Articles

സ്വപ്‌നങ്ങള്‍

posted Dec 28, 2011, 8:10 AM by Unknown user

സ്വപ്‌നങ്ങള്‍

നീയെന്റെ കണ്ണീരാം മരുഭൂമിയില്‍
അന്നൊരു വേഴാമ്പലായി മാറി
സ്നേഹം കൊതിച്ചിടും എന്റെ മുന്നില്‍
സ്നേഹിതയായി നീയടുത്തുകൂടി
 
ഒരു ചെറു ദു;ഖത്തില്‍ നിന്നു നമ്മള്‍
ഒരുപാടു സ്വപ്‌നങ്ങള്‍ പണിതുവല്ലോ
വാനോളമുയരുന്ന സ്വപ്നങ്ങളില്‍
വിണ്ണിന്‍ വിഹായസില്‍ നാം പറന്നു

അമ്പലമുറ്റത്തെ ആള്‍ത്തിരക്കില്‍
ആറാട്ടിനാനകള്‍ നിരന്ന നേരം
അന്നെന്റെ കാതിലായി നീ മൊഴിഞ്ഞു
ഞാന്‍ നിന്നെ  സ്നേഹിക്കുന്നാരോമലെ
 
നിന്നുടെ കൂന്തലിന്‍ വാസനയും
നീ മൂളും പാട്ടിന്റെ ഈണവുമായി
ശിശിരങ്ങള്‍ പലതും താണ്ടി നമ്മള്‍
ശൈശവം മാറാത്ത കൌമാരത്തില്‍
 
രാധയും കൃഷ്ണനുമെന്ന പോലെ
റോമിയോ ജുലിയറ്റെന്ന പോലെ
പ്രേമത്തിന്‍ നൌകയിലേറി നമ്മള്‍
പ്രണയത്തിന്‍ തീരങ്ങള്‍ കീഴടക്കി
 
ഇന്നു നീയെന്നുടെ തോഴിയായി
നാളെ നീയെന്നുടെ ഭാര്യയായി
അമ്മയായ് അമ്മൂമ്മയായി മാറി
ആയിരം വസന്തങ്ങള്‍ പിന്നിടട്ടെ .
 
Author:
ജോഷി പുലിക്കൂട്ടില്‍

നൊമ്പരം

posted Sep 16, 2011, 10:06 PM by Unknown user   [ updated Sep 16, 2011, 10:16 PM ]

                     നൊമ്പരം

കൂരിരുട്ടില്‍ മനം വെന്തുനീറുമ്പോഴും
നിന്നെ ഞാന്‍ തേടുന്ന യേശുനാഥാ
കാല്‍വരിക്കുന്നിലായ് അന്നു നീ ചിന്തിയ
ചുടുനിണചാലുകള്‍ തന്‍ വഴിയേ

            ജീവിതധാരയില്‍ ഏകനായ് നില്‍പ്പൂ ഞാന്‍
            വിധി പോലുമെന്ന തഴഞ്ഞിടുമ്പോള്‍
            നാളുകളായി ഞാന്‍ നേടിയതൊക്കെയും
            ജീവിതം തന്നെയും താറുമാറായ്

പോയ് മറഞ്ഞീടുന്നു എന്നുടെ പ്രിയസഖി
ഒപ്പമെന്‍ ജീവനാം പ്രിയപൈതലും 
ആ വിരഹത്തിന്‍ മുറിപ്പാടിലും ഞാന്‍
തിരഞ്ഞതില്ല എന്റെ കര്‍ത്താവിനെ

            മദ്യമഞ്ചലില്‍ ശയിച്ചീടിലും നേരവും
            അറിഞ്ഞതില്ല നിന്‍ അനന്തസ്നേഹം
            പൂര്‍ത്തിയാകാ കിനാക്കളായ് ആശകള്‍
            കൊഴിഞ്ഞകന്നീടിലും ഓര്‍ത്തതില്ല

എങ്കിലും നിന്‍ പക്കലണയുമീ പാപിയെ
കൈവെടിഞ്ഞീടല്ലേ നമ്പുരാനേ
പാപാന്ധകാരത്തില്‍ ആഴ്ന്നിടുമ്പോഴുമെന്‍
ആശ്രയം നീ തന്നെ കാരുണ്യമേ

            വിശ്വസത്തിന്‍ നായകാ സ്വര്‍ലോകനായകാ
            പാരിന്‍ അധിപനേ യേശുനാഥാ
            ആദിത്യശോഭയെ വെല്ലുന്ന ദീപമേ
            നീ തന്നെ സര്‍വ്വവും യേശുദേവാ

കൈത്തിരിനാളമേ നിത്യവും നിന്‍സ്നേഹ-
സ്പര്‍ശത്തിനായ് ഞാന്‍ കാത്തിരിപ്പൂ
ചക്രവാളങ്ങളെ ഭേദിക്കും ശക്തിയെ
ചേര്‍ത്തീടണേ നിന്‍ വക്ഷസ്സിലെന്നെ

Author:


സ്നേഹ ജോസ്
വല്ലര്‍കാട്ട്, കുറുമുള്ളൂര്‍

ഓണസ്മൃതികള്‍

posted Sep 6, 2011, 5:34 AM by Saju Kannampally   [ updated Sep 16, 2011, 10:21 PM by Unknown user ]

 
മലയാള നാടിന്റെ ഉത്സവമായ്
മാമല നാടിന്‍റെ തുടിതാളമായ്
ഓണവും പൂക്കളും വന്നണഞ്ഞു
ഓര്‍മ്മയില്‍ പൂവിളി ഓടിയെത്തി
 
പൊന്നോണ വെയിലിലെ പൂത്തുമ്പിയും
പുന്നമടയിലെ വഞ്ചിപ്പാട്ടും
നഷ്ട സൌഭാഗ്യത്തിന്‍ കണക്കിലിതാ
നാടിന്റെ ഓര്‍മ്മയും ചേര്‍ന്നിടുന്നു

മാവേലി വാണൊരു നാട്ടിലിന്ന്
മാലോക ജീവിതം പെരുവഴിയില്‍
അണ്ണാഹസാരയും സമരങ്ങളും
ആയിരം കോടി തന്‍ അഴിമതിയും
 
ഇല്ലാത്ത കാലത്ത് കേരളത്തില്‍
ഇല്ലായ്മ ഇല്ലാതെ ഭരിച്ചു നീയേ
മാവേലി നീയെത്ര ഭാഗ്യവാനാ
മാലോകര്‍ വാഴ്ത്തുന്നു നിന്റെ കാലം

പൂവിളി, ഉത്രാടം ,പൊന്നൂഞ്ഞാല്
പൂമുഖ മുറ്റത്തെ പൂക്കളവും
ഇന്നിന്റെ ജീവിത ശതവേഗത്തില്‍
ഈ നല്ല കാലം മറക്കുന്നു നാം
 
അത്തച്ചമയവും പുലികളിയും
ആ നല്ല കാലത്തിന്‍ ശംഖൊലികള്‍
ഓര്‍മയില്‍ നില്‍ക്കുന്നാ നല്ല കാലം
ഓടി മറയുന്നൂ ഈ വേളയില്‍

മാവേലി മന്നനെ പാതാളത്തില്‍
മത്സരിച്ചയക്കുന്ന പ്രവാസികള്‍ നാം
ഓരോരോ ദേശത്തും മൂന്ന് ഓണങ്ങള്‍
ഒരുമിച്ചു ഘോഷിക്കും മലയാളി നാം

മാവേലി മന്നനെ കണ്ടെത്തുവാന്‍
മത്സരം നടത്തുന്ന മാലോകര്‍ നാം
പാതാളം പുല്കിയാ മാവേലിയോ
പണ്ടേ മടുത്തല്ലോ ഈ നാടിനെ

മാവേലി നാട് വാണീടും കാലം
മാനുഷരെല്ലാരും ഒന്നുപോലെ
ആ നല്ല കാലം തിരിച്ചു കിട്ടാന്‍
ഈ ഓണക്കാലത്ത് ശ്രമിച്ചിടുവിന്‍
 
 
Author:

ജോഷിപുലിക്കൂട്ടില്‍  
copyright©joshypulikootil
 

The missings

posted May 10, 2011, 2:56 AM by Knanaya Voice   [ updated May 10, 2011, 2:59 AM by Unknown user ]


Missing, missing everything is missing,
One by one in this life as a serial of movie,
First I missed my real place of origin.
The air conditioned room—my mummy’s womb,
After two hundred and eighty days of gestation,
Though I cried much, but I couldn’t go back.

                    As I grew up, all my toys, beautiful frocks, 
                    With frills and laces, and embroideries, 
                    Mummy’s, Daddy’s sweet kisses are missed, 
                    Also the childhood and its joyful plays with 
                    Butterflies, puppies, pussy cat and birds.

Years passed, I missed my shining skin,
Oh ! my glossy cheeks became wrinkled,
My black, thick, curly hair became grey and thin,
My beautiful teeth missed one by one,
The power of vision reduced a lot,
The posture of my spine is too curved,
Like wise my sweet youth is missed.
                   
                    Instead, I got one walking stick, 
                    I searched on the way for my missing youth, 
                    With my bending spine and shaking limbs, 
                    My healthy strong muscles weakening, 
                    The body shape already missed forever.
                    At last I am tired,
The strength of my body and mind missed, 
I fell down on the bed as helpless 
As if my newborn stage,
I know one day my whole vision will be missed,
Circulation of blood and respiration will stop,
Darkness and fear will come and embrace me,
Oh ! at last I will miss the life of this world.
Every human being has to pass through these glimpses,
But one thing will ever last,
The real love and goodness to others.

Aleyamma Jose
Assitant Professor
Govt. College of Nursing
Medical College, Kottayam

In a better world (Poem)

posted Feb 23, 2011, 9:41 PM by Knanaya Voice   [ updated Feb 23, 2011, 9:45 PM by Unknown user ]


In a better world


In a better world there should be,
no wars fought by countries or states, 
no crime, for the world is made of peace, 
no police, for the people are perfect, 
no racism, for everyone is important.

In a better world there should be,
a house for everyone, rich or poor, 
a happy smile on everyone’s face, 
a hospital in all towns and cities, 
a job for everyone so no one is poor.

This better world is,
made of love, 
being guarded by God, 
a world where you succeed, 
filled with imagination.

This better world has,
theme parksfor all kind of people, 
schools that teach you everything, 
all animals from ants to zebras, 
a family made of everyone and everything.

