ന്യൂയോര്‍ക്ക്: ഇരുമ്പുമറയുളള കമ്മ്യൂണിസ്റ്റ് കൊത്തളങ്ങള്‍ തകര്‍ന്നടിയാന്‍ പ്രേരകശ ക്തിയായ ജനകീയ മാര്‍പാപ്പ ജോണ്‍പോള്‍ രണ്ടാമന് വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക്. ഈസ്റ്ററിനു ശേഷമുളള ആദ്യ ഞായറാഴ്ചയായ മെയ് ഒന്നിന് ജോണ്‍പോള്‍ രണ്ടാമന്റെ പിന്‍ഗാമിയും സാര്‍വത്രിക സഭയുടെ തലവനുമായ ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ സഭാ പരിഷ്കര്‍ത്താവായ തന്റെ മുന്‍ഗാമിയെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തും. ഭസാന്റോ സുബിതോ' (വിശുദ്ധനാക്കുക) എന്ന മുദ്രാവാക്യം ജോണ്‍പോള്‍ രണ്ടാമന് മാര്‍പാപ്പയുടെ സംസ്കാര വേളയില്‍ ഉയര്‍ത്തിയ അദ്ദേഹത്തിന്റെ ആരാധകര്‍ക്ക് ആ ത്മസന്തോഷവും ആധ്യാത്മിക സന്തോഷവും നല്‍കുന്നതായി വത്തിക്കാന്റെ ഈ തീരു മാനം. ടാജ് മാത്യു ശാസ്ത്രീയമായി വിശദീകരിക്കാന്‍ കഴിയാത്ത ഒരു അത്ഭുതം നടന്നിരിക്കണമെന്നതാണ് കത്തോലിക്കാ സഭയിലെ വിശുദ്ധരുടെ ഗണത്തിലെത്താനുളള പടവുകളില്‍ രണ്ടാമത്തേ തായ വാഴ്ത്തപ്പെട്ടവനാകാനുളള മാനദണ്ഡം. ജോണ്‍പോള്‍ രണ്ടാമന് മാര്‍പാപ്പയോടുളള പ്രാര്‍ത്ഥനയാല്‍ ഫ്രാന്‍സിലെ കന്യാസ്ത്രീ മരി പിയറി സൈമണ്‍ പാര്‍ക്കിന്‍സണ്‍സ് രോഗത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടതാണ് ജോണ്‍പോള്‍ രണ്ടാമന് മാര്‍പാപ്പയുടെ കാര്യത്തില്‍ തെളിവായി വത്തിക്കാന്‍ സ്വീകരിച്ചത്. അന്ത്യനാളുകളില്‍ ജോണ്‍പോള്‍ രണ്ടാമനും പാര്‍ക്കിന്‍സണ്‍സ് രോഗബാധിതനായിരുന്നു. വാഴ്ത്തപ്പെട്ടവനെന്ന പദവിയിലേക്കുളള പടവുകള്‍ പലതും വളരെ വേഗത്തില്‍ തന്നെ മറികടക്കുകയായിരുന്നു ജോണ്‍പോള്‍ രണ്ടാമന് മാര്‍പാപ്പയെന്ന് വത്തിക്കാനിലെ പ്രോപ്പ ഗന്‍ഡ കോളജില്‍ എട്ടുവര്‍ഷക്കാലം വൈദിക വിദ്യാര്‍ത്ഥിയായിരുന്ന ന്യൂയോര്‍ക്കിലെ ബ്രോങ്ക്സിലുളള സെന്റ്തോമസ് സീറോ മലബാര്‍ പളളി വികാരിയായ ഫാ. ജോസ് കണ്ടത്തിക്കുടി ചൂണ്ടിക്കാട്ടി. സാധാരണഗതിയില്‍ മരണശേഷം അഞ്ചുവര്‍ഷമെങ്കിലും കഴിഞ്ഞേ വാഴ്ത്തപ്പെട്ടനാക്കാറുളളൂ. അതിനുമുമ്പ് ദൈവദാസന് (സേര്വന്റ്ഓഫ് ഗോഡ്) എന്ന പദവിയാണ് നല്‍കുക. അല്‍ഫോന്‍സാമ്മ സേര്വന്റ്ഓഫ് ഗോഡ്, വാഴ്ത്തപ്പെട്ടവള്‍ എന്നീ പടവുകള്‍ കയറിയ ശേഷമാണ് വിശുദ്ധ അല്ഫോന്സാമ്മയായത്. ചാവറ കുര്യാക്കോസ് ഏലിയാസച്ചനും വാഴ്ത്തപ്പെട്ട കുഞ്ഞച്ചനും ഇത്തരത്തില്‍ ദൈവദാസന്മാരായിരുന്നു. ചങ്ങനാശേരി ആര്‍ച്ച് ബിഷപ്പായിരുന്ന മാര്‍ മാത്യു കാവുകാട്ട് ഇപ്പോഴും ദൈവദാ സന് തന്നെയാണ്. ജോണ്‍പോള്‍ രണ്ടാമന് മാര്‍പാപ്പയെ ദൈവദാസനെന്നു പ്രഖ്യാപിക്കാ തെയാണ് വാഴ്ത്തപ്പെട്ടവനാക്കുന്നത്. വാഴ്ത്തപ്പെട്ട പദവിക്കു ശേഷം രണ്ട് അത്ഭുതങ്ങള്‍ കൂടി നടന്നാലേ വിശുദ്ധനാകൂ. അതിനുളള തെളിവെടുപ്പും നടപടിക്രമങ്ങളും ചിലരുടെ കാര്യത്തില്‍ പൂര്‍ത്തിയാകാന്‍ നൂറ്റാണ്ടുകള്‍ തന്നെയെടുക്കും. സഭയുടെ വിശുദ്ധനോ വിശുദ്ധയോ ആകാന്‍ യോഗ്യതയുളള വ്യക്തിയെ സംബന്ധി ച്ച ആദ്യ അപേക്ഷ ആ വ്യക്തിയുടെ പ്രാദേശിക രൂപതയില്‍ നിന്നാണ് വത്തിക്കാനില്‍ ചെല്ലുക. തുടര്‍ന്ന് ഈ അപേക്ഷയെക്കുറിച്ച് കൂടുതല്‍ പഠിക്കുന്നതിനും തെളിവെടുപ്പ് നടത്തുന്നതിനും വത്തിക്കാന്‍ ഒരു പോസ്റ്റുലേറ്ററെ നിയമിക്കും. റോമിലുളള പോസ്റ്റുലേറ്റര്‍ ഒരു വൈസ് പോസ്റ്റുലേറ്ററെ അപേക്ഷിക്കപ്പെട്ടിരിക്കുന്ന വ്യക്തിയുടെ പൂര്‍വ ജീവിതവും മറ്റുളളവര്‍ക്ക് ആ വ്യക്തിയെക്കുറിച്ചുളള അഭിപ്രായങ്ങളും എല്ലാം ശേഖരിച്ച് നല്കു ന്നതിനായി നിയോഗിക്കും. വ്യക്തിയുടെ സ്വദേശത്തു നിന്നോ രാജ്യത്തു നിന്നോ ഉളളവ രായിരിക്കും വൈസ് പോസ്റ്റുലേറ്റര്‍. വിശുദ്ധ പദവിയിലേക്ക് ആ വ്യക്തി യോഗ്യനോ എന്ന് വത്തിക്കാന്‍ റിപ്പോര്‍ട്ട് നല്‍കുകയാണ് വൈസ് പോസ്റ്റുലേറ്ററുടെ ചുമതല. വിശുദ് ധ അല്‍ഫോന്‍സാമ്മയെക്കുറിച്ച് അന്വേഷിക്കാന്‍ പല സമയത്തായി അഞ്ച് വൈസ് പോസ്റ്റുലേറ്റര്മാരെ നിയമിച്ചിരുന്നു. വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ വൈസ് പോസ്റ്റുലേറ്റര്‍ പാലാ രൂപതയിലെ വൈദികനായ ഫാ.കുര്യന് മാധവത്താണ്. കാല്‍നൂറ്റാണ്ടിലേറെക്കാലം മാര്‍പാ പ്പയായിരുന്ന ജോണ്‍പോള്‍ രണ്ടാമന്റെ കാര്യത്തില്‍ പ്രാദേശിക രൂപതയില്‍ നിന്നുളള അ പേക്ഷ വേണ്ടിവന്നിരുന്നില്ല. വൈസ് പോസ്റ്റുലേറ്ററെ ജോണ്‍പോള്‍ രണ്ടാമന്റെ മാതൃ രാ ജ്യമായ പോളണ്ടില്‍ നിന്നു കണ്ടെത്തേണ്ടിയും വന്നില്ല. വത്തിക്കാന്‍ തന്നെ പ്രാരംഭ നടപ ടികള്‍ പൂര്‍ത്തിയാക്കുകയായിരുന്നു. വിശുദ്ധനാക്കാന്‍ അപേക്ഷിക്കപ്പെടുന്ന വ്യക്തിയുടെ ജീവിച്ചിരിക്കുന്ന