വാട്ടര്‍ ലില്ലി ഹൌസ് ബോട്ടിന്റെ ആദ്യ ട്രിപ്പ് മെഗാസ്റ്റാര്‍ ഭരത് മമ്മൂട്ടി ഫ്ളാഗ് ഓഫ് ചെയ്യുകയും വാട്ടര്‍ ലില്ലി എന്ന പേര് ഹൌസ് ബോട്ടിന് മമ്മൂട്ടി നാമകരണം ചെയ്യുകയും ചെയ്തു. 

വാട്ടര്‍ ല്ലില്ലി അസോസിയേറ്റിന്റെ ഉടമസ്ഥതയില്‍ വേമ്പനാട് കായലിന്റെ തീരത്തോട് ചേര്‍ന്ന് 5 ഏക്കറിനുള്ളില്‍ പണിയുവാന്‍ ഉദ്ദേശിക്കുന്ന ഫോര്‍സ്റ്റാര്‍ സൌകര്യമുള്ള ഹോട്ടല്‍ സമുച്ചയത്തിന്റെ തറക്കല്ലിടീല്‍ കേരള ധനകാര്യമന്ത്കി കെ. എം. മാണി 2012 ഏപ്രില്‍ മാസംനിര്‍വ്വഹിക്കുന്നതാണ് എന്ന് വാട്ടര്‍ ലില്ലി അസോസിയേറ്റ്സിന്റെ ഡയറക്ടര്‍മാരായ ജോബിജോര്‍ജ്ജ് തടത്തിലും, ജയിംസ് തെക്കനാടനും അറിയിച്ചു. വാട്ടര്‍ ലില്ലി അസോസിയേറ്റ് നിര്‍മ്മിക്കുന്ന ഷാജി കൈലാസ് -  മമ്മൂട്ടി ചിത്രത്തിന്റെ ചിത്രീകരണം ഓസ്ട്രേലിയ, ന്യൂസിലാന്റ് എന്നീ രാജ്യങ്ങളില്‍ ഭാഗീഗമായി ഷൂട്ട് ചെയ്യുമെന്നും ജോബി ജോര്‍ജ്ജ് തടത്തില്‍ അറിയിച്ചു.

റെജി പാറയ്ക്കല്‍
Comments