By.
Alphin Philip,Allumkal
Std: V
Bermingham

ജനകീയ മാര്‍പാപ്പ വാഴ്‌ത്തപ്പെട്ടവനാകുന്നു

posted Feb 13, 2011, 10:36 PM by Saju Kannampally   [ updated Feb 13, 2011, 10:38 PM by Unknown user ]


ന്യൂയോര്‍ക്ക്‌: ഇരുമ്പുമറയുളള കമ്മ്യൂണിസ്‌റ്റ്‌ കൊത്തളങ്ങള്‍ തകര്‍ന്നടിയാന്‍ പ്രേരകശ ക്‌തിയായ ജനകീയ മാര്‍പാപ്പ ജോണ്‍പോള്‍ രണ്ടാമന്‍ വാഴ്‌ത്തപ്പെട്ടവരുടെ ഗണത്തിലേക്ക്‌. ഈസ്‌റ്ററിനു ശേഷമുളള ആദ്യ ഞായറാഴ്‌ചയായ മെയ്‌ ഒന്നിന്‌ ജോണ്‍പോള്‍ രണ്ടാമന്റെ പിന്‍ഗാമിയും സാര്‍വത്രിക സഭയുടെ തലവനുമായ ബനഡിക്‌ട്‌ പതിനാറാമന്‍ മാര്‍പാപ്പ സഭാ പരിഷ്‌കര്‍ത്താവായ തന്റെ മുന്‍ഗാമിയെ വാഴ്‌ത്തപ്പെട്ടവരുടെ ഗണത്തിലേക്ക്‌ ഉയര്‍ത്തും. ഭസാന്റോ സുബിതോ' (വിശുദ്‌ധനാക്കുക) എന്ന മുദ്രാവാക്യം ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ സംസ്‌കാര വേളയില്‍ ഉയര്‍ത്തിയ അദ്ദേഹത്തിന്റെ ആരാധകര്‍ക്ക്‌ ആ ത്മസന്തോഷവും ആധ്യാത്മിക സന്തോഷവും നല്‍കുന്നതായി വത്തിക്കാന്റെ ഈ തീരു മാനം.
        ടാജ്‌ മാത്യു
ശാസ്‌ത്രീയമായി വിശദീകരിക്കാന്‍ കഴിയാത്ത ഒരു അത്‌ഭുതം നടന്നിരിക്കണമെന്നതാണ്‌ കത്തോലിക്കാ സഭയിലെ വിശുദ്‌ധരുടെ ഗണത്തിലെത്താനുളള പടവുകളില്‍ രണ്ടാമത്തേ തായ വാഴ്‌ത്തപ്പെട്ടവനാകാനുളള മാനദണ്ഡം. ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പയോടുളള പ്രാര്‍ത്ഥനയാല്‍ ഫ്രാന്‍സിലെ കന്യാസ്‌ത്രീ മരി പിയറി സൈമണ്‍ പാര്‍ക്കിന്‍സണ്‍സ്‌ രോഗത്തില്‍ നിന്നും അത്‌ഭുതകരമായി രക്ഷപ്പെട്ടതാണ്‌ ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ കാര്യത്തില്‍ തെളിവായി വത്തിക്കാന്‍ സ്വീകരിച്ചത്‌. അന്ത്യനാളുകളില്‍ ജോണ്‍പോള്‍ രണ്ടാമനും പാര്‍ക്കിന്‍സണ്‍സ്‌ രോഗബാധിതനായിരുന്നു.

വാഴ്‌ത്തപ്പെട്ടവനെന്ന പദവിയിലേക്കുളള പടവുകള്‍ പലതും വളരെ വേഗത്തില്‍ തന്നെ മറികടക്കുകയായിരുന്നു ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പയെന്ന്‌ വത്തിക്കാനിലെ പ്രോപ്പ ഗന്‍ഡ കോളജില്‍ എട്ടുവര്‍ഷക്കാലം വൈദിക വിദ്യാര്‍ത്ഥിയായിരുന്ന ന്യൂയോര്‍ക്കിലെ ബ്രോങ്ക്‌സിലുളള സെന്റ്‌തോമസ്‌ സീറോ മലബാര്‍ പളളി വികാരിയായ ഫാ. ജോസ്‌ കണ്ടത്തിക്കുടി ചൂണ്ടിക്കാട്ടി. സാധാരണഗതിയില്‍ മരണശേഷം അഞ്ചുവര്‍ഷമെങ്കിലും കഴിഞ്ഞേ വാഴ്‌ത്തപ്പെട്ടനാക്കാറുളളൂ. അതിനുമുമ്പ്‌ ദൈവദാസന്‍ (സേര്‍വന്റ്‌ഓഫ്‌ ഗോഡ്‌) എന്ന പദവിയാണ്‌ നല്‍കുക. അല്‍ഫോന്‍സാമ്മ സേര്‍വന്റ്‌ഓഫ്‌ ഗോഡ്‌, വാഴ്‌ത്തപ്പെട്ടവള്‍ എന്നീ പടവുകള്‍ കയറിയ ശേഷമാണ്‌ വിശുദ്‌ധ അല്‍ഫോന്‍സാമ്മയായത്‌. ചാവറ കുര്യാക്കോസ്‌ ഏലിയാസച്ചനും വാഴ്‌ത്തപ്പെട്ട കുഞ്ഞച്ചനും ഇത്തരത്തില്‍ ദൈവദാസന്മാരായിരുന്നു. ചങ്ങനാശേരി ആര്‍ച്ച്‌ ബിഷപ്പായിരുന്ന മാര്‍ മാത്യു കാവുകാട്ട്‌ ഇപ്പോഴും ദൈവദാ സന്‍ തന്നെയാണ്‌. ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പയെ ദൈവദാസനെന്നു പ്രഖ്യാപിക്കാ തെയാണ്‌ വാഴ്‌ത്തപ്പെട്ടവനാക്കുന്നത്‌. വാഴ്‌ത്തപ്പെട്ട പദവിക്കു ശേഷം രണ്ട്‌ അത്‌ഭുതങ്ങള്‍ കൂടി നടന്നാലേ വിശുദ്‌ധനാകൂ. അതിനുളള തെളിവെടുപ്പും നടപടിക്രമങ്ങളും ചിലരുടെ കാര്യത്തില്‍ പൂര്‍ത്തിയാകാന്‍ നൂറ്റാണ്ടുകള്‍ തന്നെയെടുക്കും.

സഭയുടെ വിശുദ്‌ധനോ വിശുദ്‌ധയോ ആകാന്‍ യോഗ്യതയുളള വ്യക്‌തിയെ സംബന്‌ധി ച്ച ആദ്യ അപേക്ഷ ആ വ്യക്‌തിയുടെ പ്രാദേശിക രൂപതയില്‍ നിന്നാണ്‌ വത്തിക്കാനില്‍ ചെല്ലുക. തുടര്‍ന്ന്‌ ഈ അപേക്ഷയെക്കുറിച്ച്‌ കൂടുതല്‍ പഠിക്കുന്നതിനും തെളിവെടുപ്പ്‌ നടത്തുന്നതിനും വത്തിക്കാന്‍ ഒരു പോസ്‌റ്റുലേറ്ററെ നിയമിക്കും. റോമിലുളള പോസ്‌റ്റുലേറ്റര്‍ ഒരു വൈസ്‌ പോസ്‌റ്റുലേറ്ററെ അപേക്ഷിക്കപ്പെട്ടിരിക്കുന്ന വ്യക്‌തിയുടെ പൂര്‍വ ജീവിതവും മറ്റുളളവര്‍ക്ക്‌ ആ വ്യക്‌തിയെക്കുറിച്ചുളള അഭിപ്രായങ്ങളും എല്ലാം ശേഖരിച്ച്‌ നല്‍കു ന്നതിനായി നിയോഗിക്കും. വ്യക്‌തിയുടെ സ്വദേശത്തു നിന്നോ രാജ്യത്തു നിന്നോ ഉളളവ രായിരിക്കും വൈസ്‌ പോസ്‌റ്റുലേറ്റര്‍. വിശുദ്‌ധ പദവിയിലേക്ക്‌ ആ വ്യക്‌തി യോഗ്യനോ എന്ന്‌ വത്തിക്കാന്‌ റിപ്പോര്‍ട്ട്‌ നല്‍കുകയാണ്‌ വൈസ്‌ പോസ്‌റ്റുലേറ്ററുടെ ചുമതല. വിശുദ്‌ ധ അല്‍ഫോന്‍സാമ്മയെക്കുറിച്ച്‌ അന്വേഷിക്കാന്‍ പല സമയത്തായി അഞ്ച്‌ വൈസ്‌ പോസ്‌റ്റുലേറ്റര്‍മാരെ നിയമിച്ചിരുന്നു. വാഴ്‌ത്തപ്പെട്ട കുഞ്ഞച്ചന്റെ വൈസ്‌ പോസ്‌റ്റുലേറ്റര്‍ പാലാ രൂപതയിലെ വൈദികനായ ഫാ.കുര്യന്‍ മാധവത്താണ്‌. കാല്‍നൂറ്റാണ്ടിലേറെക്കാലം മാര്‍പാ പ്പയായിരുന്ന ജോണ്‍പോള്‍ രണ്ടാമന്റെ കാര്യത്തില്‍ പ്രാദേശിക രൂപതയില്‍ നിന്നുളള അ പേക്ഷ വേണ്ടിവന്നിരുന്നില്ല. വൈസ്‌ പോസ്‌റ്റുലേറ്ററെ ജോണ്‍പോള്‍ രണ്ടാമന്റെ മാതൃ രാ ജ്യമായ പോളണ്ടില്‍ നിന്നു കണ്ടെത്തേണ്ടിയും വന്നില്ല. വത്തിക്കാന്‍ തന്നെ പ്രാരംഭ നടപ ടികള്‍ പൂര്‍ത്തിയാക്കുകയായിരുന്നു.

വിശുദ്‌ധനാക്കാന്‍ അപേക്ഷിക്കപ്പെടുന്ന വ്യക്‌തിയുടെ ജീവിച്ചിരിക്കുന്ന ബന്‌ധുക്കളില്‍ നിന്നോ സുഹൃത്തുക്കളില്‍ നിന്നോ നാട്ടുകാരില്‍ നിന്നോ ഒക്കെയാണ്‌ വൈസ്‌ പോസ്‌റ്റു ലേറ്റര്‍ വിവരങ്ങള്‍ ശേഖരിക്കുക. അത്‌ഭുതങ്ങള്‍ നടന്നതായി ആരെങ്കിലും സാക്ഷ്യപ്പെടു ത്തിയിട്ടുണ്ടെങ്കില്‍ അതേക്കുറിച്ച്‌ കൂടുതല്‍ അന്വേഷിച്ച്‌ നിജസ്‌ഥിതി മനസിലാക്കും. ചില പ്പോള്‍ തെളിവെടുപ്പിനും അടയാളങ്ങള്‍ സ്‌ഥിരീകരിക്കുന്നതിനും വര്‍ഷങ്ങള്‍ എടുത്തേ ക്കാം. അല്‍ഫോന്‍സാമ്മയുടെ കാര്യത്തില്‍ തന്നെ ഒട്ടേറെ വര്‍ഷങ്ങള്‍ വേണ്ടി വന്നിരുന്നു. വാഴ്‌ത്തപ്പെട്ട ചാവറ കുര്യാക്കോസ്‌ ഏലിയാസച്ചന്റെ കാര്യത്തില്‍ ഇപ്പോഴും നടപടിക്രമങ്ങള്‍ തുടരുന്നു.

ഇങ്ങനെ സമാഹരിക്കുന്ന വിവരങ്ങള്‍ മാര്‍പാപ്പക്ക്‌ പോസ്‌റ്റുലേറ്റര്‍ കൈമാറുന്നു. എണ്ണൂറും ആയിരവുമൊക്കെ പേജുകള്‍ കാണും റിപ്പോര്‍ട്ടിന്‌. തുടര്‍ന്ന്‌ കണ്ടെത്തലുകളെക്കുറി ച്ച്‌ വിശുദ്‌ധരുടെ നാമകരണത്തിനുളള വത്തിക്കാന്‍ സമിതി (കോണ്‍ഗ്രിഗേഷന്‍ ഫോര്‍ ബിയാറ്റിഫിക്കേഷന്‍, കാനൊനൈസേഷന്‍) തലനാരിഴ കീറി പരിശോധിക്കുന്നു. കണ്ടെത്തലുകളും സമിതിയുടെ നിരീക്ഷണവും യോജിക്കുകയാണെങ്കില്‍ മാര്‍പാപ്പ നാമകരണം നടത്തും. വാഴ്‌ത്തപ്പെട്ടവനെന്ന പദവി മാര്‍പാപ്പയുടെ അംഗീകാരത്തോടെ വ്യക്‌തിഗത സഭകളുടെ തലവനും നല്‍കാവുന്നതാണ്‌.

വാഴ്‌ത്തപ്പെട്ടവനായി കഴിയുമ്പോള്‍ മുതല്‍ തിരുശേഷിപ്പുകള്‍ ശേഖരിച്ചു തുടങ്ങും. കുഴിമാടം തുറന്ന്‌ എന്തെങ്കിലും വസ്‌തുക്കള്‍ അവശേഷിക്കുന്നുണ്ടെങ്കില്‍ അതും തിരുശേഷിപ്പായി ശേഖരിക്കും. മാര്‍പാപ്പമാരുടെ കാര്യത്തിലാവുമ്പോള്‍ സെന്റ്‌പീറ്റേഴ്‌സ്‌ ബസിലിക്കയുടെ താഴെത്തട്ടിലുളള കുഴിമാടത്തില്‍ നിന്ന്‌ ഭൗതികാവശിഷ്‌ടങ്ങള്‍ പ്രധാന ബസിലി ക്കയിലേക്ക്‌ മാറ്റി സ്‌ഥാപിക്കും. ഭൂരിഭാഗം മാര്‍പാപ്പമാരെയും അടക്കം ചെയ്‌തിരിക്കുന്നത്‌ വത്തിക്കാനിലെ പ്രധാന ദേവാലയമായ സെന്റ്‌പീറ്റേഴ്‌സ്‌ ബസിലിക്കയുടെ താഴെത്തട്ടിലാണ്‌. ആദ്യ മാര്‍പാപ്പയായ വിശുദ്‌ധ പത്രോസിന്റെ കുഴിമാടത്തിന്‌ നേരെ മുകളിലാണ്‌ സെ ന്റ്‌പീറ്റേഴ്‌സ്‌ ബസിലിക്കയിലെ പ്രധാന അള്‍ത്താര നിലനില്‍ക്കുന്നത്‌. മാര്‍പാപ്പ മാത്രമേ പ്രധാന അള്‍ത്താര ഉപയോഗിക്കാറുളളൂ. ക്രിസ്‌തുമതം റോമാ സാമ്രാജ്യത്തില്‍ ശക്‌തമാ വുന്നതിന്‌ മുമ്പ്‌ അവിടെ നിലനിന്നിരുന്ന പേഗന്‍ (വിജാതീയര്‍) മതത്തിന്റെ പ്രധാന ക്ഷേ ത്രമായിരുന്ന പാന്‍തയോണില്‍ ഉപയോഗിച്ചിരുന്ന പഞ്ചലോഹം ഉരുക്കിയെടുത്താണ്‌ ബ സിലിക്കയിലെ പ്രധാന അള്‍ത്താരയുടെ നാല്‌ തൂണുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്‌. സെന്റ്‌പീ റ്റേഴ്‌സ്‌ ബസിലിക്ക രൂപകല്‍പ്പന ചെയ്യാന്‍ നിയോഗിക്കപ്പെട്ട വിഖ്യാത ശില്‍പ്പി മൈക്കല്‍ ആഞ്‌ജലോ പാന്‍തയോണിലെ പഞ്ചലോഹം ഉപയോഗിക്കാനുളള അനുമതി അന്നത്തെ മാര്‍പാപ്പയില്‍ നിന്നും നേടുകയായിരുന്നു. സെന്റ്‌പീറ്റേഴ്‌സ്‌ ബസിലിക്കക്കു പുറമെ വി ഖ്യാതമായ സിസ്‌റ്റൈന്‍ ചാപ്പലടക്കം ഒട്ടനവധി പളളികളുണ്ട്‌ വത്തിക്കാനില്‍. ആകെക്കൂടി 108 ഏക്കറാണ്‌ വത്തിക്കാനെന്ന ചെറുരാജ്യത്തിനുളളത്‌. അതില്‍ അമ്പത്‌ ഏക്കറോളം പ ളളികളാണ്‌. ബാക്കിയുളളതില്‍ ഓഫിസ്‌ കെട്ടിടങ്ങളും മറ്റും. സെന്റ്‌പീറ്റേഴ്‌സ്‌ ബസിലിക്കക്കു മുന്നിലുളള തുറസായ സ്‌ഥലമായ സെന്റ്‌പീറ്റേഴസ്‌ സ്‌ക്വയറിന്‌ 33 ഏക്കറാണ്‌ വി സ്‌തീര്‍ണം. അവിടെയാണ്‌ പ്രധാന ചടങ്ങുകള്‍ പൊതുജന സമക്ഷത്തില്‍ നടക്കുക.

വാഴ്‌ത്തപ്പെട്ടവനെന്ന പദവി പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ പിന്നെ ജനങ്ങള്‍ക്ക്‌ ഈ വ്യക്‌തി യോട്‌ പ്രാര്‍ത്ഥിച്ചു തുടങ്ങാം. നാമകരണം സംബന്‌ധിച്ച പേപ്പര്‍വ ര്‍ക്കുകളും ഇതോടെ അ വസാനിക്കുകയാണ്‌. തുടര്‍ന്ന്‌ വിശുദ്‌ധ പദവി നല്‍കാനുളള അടയാളങ്ങളുടെ കാത്തിരി പ്പാണ്‌. മൂന്ന്‌ അത്‌ഭുതങ്ങള്‍ വാഴ്‌ത്തപ്പെട്ടവനോടുളള പ്രാര്‍ത്ഥനയാല്‍ നടന്നു എന്ന്‌ തെ ളിയിക്കപ്പെട്ടാലേ വിശുദ്‌ധനാക്കാനുളള നടപടിക്രമങ്ങള്‍ തുടങ്ങൂ. മെഡിക്കല്‍ ഡോക്‌ടറ ടക്കമുളള വിദഗ്‌ധരടങ്ങുന്ന സമിതിയാണ്‌ അത്‌ഭുതങ്ങള്‍ പരിശോധിക്കുക. ശാസ്‌ത്രീയ മായി തെളിയിക്കപ്പെടാന്‍ പറ്റാത്തതായിരിക്കണം അത്‌ഭുതങ്ങള്‍.

അവസാനഘട്ടം വത്തിക്കാന്‍ ട്രൈബ്യൂണലിന്‌ മുന്നിലുളള വാദപ്രതിവാദങ്ങളാണ്‌. കാന ന്‍ നിയമത്തില്‍ അഗാധ പാണ്ഡിത്യമുളള മൂന്ന്‌ ജഡ്‌ജിമാരടങ്ങിയതാണ്‌ ട്രൈബ്യൂണല്‍. സാധാരണ കോടതിയില്‍ നടക്കുന്ന വാദപ്രതിവാദങ്ങള്‍ ഇവിടെയും നടക്കുന്നു. വിശുദ്‌ധ നാക്കപ്പെടാനുളള വ്യക്‌തിയുടെ യോഗ്യതകള്‍ തെളിയിക്കാനുളള വക്കീലിനൊപ്പം അയോ ഗ്യനെന്ന്‌ വാദിക്കുന്ന വക്കീലും ട്രൈബ്യൂണലിന്‌ മുന്നിലെത്തും. വിശുദ്‌ധപദവിക്കു പരിഗണിക്കുന്ന വ്യക്‌തി ഒട്ടും ഈ സ്‌ഥാനത്തിന്‌ യോജിച്ചതല്ല എന്നു തെളിയിക്കുകയാണ്‌ എതിര്‍ഭാഗം വക്കീലിന്റെ ചുമതല. ജീവിതകാലത്ത്‌ ഈ വ്യക്‌തി പുലര്‍ത്തിയിരുന്ന നില പാടുകള്‍ ക്രൈസ്‌തവ മൂല്യങ്ങള്‍ക്ക്‌ എതിരായിരുന്നുവെന്നും ജീവിതത്തില്‍ ഒരുപാട്‌ പാ ളിച്ചകള്‍ സംഭവിച്ചിട്ടുളള ആളായിരുന്നു എന്നും വാദിക്കുന്ന എതിര്‍ഭാഗം വക്കീല്‍ ഡെവിള്‍സ്‌ അഡ്വക്കേറ്റ്‌ എന്നാണ്‌ അറിയപ്പെടുക.

രണ്ടു ഭാഗങ്ങളുടെയും വാദങ്ങളും പ്രതിവാദങ്ങളും കേട്ടശേഷം ജഡ്‌ജിമാരുടെ പാനല്‍ അന്തിമവിധി പറയുന്നു. വിശുദ്‌ധനാക്കാന്‍ യോഗ്യനെങ്കില്‍ മാര്‍പാപ്പ നാമകരണം നട ത്തും. ചിലപ്പോള്‍ ട്രൈബ്യൂണല്‍ നടപടികള്‍ കാലങ്ങളോളം നീണ്ടുനില്‍ക്കും. ചിലരുടെ കാര്യത്തില്‍ ഡെവിള്‍സ്‌ അഡ്വക്കേറ്റിന്റെ വാദങ്ങള്‍ വിജയിക്കും. എന്നാല്‍ ആരുടെയൊക്കെ കാര്യത്തില്‍ വത്തിക്കാന്‍ ട്രൈബ്യൂണല്‍ എതിരഭിപ്രായം പറഞ്ഞു എന്ന്‌ സാധാരണ ഗതിയില്‍ പുറംലോകം അറിയാറില്ല.

തലശേരി രൂപതയില്‍ വൈദിക പഠനം നടത്തവേയാണ്‌ ഫാ. ജോസ്‌ കണ്ടത്തിക്കുടി വത്തിക്കാനിലെ പ്രോപ്പഗന്‍ഡ കോളജില്‍ ഫിലോസഫി, തിയോളജി പഠനത്തിനെത്തുന്നത്‌. വടവാതൂര്‍ സെമിനാരിയില്‍ പഠിക്കുമ്പോള്‍ രണ്ട്‌ സ്‌കോളര്‍ഷിപ്പുകള്‍ കിട്ടിയതാണ്‌ ഉപരി പഠനത്തിനായി വത്തിക്കാനില്‍ പോകാന്‍ അവസരമൊരുക്കിയതെന്ന്‌ ഫാ. കണ്ടത്തിക്കുടി പറഞ്ഞു. എട്ടുവര്‍ഷത്തെ പഠനത്തിനു ശേഷം വത്തിക്കാനില്‍ നിന്നു തന്നെയാണ്‌ വൈദി കപട്ടം സ്വീകരിക്കുന്നത്‌. പ്രീഫെക്‌ടായിരുന്ന കാര്‍ദ്ദിനാള്‍ ആഞ്‌ജലോ റോസിയാണ്‌ പട്ടം നല്‍കിയത്‌. തനിക്കു തൊട്ടുമുമ്പുളള ബാച്ചിലുളളവര്‍ക്ക്‌ വൈദികപട്ടം നല്‍കിയത്‌ പോള്‍ ആറാമന്‍ മാര്‍പാപ്പയായിരുന്നു. ലോംഗ്‌ ഐലന്‍ഡിലെ ഒരു ഇറ്റാലിയന്‍ രൂപതയില്‍ പാസ്‌ റ്ററായ ഫാ. ആരോണ്‍ വെളളാരംപറമ്പില്‍ ഫാ. കണ്ടത്തിക്കുടിക്കൊപ്പമാണ്‌ വൈദികപട്ടം സ്വീകരിച്ചത്‌. പ്രോപ്പഗന്‍ഡ കോളജിലെ വിദ്യാര്‍ത്ഥിയായിരുന്നു അദ്ദേഹവും. വത്തിക്കാ ന്റെ യു.എന്‍ സ്‌ഥാനപതിയായ ആര്‍ച്ച്‌ ബിഷപ്പ്‌ ഫ്രാന്‍സിസ്‌ ചുളളിക്കാട്ട്‌ പ്രോപ്പഗന്‍ഡ ്‌കോളജില്‍ ഇവരുടെ ജൂനിയര്‍ ബാച്ചിലുണ്ടായിരുന്നു.

ക്രിസ്‌തുമതം സ്വീകരിച്ച കോണ്‍സ്‌റ്റന്‍റ്റൈന്‍ ചക്രവര്‍ത്തി കത്തോലിക്കാ സഭക്ക്‌ മൂന്നാം നൂറ്റാണ്ടില്‍ രാജകീയ പരിവേഷം നല്‍കുകയായിരുന്നു എന്ന്‌ ഫാ. ജോസ്‌ കണ്ടത്തിക്കുടി ചൂണ്ടിക്കാട്ടി. അതോടെയാണ്‌ വളരെ രഹസ്യമായി കഴിഞ്ഞിരുന്ന ക്രിസ്‌ത്യാനികള്‍ക്ക്‌ പൊതുവില്‍ അംഗീകാരം കിട്ടിത്തുടങ്ങിയത്‌. തുടര്‍ന്നങ്ങോട്ട്‌ സഭ വളരെയധികം വളര്‍ന്ന്‌ ഇന്ന്‌ ലോകത്തിലെ ഏറ്റവും പ്രബലമായ സഭയായി മാറി. രാജകീയ പ്രൗഡിയൊക്കെ സഭയുടെ വളര്‍ച്ചക്ക്‌ വളമായെങ്കിലും സാധാരാണക്കാരന്റെ സ്വരം സഭക്ക്‌ നഷ്‌ടമാകാനും ഇ തു കാരണമായെന്ന്‌ ഫാ. ജോസ്‌ കണ്ടത്തിക്കുടി ചൂണ്ടിക്കാട്ടി. തിളങ്ങുന്ന വളര്‍ച്ചക്കിടയില്‍ സഭക്ക്‌ നഷ്‌ടപ്പെട്ടമായത്‌ സാധാരണക്കാരന്റെയും പാവങ്ങളുടെയും ഈ കൈയൊപ്പാണ്‌. വരുകാലങ്ങളിലെങ്കിലും ഇതുമാറ്റിയെടുക്കാന്‍ സഭ ശ്രദ്‌ധിക്കേണ്ടതുണ്ടെന്നും ഫാ. കണ്ടത്തിക്കുടി അഭിപ്രായപ്പെടുന്നു.

സ്വാര്‍ത്ഥതയും സാഹോദര്യവും By KJ Jose Kannala SM Rtd

posted Dec 13, 2010, 12:04 AM by Anil Mattathikunnel   [ updated Dec 13, 2010, 12:05 AM by Unknown user ]

സ്വാര്‍ത്ഥതയും സാഹോദര്യവും ഇരുട്ടും വെളിച്ചവും പോലെയാണ്. സ്വാര്‍ത്ഥതയുള്ളിടത്ത് സാഹോദര്യം എങ്ങനെ ദര്‍ശിക്കുവാന്‍ സാധിക്കും. അതുപോലെ സാഹോദര്യം എവിടെയുണ്ടോ അവിടെ സ്വാര്‍ത്ഥതയ്ക്ക് എന്തു സ്ഥാനമാണുള്ളത്. മനുഷ്യര്‍ക്കിടയിലെ മിക്കവാറും എല്ലാ പ്രശ്നങ്ങള്‍ക്കും സ്ഥായിയായ കാരണം സ്വാര്‍ത്ഥതയാണ്. സ്വാര്‍ത്ഥതാത്പര്യമാണ് ഒരാളെ മറ്റൊരുവനെ ചൂഷണം ചെയ്യാന്‍ പ്രേരിപ്പിക്കുന്നത്.
നമ്മുടെ സംസ്ഥാനത്ത് ഒന്നുരണ്ടു നൂറ്റാണ്ട് മുന്‍പുവരെ ജീവിച്ചിരുന്ന മനുഷ്യരുടെ അനുഭവങ്ങള്‍ എന്തായിരുന്നു. ഇവിടുത്തെ ജാതിവ്യവസ്ഥയും, അന്ധവിശ്വാസങ്ങളും, ചൂഷണവ്യവസ്ഥിതികളും കണ്ട് സ്വാമി വിവേകാനന്ദനേപ്പോലെയുള്ളവര്‍ ഇതൊരു ഭ്രാന്താലയമാണെന്നാണ് വിശേഷിപ്പിച്ചത്. അക്കാലത്ത് ഇവിടെ നടന്നിരുന്ന അടിക്കച്ചവടത്തെപ്പറ്റിയും മറ്റും നാം ഇപ്പോള്‍ ചിന്തിച്ചാല്‍ തലചുറ്റിപ്പോകും. ഇവിടെത്തന്നെയല്ല അടിമക്കച്ചവടം ലോകത്തിന്റെ പലഭാഗത്തും നിലനിന്നിരുന്നു. സഹോദരതുല്യനായ മനുഷ്യനെ വാങ്ങുകയും വില്‍ക്കുകയും ചെയ്തിരുന്ന ഒരു കാലഘട്ടം ചിന്തിക്കാന്‍പോലും പേടിയാകുന്നു. ഇതിലെല്ലാം നമുക്ക് വീക്ഷിക്കുവാന്‍ സാധിക്കുന്നത് സ്വാര്‍ത്ഥതയുടെ പ്രതിഫലനമാണ്. ഒത്തിരികാലമൊന്നുമായില്ല ഇതെല്ലാം ഏതാണ്ടൊന്നു അവസാനിച്ചിട്ട്. വടക്കേ ഇന്ത്യയിലും മറ്റും നിലവിലുണ്ടായിരുന്ന സതി സമ്പ്രദായത്തെപ്പറ്റിയൊക്കെ വിദ്യാസമ്പന്നരായ ഇന്നത്തെ സമൂഹം ചിന്തിച്ചാല്‍ അന്നു ജീവിച്ചുമരിച്ച മനുഷ്യരോട് വളരെയധികം സഹതാപം തോന്നും. സമത്വത്തെപ്പറ്റിയും സാഹോദരസ്നേഹത്തേപ്പറ്റിയുമുള്ള തത്വചിന്തകള്‍ ഉള്‍ക്കൊള്ളുന്ന പല മതസമൂഹങ്ങളും അന്നും ഈ പ്രദേശങ്ങളിലെല്ലാം നിലനിന്നിരുന്നു. എന്നിരുന്നാലും തത്വശാസ്ത്രങ്ങളെ പ്രായോഗിക ജീവിതത്തില്‍ നടപ്പിലാക്കണമെങ്കില്‍ വലിയ ഇച്ഛാശക്തി വേണ്ടിയിരുന്നു. സമൂഹത്തില്‍ മൊത്തമായി കൈവരിക്കേണ്ട മാറ്റങ്ങള്‍ക്ക് ഓരോ വ്യക്തിയുടേയും സംഭാവന ആവശ്യമാണ്. കാലക്രമേണ പല മഹാത്മാക്കളും രംഗത്ത് വന്നതുകൊണ്ടും അവരുടെ പ്രസ്ഥാനങ്ങള്‍ക്കൊണ്ടും മേല്‍പ്പറഞ്ഞ ചൂഷണ വ്യവസ്ഥിതികള്‍ക്കെല്ലാം ഒരു പരിധിവരെ കടിഞ്ഞാള്‍ ഇടാന്‍ സാധിച്ചു എന്നുള്ളതിന് ഇതിഹാസം സാക്ഷിയാണ്.
ഇനി നമുക്ക് നാം ഇന്നു ജീവിക്കുന്ന കാലഘട്ടത്തെപ്പറ്റി അല്പം ഒന്ന് ചിന്തിക്കാം. ഭൌതീക നേട്ടങ്ങള്‍ ഒത്തിരി കൈവരിച്ച ഒരു യുഗത്തിലാണ് നാം ഇന്ന് ജീവിക്കുന്നത്. സയന്‍സും ടെക്നോളജിയും എന്തെല്ലാം പുതിയ പുതിയ കണ്ടുപിടിത്തങ്ങളാണ് നടത്തിയത്. ഈയിടെ മനോരമ പത്രത്തില്‍ വായിക്കുകയുണ്ടായി, കോട്ടയത്ത് ആദ്യമായി തീവണ്ടിയുടെ ചൂളംവിളി കേട്ടിട്ട് ഇപ്പോള്‍ അന്‍പത് വര്‍ഷമാണ് ആയതെന്ന്. ഈ അന്‍പത് വര്‍ഷത്തിനുള്ളില്‍ എത്രതരം ട്രെയിനുകളാണ് ഉണ്ടായത്. കൂടാതെ ഇന്നുള്ള മറ്റ് ഗതാഗത സൌകര്യങ്ങളെപ്പറ്റി ഇവിടെ വിശദീകരിക്കേണ്ട ആവശ്യമില്ല. വിദ്യുദ്ച്ഛക്തി ഗ്രാമങ്ങളിലും ഉള്‍പ്രദേശങ്ങളില്‍പേലും ഇപ്പോള്‍ സുലഭമാണ്. കമ്പ്യൂട്ടര്‍, മൊബൈല്‍ ഫോണ്‍,  അറ്റോമിക് എനേര്‍ജി, ബയോടെക്നോളജി എന്നുവേണ്ട എല്ലാ മേഘലകളിലും മനുഷ്യന്‍ തന്റെ മികവ് തെളിയിച്ചുകഴിഞ്ഞു.
മേല്‍പ്പറഞ്ഞ ഭൌതീക നേട്ടങ്ങള്‍ക്കൊപ്പം നാം നമ്മുടെ ധാര്‍മ്മിക മൂല്യങ്ങളില്‍ക്കൂടി വൈശിഷ്ട്യം നേടിയെടുക്കുവാന്‍ ശ്രമിച്ചിരുന്നു എങ്കില്‍ സമൂഹത്തില്‍ വളരെ വലിയ പരിവര്‍ത്തനം ഉണ്ടാകുമായിരുന്നു. എന്നാല്‍ ഇന്നും സാമ്പത്തിക പരമായും വിദ്യാഭ്യാസപരമായും മുന്‍പന്തിയില്‍ നില്‍ക്കുന്നവര്‍ അതില്ലാത്തവരെ ചൂഷണം ചെയ്യുന്ന ഒരു അവസ്ഥയാണ് നമുക്ക് നാലുചുറ്റും ദര്‍ശിക്കുവാന്‍ സാധിക്കുന്നത്. സാഹോദര സ്നേഹവും സാ•ാര്‍ഗിക മൂല്യങ്ങളില്‍ അടിയുറച്ച വിശ്വാസവും ഉണ്ടെങ്കില്‍ സ്ത്രീപീഡന കേസുകളും പെണ്‍വാണിഭങ്ങളും എങ്ങിനെയാണ് അഴിഞ്ഞാടുന്നത്. ഇന്ന് സാക്ഷരതയില്‍ വളരെ മുന്‍പന്തിയിലാണെന്ന് അഭിമാനംകൊള്ളുന്ന കേരളത്തില്‍ എന്തുകൊണ്ടാണ് ഏറ്റവും കൂടുതല്‍ ആത്മഹത്യകള്‍ നടക്കുന്നത്. ബ്ളയിഡ് മാഫിയാകളും, വ്യാജ മദ്യവ്യാപാരികളും എന്താണ് ചെയ്യുന്നത്. ജാതിയുടേയും മതവര്‍ണ്ണ വ്യത്യാസത്തിന്റെയും പേരില്‍ ഇന്നും വര്‍ഗ്ഗീയ കലാപങ്ങള്‍ക്കും കൂട്ടക്കൊലകള്‍ക്കും എന്താണ് കുറവ്. ഭക്ഷണസാധനങ്ങളില്‍ മയം ചേര്‍ക്കലും കൊള്ളലാഭം ഉണ്ടാക്കുവാന്‍ പൂഴ്ത്തി വയ്ക്കലും ചെയ്ത സഹോദരനെ സഹോദരന്‍ ചൂഷണം ചെയ്യുന്നു. കൈക്കൂലിയും കള്ളത്തരവും അഴിമതിയും ഇന്ന് സമൂഹത്തില്‍ സര്‍വ്വസാധാരണം. മനഃസാക്ഷിയുടെ അസാന്നിദ്ധ്യവും സാഹോദര്യത്തിന്റെ അഭാവുമാണ് ഇതിനെല്ലാം കാരണം. ഈ അവസ്ഥയില്‍നിന്നും എങ്ങിനെയൊരു മോചനമുണ്ടാകും.
രണ്ടായിരം വര്‍ഷങ്ങള്‍ക്കുമുമ്പ് ക്രിസ്തുനാഥന്‍ മനുഷ്യന് കൊടുത്ത ഒരു ഉപദേശം ഈ അവസരത്തില്‍ എടുത്തുപറയേണ്ടതായിട്ടുണ്ട്. അത് ഇപ്രകാരമാണ് "മറ്റുള്ളവര്‍ നിങ്ങള്‍ക്ക് ചെയ്തുതരണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നതെല്ലാം നിങ്ങള്‍ അവര്‍ക്ക് ചെയ്യുവിന്‍ ഇതാണ് നിയമവും പ്രവാചക•ാരും'' ക്രിസ്തുവിന്റെ ഈ പ്രബോധനത്തെപ്പറ്റി അല്പം ഒന്ന് ധ്യാനിക്കുകയും അത് ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുവാന്‍ ശ്രമിക്കുകയും ചെയ്താല്‍ ഇപ്പറഞ്ഞ പ്രശ്നങ്ങള്‍ക്കെല്ലാം പ്രതിവിധിയുണ്ടാകും. നമ്മളെ മറ്റൊരുവന്‍ ചൂഷണം ചെയ്യാന്‍ നാം ഒരിക്കലും ആഗ്രഹിക്കത്തില്ല. അങ്ങനെയെങ്കില്‍ മറ്റൊരാളെ നാം എന്തിന് ചൂഷണം ചെയ്യണം? നമ്മുടെ ഓരോ പ്രവര്‍ത്തിയിലും ഈ കാര്യ നാം നമ്മുടെ മനഃസാക്ഷിയോട് ചോദിക്കണം. അങ്ങനെയൊരു കാഴ്ചപ്പാട് ഉണ്ടായാല്‍  മാത്രമേ സാഹോദര്യത്തെ നമ്മില്‍ വളര്‍ത്തിയെടുക്കാന്‍ നമുക്ക് സാധിക്കുകയുള്ളൂ. സ്വാഭാവികമായും ആ അവസ്ഥയില്‍ സ്വാര്‍ത്ഥത നമ്മില്‍നിന്നും വിട്ടുപോകുകയും ചെയ്യും. സ്വാര്‍ത്ഥതവെടിയുമ്പോള്‍ നമുക്ക് മറ്റുള്ളവരെ സ്നേഹിക്കുവാന്‍ കഴിയും. ലോകത്തില്‍ ഏറ്റവും വിശിഷ്ടമായത് സ്നേഹമാണ്. നാം ബൈബിളില്‍ വായിക്കുന്നത് ദൈവം സ്നേഹമാണ് എന്നാണല്ലോ. കാണപ്പെടുന്ന സഹോദരനെ സ്നേഹിക്കുന്നതുവഴി കാണപ്പെടാത്ത ദൈവത്തേയും സ്നേഹിക്കുവാന്‍ സാധിക്കുന്നു.

വിണ്ണിന്റെ പുത്രന്‍

posted Dec 12, 2010, 8:40 PM by Anil Mattathikunnel   [ updated Dec 12, 2010, 8:43 PM by Unknown user ]

ഉണ്ണി  പിറക്കും  ഈ നീല രാവില്‍
കാണുന്നു ഞാനാ നക്ഷത്ര ദീപം
മഞ്ഞു പുതച്ചോരീ കുന്നിന്‍ ചെരുവില്‍ 
കേള്‍ക്കുന്നു ഞാനാ മാലാഖ ഗീതം
 
ഹാലേലൂയാ, ഹാലേലൂയാ ,ഹാലേലൂ   ഹാലേലൂയാ
ഈ നല്ല രാവില്‍ ഈറന്‍ തണുപ്പില്‍
ഉണ്ണി  പിറന്നിതാ ബദ് ലഹെമില്‍ 
ഹാലേലൂയാ, ഹാലേലൂയാ ,ഹാലേലൂ ഹാലേലൂയാ

ഗബ്രിയേല്‍ പാടിയാ തിരുപ്പിറവി
വാനങ്ങള്‍ക്കിടയില്‍ മുഴങ്ങുന്നിതാ
അതുകേട്ടു  രാജക്കള്‍ അവനെ വണങ്ങുവാന്‍
അണയുന്നീ രാവില്‍ കാലിത്തൊഴുത്തില്‍
ഹാലേലൂയാ, ഹാലേലൂയാ, ഹാലേലൂ ഹാലേലൂയാ

കാഴ്ചകള്‍ വച്ചു , കണ്ടൂ വണങ്ങി
കാലിത്തൊഴുത്തിലെ പുല്‍മെത്തയില്‍
അമ്മതന്‍ മടിയില്‍ മയങ്ങുമോരുണ്ണിയെ
ഒരു നോക്കു കാണാന്‍ ഇടയരുമെത്തി
ഹാലേലൂയാ ,ഹാലേലൂയാ, ഹാലേലൂ ഹാലേലൂയാ

വിണ്ണിന്റെ പുത്രന്‍ മണ്ണിന്‍റെ പുത്രനായ്‌
ഭൂവില്‍ പിറന്നിതാ കല്‍ത്തൊട്ടിയില്‍
മാതാവും യൗസേപ്പും ചാരത്തിരിക്കുന്നു
മാലാഖമാരിതാ പാടിടുന്നു 
ഹാലേലൂയാ, ഹാലേലൂയാ, ഹാലേലൂ ഹാലേലൂയാ
 
ശാന്തി തന്‍ സംഗീതം മുഴങ്ങുമീ രാവില്‍
ശാന്തി വിടരട്ടെ ഈ ലോകമാകെയും
ഹാലേലൂയാ, ഹാലേലൂയാ, ഹാലേലൂ ഹാലേലൂയാ
ഹാലേലൂയാ, ഹാലേലൂയാ ,ഹാലേലൂ ഹാലേലൂയാ
 

 

ജോഷി പുലിക്കൂട്ടില്‍
 copyright©joshypulikootil

സന്ധ്യാ ദീപം

posted Nov 30, 2010, 8:35 PM by Saju Kannampally   [ updated Nov 30, 2010, 8:37 PM by Unknown user ]


സന്ധ്യാ ദീപം


ചന്ദനപ്പൂങ്കാവനത്തില്‍
ചന്ദ്രികതന്‍ കല്‍പ്പടവില്‍
ചന്തമേറും മേനി തന്‍റെ
ചാരത്തായി ഞാനിരിന്നു

ചാഞ്ഞ കൊമ്പിലന്നു നമ്മള്‍
ഊഞ്ഞാലാടി നിന്ന നേരം
ചാരുലതേ നിന്‍റെ മേനി
നാണത്താലേ കുളിരണിഞ്ഞു

പൂവിനെ സ്നേഹിക്കും
പൂമ്പാറ്റയെന്ന പോല്‍
പുന്നാരേ  നിന്നെ ഞാന്‍
സ്നേഹിക്കുന്നു

എന്‍ കരത്താല്‍ നിന്‍ കഴുത്തില്‍
താലികെട്ടി അന്നുതൊട്ട്
നിന്‍ കരത്താല്‍ എന്‍റെ നാവില്‍
രുചികളേറി

നീ കൊളുത്തും ദീപമെന്റെ
വീട്ടിലിന്നു  സന്ധ്യദീപം
നീയെനിക്ക് ജീവിതത്തിന്‍
മാര്‍ഗദീപം

നമ്മളന്നു ചേര്‍ന്ന നേരം
നമ്മളുടെ ജീവിതത്തില്‍
എത്രയെത്ര സ്വപ്നങ്ങളും
തളിരണിഞ്ഞു

കാലമേറെ പോയിയില്ലേ
കാതരേ നീ കൂടെയില്ലേ
കാലമെത്ര മാറിയാലും മറക്കുകില്ലാ


ജോഷി പുലിക്കൂട്ടില്‍

തുല്യാവസരം – ശതാബ്ദി ചിന്തകള്‍

posted Nov 9, 2010, 10:34 AM by Saju Kannampally   [ updated Nov 9, 2010, 10:38 AM by Unknown user ]

വിദ്യാഭ്യാസ  തൊഴില്‍ മേഖലകളില്‍ ഓരോ ഇന്‍ഡ്യന്‍ പൌരനും തുല്യാവസരം ഉറപ്പുവരുത്തുന്ന അവസര സമത്വ കമ്മീഷന്‍ ബില്‍ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ അവതരിപ്പിക്കുവാന്‍ ഗവണ്‍മെന്റ് തീരുമാനിച്ചിരിക്കുകയാണ്.. തുല്യാവസര കമ്മീഷന്‍ നിലവില്‍ വരുന്നതോടെ എല്ലാ മേഖലയിലും അവസര സമത്വം പ്രാവര്‍ത്തികമാകണം എന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. അവസര നിക്ഷേധത്തിനെതിരെ വ്യക്തികളില്‍നിന്ന് പരാതി ലഭിച്ചാലും ഇല്ലെങ്കിലും കമ്മീഷന് സ്വയം നടപടിയെടുക്കാന്‍ അധികാരമുണ്ടാകും. തുല്യാവസരമെന്ന ലക്ഷ്യത്തിലേയ്ക്ക് നീങ്ങുന്നുണ്ടോയെന്ന് രണ്ടോ മൂന്നോ വര്‍ഷംകൊണ്ട് വ്യക്തമാകുമെന്നാണ്             ഏബ്രഹാം നടുവത്ര                  ഗവണ്‍മെന്റിന്റെ പ്രതീക്ഷ..

ഈ സാഹചര്യത്തില്‍ തുല്യാവസരത്തെക്കുറിച്ചും സംവരണ വ്യവസ്ഥകളെക്കുറിച്ചും നമ്മള്‍ ഉറക്കെ ചിന്തിക്കേണ്ടത് ഈ ശതാബ്ദി കാലഘട്ടത്തില്‍ അനിവാര്യമാണ്.

സംവരണം – ചരിത്രവും പരിണിതഫലങ്ങളും
 
ബ്രിട്ടീഷ് കോളനിവല്‍ക്കരണത്തിന്റെ തുടര്‍ച്ചയായി നമ്മുടെ രാജ്യത്ത് സാമൂഹിക, സാമ്പത്തിക, പിന്നോക്കാവസ്ഥ രൂക്ഷമായി.  സ്വാതന്ത്യ്രാനന്തരം ഇതില്‍ സാവകാശം മാറ്റം വന്നുവെങ്കിലും ദാരിദ്യ്രവും ഉച്ചനീചത്വവും  പൂര്‍ണ്ണമായി തുടച്ചുനീക്കുവാനായില്ല.
മാറിമാറി ഭരിച്ച ഗവണ്‍മെന്റുകള്‍ ഭരണഘടനയുടെ പിന്‍ബലത്തില്‍ ഏര്‍പ്പെടുത്തിയ സാമുദായിക സംവരണം പോലെയുള്ള സാമൂഹിക പരിഷ്ക്കരണ മാര്‍ഗങ്ങളിലൂടെ ഇന്ന് പിന്നാക്കവിഭാഗങ്ങളിലുള്ളവര്‍ സാമൂഹികമായും സാമ്പത്തികമായും ഒരു പരിധിവരെ മുന്നിലെത്തിയിരിക്കുന്നു. പട്ടിക വിഭാഗങ്ങളില്‍പ്പെട്ട, പ്രത്യേകിച്ച് കേരളത്തിലുള്ളവര്‍ ഇന്ന് മുന്നാക്കക്കാരോടൊപ്പമെത്തിയിരിക്കുന്നു. ഈ വിഷയത്തില്‍ കേന്ദ്ര സംസ്ഥാന ഗവണ്‍മെന്റുകള്‍ തുടര്‍ന്നുവന്ന പ്രശംസനീയമായ നയങ്ങള്‍ വിപ്ളവകരമായ മാറ്റമാണ് കൊണ്ടുവന്നത്.

 ഈ അവസരത്തില്‍ ഇന്നത്തെ സംവരണ രീതിയുടെ പ്രസക്തിയെക്കുറിച്ച് പഠിക്കേണ്ടത് ആവശ്യമാണ്.

സംവരണ വിഭാഗങ്ങളുടെ ശരിയായ ഉന്നമനമാണ് ലക്ഷ്യമെങ്കില്‍ ഇന്നത്തെ സമീപനത്തില്‍ മാറ്റംവരണം. സംവരണ സമുദായങ്ങളിലെ കുട്ടികള്‍ ഇന്ന് പൊതു പരീക്ഷകളില്‍ ഉയര്‍ന്ന റാങ്കുകളില്‍ എത്തുന്നു. ജനറല്‍ ക്വോട്ടയില്‍ മെറിറ്റില്‍ വരുന്ന സംവരണ ഉദ്യോഗാര്‍ത്ഥികളുടെ എണ്ണം ഇപ്പോള്‍ ക്രമാതീതമായി വര്‍ദ്ധിച്ചിരിക്കുന്നു.

ഇനിയും ഈ സംവരണം തുടരുന്നത് ഈ വിഭാഗങ്ങളുടെ വളര്‍ച്ച മുരടിപ്പിക്കുകയേ ഉള്ളൂ എന്ന് സമുദായ നേതാക്കളും രാഷ്ട്രീയക്കാരും തിരിച്ചറിയണം. പിന്നാക്ക ലേബല്‍ വെടിഞ്ഞ് മുഖ്യധാരയില്‍ ഈ വിഭാഗങ്ങള്‍ മല്‍സരിക്കുന്നതിനെക്കുറിച്ച് സമുദായ നേതാക്കള്‍ ചിന്തിക്കേണ്ട സമയമായെന്ന് ഹൈക്കോടതി വരെ ചൂണ്ടിക്കാട്ടി. സംവരണം അനുഭവിച്ചുവന്നവര്‍ ഇനി മല്‍സരത്തിലൂടെ തങ്ങളുടെ മികവ് കൈവരിക്കേണ്ട കാലമായി. പ്രതിഭകളുമായി മല്‍സരിക്കാന്‍ സമുദായാംഗങ്ങളെ സജ്ജമാക്കേണ്ടത് നേതാക്കളാണ്. മല്‍സരംകൊണ്ട് ഗുണമേ ഉണ്ടാവൂ. രാജ്യത്തെ ഒന്നാം നിരക്കാരുമായി  മല്‍സരിക്കാനാകുമെന്ന് ഇവര്‍ ഉറപ്പാക്കണം. ഉന്നത ബിരുദാനന്തര തലത്തിലെങ്കിലും മെറിറ്റ് അടിസ്ഥാനത്തില്‍ മല്‍സരിച്ച് സീറ്റ് നേടണം. 

 പക്ഷേ, ഇതുവരെ സംവരണം ലഭിക്കാത്തവരുടെ സ്ഥിതിയെക്കുറിച്ച് എന്തുകൊണ്ട്   രാഷ്ട്രീയക്കാരും കോടതിയും സമുദായ നേതാക്കളും പഠിക്കുന്നില്ല? പരിഗണിക്കുന്നില്ല?

പഠനത്തിനുള്ള അഡ്മിഷനിലും ജോലിലഭ്യതയിലും ഇക്കാലമത്രെയും നമുക്കുണ്ടായ നഷ്ടത്തെക്കുറിച്ച് ബോധ്യമില്ലാത്തതിനാലാണ് തുല്യാവസരത്തിനുവേണ്ടി നാം മുറവിളി കൂട്ടാത്തത്. അവസര സമത്വത്തിനുവേണ്ടി പോരാടിയാല്‍, സമൂഹന•യില്‍ താല്‍പര്യമില്ലാത്തവനും പിന്തിരിപ്പനുമെന്ന് മുദ്ര കുത്തപ്പെടുമോ എന്ന ഭയമുള്ളതുകൊണ്ടാണ് പലരും അതിനു വൈമുഖ്യം കാട്ടുന്നത്. അവസര നിഷേധംമൂലം ഇന്ത്യവിട്ട് മറ്റ് രാജ്യങ്ങളില്‍ ചേക്കേറുകയും അവരുടെ കഴിവുകള്‍ മറ്റു രാജ്യങ്ങള്‍ പ്രയോജനപ്പെടുത്തുകയും ചെയ്തു. മറ്റ് പലരും ഉചിതമായ തൊഴില്‍ ലഭിക്കാതെ ദരിദ്ര നാരായണന്‍മാരായി ഒതുങ്ങി കഴിയുന്നു.

ഇന്ന് എല്ലാ സംവരണ വിഭാഗങ്ങളുടെയും സാമ്പത്തികസ്ഥിതി ഏറെ മെച്ചപ്പെട്ടു. ഈ വിഭാഗങ്ങളിലെ സമ്പന്നര്‍ക്ക് വീണ്ടും വീണ്ടും ആനുകൂല്യങ്ങള്‍ ലഭിക്കുകയും ചെയ്യുന്നു. അതിനാല്‍ സംവരണ വ്യവസ്ഥയിലൂടെ അര്‍ഹിക്കുന്നതിലുമധികം നേട്ടമുണ്ടാക്കിയ വിഭാഗങ്ങളെ സംവരണ പരിധിയില്‍ നിന്നും ആനുകൂല്യങ്ങളില്‍ നിന്നും ഒഴിവാക്കണം.
 
കേന്ദ്ര സര്‍ക്കാര്‍ മുന്നോക്ക സമുദായങ്ങളിലെ പിന്നോക്കാവസ്ഥയെക്കറിച്ച് പഠിക്കുവാന്‍ ഏര്‍പ്പെടുത്തിയ കമ്മീഷന്റെ പഠന റിപ്പോര്‍ട്ടുകളിലെ ശുപാര്‍ശ ഉടന്‍ നടപ്പിലാക്കേണ്ടതാണ്.
മെറിറ്റ് അടിസ്ഥാനത്തില്‍ മാത്രം നിയമനം ലഭിക്കുന്ന മുന്നോക്കക്കാരുടെ എണ്ണം സര്‍ക്കാര്‍ സര്‍വീസില്‍ കുറഞ്ഞു വരികയാണ്. ഓരോ വര്‍ഷവും പി.എസ്.സി. നിയമനം ലഭിക്കുന്നവരുടെ ജാതി തിരിച്ച പട്ടിക പുറത്തിറക്കണം. വിവിധ വിഭാഗങ്ങള്‍ക്കു ലഭിക്കുന്ന പ്രാതിനിധ്യം എത്രയെന്ന് കണ്ടെത്തണം. ഓരോ സമുദായങ്ങള്‍ക്കും ലഭിച്ച നിയമനത്തിന്റെ സംഖ്യയും അവരുടെ സാമൂഹിക സാഹചര്യങ്ങളും പഠിക്കുന്നതിന് സംസ്ഥാനത്ത് സാമൂഹിക സാമ്പത്തിക സര്‍വേ നടത്തി, മതിയായ പ്രാതിനിധ്യം ലഭിക്കാത്ത സമുദായങ്ങളെ കണ്ടെത്താന്‍ കഴിയും.
 
എന്താണ് തുല്യാവസരം ?

മെച്ചപ്പെട്ട ഭരണനിര്‍വഹണത്തിന് തുല്യാവസരമെന്ന സങ്കല്‍പവും ഭരണഘടനാധിഷ്ഠിതമാണ്. അടിച്ചമര്‍ത്തപ്പെട്ട ജനവിഭാഗങ്ങളുടെ അവസ്ഥ ഇന്ന് ഏറെ മെച്ചപ്പെട്ടുവെന്നതിനാല്‍ മുന്നോക്കക്കാരുടെ നിലവിലുള്ള സാഹചര്യങ്ങളും പരിഗണിക്കണം. എല്ലാത്തിനും പരിഹാരമായില്ലെങ്കിലും, വിദ്യാഭ്യാസ മേഖലയിലും തൊഴില്‍ മേഖലയിലും മറ്റുള്ളവര്‍ക്ക് ലഭിക്കുന്ന നേട്ടങ്ങള്‍ മുന്നോക്കക്കാര്‍ക്ക് നിക്ഷേധിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കാന്‍ സര്‍ക്കാരുകള്‍ ശ്രമിക്കേണ്ടതാണ്.. ഈ ലക്ഷ്യം നേടണമെങ്കില്‍ തുല്യാവസരം എന്ന നീതി നടപ്പാക്കണം.

എല്ലാ ഭാരതീയരും ഭരണഘടന നിഷ്കര്‍ഷിക്കുന്ന അവകാശങ്ങള്‍ക്ക് അര്‍ഹരാണ്. വിദ്യാഭ്യാസത്തിനും ജോലിക്കും അവസരം നിഷേധിക്കുന്നത് അനീതിയാണ്. സാമ്പത്തിക ശേഷിയുള്ള ഒരു കുടുംബത്തില്‍ പിറന്നതുകൊണ്ട് സംവരണത്തിന്റെ പേരില്‍ അവകാശം നിക്ഷേധിക്കുന്നതില്‍ എന്തു ന്യായമാണുള്ളത്? ഓരോ ഇന്‍ഡ്യന്‍ പൌരനും ഭരണഘടനയില്‍ തുല്യാവകാശമാണുള്ളതെങ്കില്‍ തുല്യാവസരത്തിനും യോഗ്യതയുണ്ട്.
ജാതി മത സാമൂഹ്യ വ്യവസ്ഥിതിയുടെ പേരില്‍ ഒരു പൌരന്റെ വിദ്യാഭ്യാസ, തൊഴില്‍ അവസരങ്ങള്‍ നഷ്ടപ്പെടുത്തുന്നത് മൌലികാവകാശ ലംഘനമാണ്.. സമത്വത്തെയും, സാഹോദര്യത്തേയും ലംഘിക്കുന്ന അവസ്ഥ സംജാതമായാല്‍ അതു സമൂഹത്തിന്റെ നിലനില്‍പ്പിനെത്തന്നെ ബാധിക്കും.

വര്‍ഷങ്ങളായി നിലവിലുള്ള സംവരണരീതിയുടെ ഫലമായി പിന്നാക്കക്കാരുടെ സാമുദായിക പ്രാതിനിധ്യം വളരെ വര്‍ദ്ധിച്ചിട്ടുണ്ടെങ്കിലും കാര്യക്ഷമമായി ഓരോ വകുപ്പും നടത്തുവാന്‍ അവരെ പ്രാപ്തരാക്കുന്നതില്‍ കാര്യമായി ആരും ശ്രദ്ധിക്കുന്നില്ല. നയ രൂപീകരണത്തിലും പ്രവര്‍ത്തനക്ഷമതയിലും ഈ ഗുണമേന്‍മ അത്യന്താപേക്ഷിതമാണ്. എന്നാല്‍ കെടുകാര്യസ്ഥതയും അഴിമതിയും ഇന്ന് അര്‍ബുദം പോലെ ഗവണ്‍മെന്റിന്റെ എല്ലാ വകുപ്പുകളെയും ബാധിച്ചിരിക്കുന്നു. ശത്രുരാജ്യം ആക്രമിക്കുമ്പോള്‍ സംവരണ തത്വത്തിനനുസൃതമായി പട്ടാളത്തെ അണിനിരത്താന്‍ പറ്റുമോ? വിദ്യാഭ്യാസം സാര്‍വത്രികമാക്കുവാനും, ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കുവാനും കേന്ദ്ര വിദ്യാഭ്യാസാവകാശ നിയമത്തില്‍ വേണ്ട മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്.


തുല്യാവസരം ക്നാനായ സമൂഹത്തില്‍

 ഇപ്പോഴത്തെ സംവരണ രീതിയുടെ പരിണിത ഫലമായി മുന്നോക്ക വിഭാഗങ്ങള്‍ സാമ്പത്തികമായും സാമൂഹ്യമായും പിന്നോക്കാവസ്ഥയില്‍ നിലകൊള്ളുന്നു. 
എന്നാല്‍ സാമ്പത്തികശേഷിയുണ്ടെന്ന് സര്‍ക്കാര്‍ കണക്കാക്കുന്ന കുടുംബത്തിലുള്ളവരില്‍ അധികവും ഇടത്തരക്കാരാണ്. ബി.പി.എല്‍ വിഭാഗത്തില്‍ പെടാത്തതിനാല്‍ യാതൊരുവിധ ആനുകൂല്യങ്ങള്‍ക്കും ഇവര്‍ അര്‍ഹരുമല്ല. അതിരൂപതയിലെ മിക്ക കുടുംബങ്ങളും ഈ വിഭാഗത്തില്‍ പെടുന്നവരാണ്. ഇവരെ ഉദ്ദേശിച്ചാണ് ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ഏര്‍പ്പെടുത്തിയിട്ടുള്ള ‘വിദ്യാഭ്യാസ ഫണ്ടും’ ‘എന്റെ സ്നേഹവീട്’ പദ്ധതിയുമൊക്കെ.

നിരവധി ക്നാനായക്കാര്‍ വിദേശത്ത് ജോലി ചെയ്യുന്നുണ്ടെങ്കിലും അവര്‍ നമ്മുടെ ജനസംഖ്യയുടെ ഒരു ചെറിയ ശതമാനമേ വരികയുള്ളൂ. അവര്‍ നല്‍കുന്ന സഹായം ഒരു കുടുംബത്തിലെ മറ്റംഗങ്ങളെ സംരക്ഷിക്കാന്‍ പര്യാപ്തമാകുകയുമില്ല. അഭിമാനികളായതിനാല്‍ സാമ്പത്തിക പ്രതിസന്ധികളില്‍ കടം വാങ്ങാന്‍പോലും ഇവര്‍ മടിക്കുന്നു. ഇടത്തരക്കാരന്റെ മട്ടും ഭാവവുമായതിനാല്‍ ആരും സഹായഹസ്തം നീട്ടാറുമില്ല. അലക്കിത്തേച്ച ഷര്‍ട്ടും മുണ്ടും ഒരു മാലയും കഴുത്തില്‍ കാണുമ്പോള്‍, സഭയും സമുഹവും അവനെ ധനവാന്‍ എന്ന് വിധിയെഴുതും.

തങ്ങളുടെ മക്കളെ പഠിപ്പിക്കുന്നതിന് അഡ്മിഷന് ചെല്ലുമ്പോഴാണ് നിലവിലുള്ള സംവരണ രീതിമൂലം പലരും പിന്‍തള്ളപ്പെട്ടു പോകുന്നതും വലിയ തുക കൊടുത്ത് സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ആശ്രയിക്കേണ്ടിവരുന്നതും. പല കുടുംബങ്ങളും ബാങ്കുകളില്‍ നിന്നും മറ്റുള്ളവരില്‍ നിന്നും കടം വാങ്ങിയാണ് ഈ തക കണ്ടെത്തുന്നത്. ഇത്രയും ത്യാഗം സഹിച്ച് പഠിച്ചിറങ്ങുന്ന മുന്നോക്കക്കാരായ ഇവര്‍ക്ക്  സര്‍ക്കാര്‍ സര്‍വീസിലോ പൊതുമേഖലാ സ്ഥാപനങ്ങളിലോ ഒരു ജോലി ലഭിക്കുക എന്നത് ബാലികേറാമലയാണ്.
പത്ത് ഒഴിവുകളുണ്ടെങ്കില്‍ ഏതാണ്ട് ഒന്‍പതുപേരും സംവരണ വിഭാഗങ്ങളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന ഒരു രീതിയാണ് ഇന്ന് നിലവിലുള്ളത്. സംവരണ സമുദായക്കാര്‍ക്ക് ഒരേ സമയം സംവരണ ക്വോട്ടയിലും ജനറല്‍ ക്വോട്ടയിലും അവസരം ലഭിക്കുന്നതിനാലാണ് ഈ സ്ഥിതിവിശേഷം സംജാതമാകുന്നത്.    

കെ.സി.ബി.സി. യുടെ ദൌത്യം

പട്ടികജാതി/പട്ടിക വര്‍ഗ, പിന്നാക്ക സമുദായങ്ങള്‍ക്ക് നല്‍കുന്ന സംവരണാനുകൂല്യം അറുപതു വര്‍ഷം പിന്നിട്ടു. ഭരണഘടന നിഷ്ക്കര്‍ഷിച്ചിട്ടുള്ളത് 30 വര്‍ഷമായിരുന്നെന്ന് ഓര്‍ക്കണം. ഇവര്‍ സാമൂഹ്യ സാമ്പത്തിക പിന്നോക്കാവസ്ഥയില്‍ നിന്ന് മോചിതരാകുന്നതനുസരിച്ച് സംവരണം നിര്‍ത്തലാക്കണമെന്ന് ആണ് ഭരണഘടനയില്‍ വ്യവസ്ഥയുള്ളത്. ഇതിനെതിരേ ശബ്ദിക്കേണ്ടവര്‍ മൌനം പാലിക്കുന്നു. എന്‍.എസ്.എസ്. മാത്രം  സാമ്പത്തിക സംവരണമെങ്കിലും നടപ്പാക്കണം എന്ന് മുറവിളി കൂട്ടുന്നു. അതിനുവേണ്ടി കോടതികള്‍ കേറിയിറങ്ങുന്നതും അവര്‍ മാത്രമാണ്. കെ.സി.ബി.സി.യും മറ്റ് ക്രിസ്തീയ സഭകളും എന്തുകൊണ്ട് ഈ സംവരണം കൂടെക്കൂടെ നീട്ടുന്നതിനെതിരെ പ്രതികരിക്കുന്നില്ല ? നടപടികളെടുക്കുന്നില്ല.? ഇത് ക്രിസ്തീയ കുടുംബങ്ങളെയെല്ലാം ബാധിക്കുന്ന പ്രശ്നം തന്നെയല്ലേ?. സാമ്പത്തികമായും സാമൂഹ്യമായും ക്രൈസ്തവരെ പിന്നോക്കാവസ്ഥയിലേക്ക് നയിക്കുവാന്‍ ഇത് കാരണമാകുന്നില്ലേ?.തുല്യാവസരത്തേക്കുറിച്ച് കെ.സി.ബി.സി. ഉറക്കെ ചിന്തിക്കേണ്ട സമയമായിരിക്കുന്നു.      


തിരുത്തല്‍ അനിവാര്യം

സംവരണമില്ലാത്തവര്‍ക്ക് (പണക്കാരനായാലും പാവപ്പെട്ടവനായാലും ഇടത്തരക്കാരനായാലും ഏതു സമുദായത്തില്‍ പെട്ടവനായാലും) വിദ്യ അഭ്യസിക്കാനും ജോലി ലഭിക്കാനുമുള്ള അവസരം ജാതിയുടെ പേരില്‍ നിക്ഷേധിക്കുന്നത് ഭരണഘടനാ വിരുദ്ധമാണ്. കഴിവും മാര്‍ക്കും മാനദണ്ഡമായെടുത്തുകൊണ്ട് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അഡ്മിഷന്‍ ലഭിക്കുവാനും ഗവണ്‍മെന്റിലും മറ്റ് പൊതുമേഖലാ സ്ഥാപനങ്ങളിലും ജോലി ലഭിക്കുവാനുമുള്ള അവകാശം ഹതഭാഗ്യരായ ഈ സംവരണരഹിതര്‍ക്കുമുണ്ട്. ഭരണഘടന നിഷ്ക്കര്‍ഷിക്കുന്ന ഈ തുല്യാവകാശം ഇക്കൂട്ടര്‍ക്ക് നല്‍കാതിരിക്കുന്നത് വലിയ അനീതിയാണ്.  രാഷ്ട്രീയക്കാരും കോടതികളും സാമൂഹ്യ പരിഷ്ക്കരണത്തിന്റെ പേരു പറഞ്ഞ് മുന്നോക്ക വിഭാഗങ്ങളോട് കാട്ടുന്ന ഈ ക്രൂരത തുടര്‍ന്നാല്‍ മുന്നോക്ക വിഭാഗങ്ങളുടെ ജനകീയ പ്രക്ഷോഭങ്ങള്‍ തന്നെ ഉടലെടുത്തേക്കാം.

അതുകൊണ്ട് ഇപ്പോഴുള്ള സംവരണരീതി അവസാനിപ്പിക്കേണ്ട കാലയായിരിക്കുന്നു.
സംവരണവും മറ്റും താല്‍ക്കാലിക സംവിധാനങ്ങളാണ്. വിദ്യാഭ്യാസ മേഖലയിലും തൊഴില്‍ മേഖലയിലും മല്‍സരം ഉണ്ടാകുന്ന തരത്തില്‍ സാമുദായിക സംവരണം കുറച്ചുകൊണ്ടുവരേണ്ട സമയം അതിക്രമിച്ചുവെന്നു കോടതി വ്യക്തമാക്കിയിട്ടുണ്ട്. സംവരണം പ്രൊമോഷനു ബാധകമാക്കരുതെന്ന് രംഗനാഥ് മിശ്ര കമ്മീഷന്‍ ശുപാര്‍ശ ചെയ്തിട്ടുമുണ്ട്. തൊഴിലിനു സംവരണം ലഭിച്ച വ്യക്തിയുടെ അടുത്ത തലമുറയ്ക്ക് വിദ്യാഭ്യാസത്തിനു മാത്രമായി സംവരണ ആനുകൂല്യം പരിമിതപ്പെടുത്തുന്നതാണ് ഉചിതമെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടി.

സാമ്പത്തികശേഷിയുള്ള കുടുംബത്തില്‍ നിന്നായാലും അല്ലെങ്കിലും വിദ്യ അഭ്യസിക്കുവാനും ജോലി ലഭിക്കുവാനുമുള്ള മാനദണ്ഡം, മാര്‍ക്കും കഴിവും ആയിരിക്കണം. സാമ്പത്തികശേഷിയുള്ള ഒരു കുടുംബത്തില്‍ ജനിച്ചതുകൊണ്ട ്ഒരു ഇന്‍ഡ്യന്‍ പൌരനെന്ന നിലയില്‍ അവന്റെ ഈ അവകാശം നിഷേധിക്കന്നത് നീതി ന്യായ വ്യവസ്ഥിതിക്കെതിരാണ് മുന്നോക്ക സമുദായങ്ങളോടുള്ള അവഗണന അവസാനിപ്പിക്കാന്‍ ഒറ്റക്കെട്ടായി എല്ലാവരും രംഗത്തു വരണം.

പക്ഷെ ഈ അനീതിയെ എതിര്‍ക്കാന്‍ ആര് മുന്നിട്ടിറങ്ങും? എല്ലാവര്‍ക്കുമറിയാം ഈ യാഥാര്‍ത്ഥ്യങ്ങള്‍. വോട്ട് ബാങ്കില്‍ കണ്ണ് നട്ടിരിക്കുന്ന രാഷ്ട്രീയക്കാരോ, സമൂഹ നന്‍മ വേദവാക്യംപോലെ കൊണ്ടുനടക്കുന്ന സാമൂഹ്യപ്രവര്‍ത്തകരോ മറ്റ് സമുദായനേതാക്കളോ ഇക്കാര്യത്തില്‍ ഇടപെട്ടാല്‍ ‘കൈപൊള്ളും’ എന്ന് ഭയന്ന് കണ്ണടച്ചിരിക്കുകയാണ്.

അവസര സമത്വം ഏതൊരു ജനാധിപത്യ വ്യവസ്ഥിതിയുടേയും അടിസ്ഥാനമാണ്.്. ജാതിയോ മതമോ വര്‍ഗമോ സാമൂഹ്യാവസ്ഥയോ നോക്കാതെ കഴിവിന്റെയും മാര്‍ക്കിന്റേയും അടിസ്ഥാനത്തില്‍ വിദ്യാഭ്യാസവും ജോലിയും ലഭിക്കുന്ന അവസ്ഥാവിശേഷം സംജാതമാകുവാന്‍ ഈ നാട്ടിലെ രാഷ്ട്രീയക്കാരും, ബുദ്ധിജീവികളും സമുദായ നേതാക്കളും  സര്‍ക്കാരുകളും ഒത്തുചേര്‍ന്നു പ്രവര്‍ത്തിക്കേണ്ടസമയം അതിക്രമിച്ചിരിക്കുകയാണ്. “പിന്നാക്ക”ത്തിന്റെ പേരും പറഞ്ഞ് സങ്കുചിത മനസ്ഥിതി വളര്‍ത്തി ഭാരത ജനതയെ ഭിന്നിപ്പിക്കുന്ന നിക്ഷിപ്ത താല്‍പര്യക്കാരായ നേതാക്കന്‍മാര്‍ കുറച്ചുകൂടി വിവേകം കാണിക്കണം. നീതിബോധം പുലര്‍ത്തണം.

 കോട്ടയം അതിരൂപതയുടെ നുറ് വര്‍ഷത്തിനിടയില്‍ സമുദായത്തിന് നഷ്ടപ്പെട്ട അവസരങ്ങള്‍ നമ്മള്‍ തിരിച്ചറിയണം. ആയതിനാല്‍ തുല്യാവസരം എന്ന സാമൂഹ്യനീതി നമ്മുടെ ശതാബ്ദി ചിന്തകളില്‍ ഉയര്‍ന്നു വരണം.

 

 

1-10 of 39