ബന്ധുക്കളില്‍ നിന്നോ സുഹൃത്തുക്കളില്‍ നിന്നോ നാട്ടുകാരില്‍ നിന്നോ ഒക്കെയാണ് വൈസ് പോസ്റ്റു ലേറ്റര്‍ വിവരങ്ങള്‍ ശേഖരിക്കുക. അത്ഭുതങ്ങള്‍ നടന്നതായി ആരെങ്കിലും സാക്ഷ്യപ്പെടു ത്തിയിട്ടുണ്ടെങ്കില്‍ അതേക്കുറിച്ച് കൂടുതല്‍ അന്വേഷിച്ച് നിജസ്ഥിതി മനസിലാക്കും. ചില പ്പോള്‍ തെളിവെടുപ്പിനും അടയാളങ്ങള്‍ സ്ഥിരീകരിക്കുന്നതിനും വര്‍ഷങ്ങള്‍ എടുത്തേ ക്കാം. അല്‍ഫോന്‍സാമ്മയുടെ കാര്യത്തില്‍ തന്നെ ഒട്ടേറെ വര്‍ഷങ്ങള്‍ വേണ്ടി വന്നിരുന്നു. വാഴ്ത്തപ്പെട്ട ചാവറ കുര്യാക്കോസ് ഏലിയാസച്ചന്റെ കാര്യത്തില്‍ ഇപ്പോഴും നടപടിക്രമങ്ങള്‍ തുടരുന്നു. ഇങ്ങനെ സമാഹരിക്കുന്ന വിവരങ്ങള്‍ മാര്‍പാപ്പക്ക് പോസ്റ്റുലേറ്റര്‍ കൈമാറുന്നു. എണ്ണൂറും ആയിരവുമൊക്കെ പേജുകള്‍ കാണും റിപ്പോര്‍ട്ടിന്. തുടര്‍ന്ന് കണ്ടെത്തലുകളെക്കുറി ച്ച് വിശുദ്ധരുടെ നാമകരണത്തിനുളള വത്തിക്കാന്‍ സമിതി (കോണ്ഗ്രിഗേഷന് ഫോര്‍ ബിയാറ്റിഫിക്കേഷന്‍, കാനൊനൈസേഷന്‍) തലനാരിഴ കീറി പരിശോധിക്കുന്നു. കണ്ടെത്തലുകളും സമിതിയുടെ നിരീക്ഷണവും യോജിക്കുകയാണെങ്കില്‍ മാര്‍പാപ്പ നാമകരണം നടത്തും. വാഴ്ത്തപ്പെട്ടവനെന്ന പദവി മാര്‍പാപ്പയുടെ അംഗീകാരത്തോടെ വ്യക്തിഗത സഭകളുടെ തലവനും നല്‍കാവുന്നതാണ്. വാഴ്ത്തപ്പെട്ടവനായി കഴിയുമ്പോള്‍ മുതല്‍ തിരുശേഷിപ്പുകള്‍ ശേഖരിച്ചു തുടങ്ങും. കുഴിമാടം തുറന്ന് എന്തെങ്കിലും വസ്തുക്കള്‍ അവശേഷിക്കുന്നുണ്ടെങ്കില്‍ അതും തിരുശേഷിപ്പായി ശേഖരിക്കും. മാര്‍പാപ്പമാരുടെ കാര്യത്തിലാവുമ്പോള്‍ സെന്റ്പീറ്റേഴ്സ് ബസിലിക്കയുടെ താഴെത്തട്ടിലുളള കുഴിമാടത്തില്‍ നിന്ന് ഭൗതികാവശിഷ്ടങ്ങള്‍ പ്രധാന ബസിലി ക്കയിലേക്ക് മാറ്റി സ്ഥാപിക്കും. ഭൂരിഭാഗം മാര്പാപ്പമാരെയും അടക്കം ചെയ്തിരിക്കുന്നത് വത്തിക്കാനിലെ പ്രധാന ദേവാലയമായ സെന്റ്പീറ്റേഴ്സ് ബസിലിക്കയുടെ താഴെത്തട്ടിലാണ്. ആദ്യ മാര്‍പാപ്പയായ വിശുദ്ധ പത്രോസിന്റെ കുഴിമാടത്തിന് നേരെ മുകളിലാണ് സെ ന്റ്പീറ്റേഴ്സ് ബസിലിക്കയിലെ പ്രധാന അള്‍ത്താര നിലനില്‍ക്കുന്നത്. മാര്‍പാപ്പ മാത്രമേ പ്രധാന അള്‍ത്താര ഉപയോഗിക്കാറുളളൂ. ക്രിസ്തുമതം റോമാ സാമ്രാജ്യത്തില്‍ ശക്തമാ വുന്നതിന് മുമ്പ് അവിടെ നിലനിന്നിരുന്ന പേഗന്‍ (വിജാതീയര്‍) മതത്തിന്റെ പ്രധാന ക്ഷേ ത്രമായിരുന്ന പാന്തയോണില് ഉപയോഗിച്ചിരുന്ന പഞ്ചലോഹം ഉരുക്കിയെടുത്താണ് ബ സിലിക്കയിലെ പ്രധാന അള്‍ത്താരയുടെ നാല് തൂണുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. സെന്റ്പീ റ്റേഴ്സ് ബസിലിക്ക രൂപകല്‍പ്പന ചെയ്യാന്‍ നിയോഗിക്കപ്പെട്ട വിഖ്യാത ശില്‍പ്പി മൈക്കല്‍ ആഞ്ജലോ പാന്തയോണിലെ പഞ്ചലോഹം ഉപയോഗിക്കാനുളള അനുമതി അന്നത്തെ മാര്‍പാപ്പയില്‍ നിന്നും നേടുകയായിരുന്നു. സെന്റ്പീറ്റേഴ്സ് ബസിലിക്കക്കു പുറമെ വി ഖ്യാതമായ സിസ്റ്റൈന്‍ ചാപ്പലടക്കം ഒട്ടനവധി പളളികളുണ്ട് വത്തിക്കാനില്‍. ആകെക്കൂടി 108 ഏക്കറാണ് വത്തിക്കാനെന്ന ചെറുരാജ്യത്തിനുളളത്. അതില്‍ അമ്പത് ഏക്കറോളം പ ളളികളാണ്. ബാക്കിയുളളതില്‍ ഓഫിസ് കെട്ടിടങ്ങളും മറ്റും. സെന്റ്പീറ്റേഴ്സ് ബസിലിക്കക്കു മുന്നിലുളള തുറസായ സ്ഥലമായ സെന്റ്പീറ്റേഴസ് സ്ക്വയറിന് 33 ഏക്കറാണ് വി സ്തീര്‍ണം. അവിടെയാണ് പ്രധാന ചടങ്ങുകള്‍ പൊതുജന സമക്ഷത്തില്‍ നടക്കുക. വാഴ്ത്തപ്പെട്ടവനെന്ന പദവി പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ പിന്നെ ജനങ്ങള്‍ക്ക് ഈ വ്യക്തി യോട് പ്രാര്‍ത്ഥിച്ചു തുടങ്ങാം. നാമകരണം സംബന്ധിച്ച പേപ്പര്വ ര്ക്കുകളും ഇതോടെ അ വസാനിക്കുകയാണ്. തുടര്‍ന്ന് വിശുദ്ധ പദവി നല്‍കാനുളള അടയാളങ്ങളുടെ കാത്തിരി പ്പാണ്. മൂന്ന് അത്ഭുതങ്ങള്‍ വാഴ്ത്തപ്പെട്ടവനോടുളള പ്രാര്‍ത്ഥനയാല്‍ നടന്നു എന്ന് തെ ളിയിക്കപ്പെട്ടാലേ വിശുദ്ധനാക്കാനുളള നടപടിക്രമങ്ങള്‍ തുടങ്ങൂ. മെഡിക്കല്‍ ഡോക്ടറ ടക്കമുളള വിദഗ്ധരടങ്ങുന്ന സമിതിയാണ് അത്ഭുതങ്ങള്‍ പരിശോധിക്കുക. ശാസ്ത്രീയ മായി തെളിയിക്കപ്പെടാന്‍ പറ്റാത്തതായിരിക്കണം അത്ഭുതങ്ങള്‍. അവസാനഘട്ടം വത്തിക്കാന്‍ ട്രൈബ്യൂണലിന് മുന്നിലുളള വാദപ്രതിവാദങ്ങളാണ്. കാന ന് നിയമത്തില്‍ അഗാധ പാണ്ഡിത്യമുളള മൂന്ന് ജഡ്ജിമാരടങ്ങിയതാണ് ട്രൈബ്യൂണല്‍. സാധാരണ കോടതിയില്‍ നടക്കുന്ന വാദപ്രതിവാദങ്ങള്‍ ഇവിടെയും നടക്കുന്നു. വിശുദ്ധ നാക്കപ്പെടാനുളള വ്യക്തിയുടെ യോഗ്യതകള്‍ തെളിയിക്കാനുളള വക്കീലിനൊപ്പം അയോ ഗ്യനെന്ന് വാദിക്കുന്ന വക്കീലും ട്രൈബ്യൂണലിന് മുന്നിലെത്തും. വിശുദ്ധപദവിക്കു പരിഗണിക്കുന്ന വ്യക്തി ഒട്ടും ഈ സ്ഥാനത്തിന് യോജിച്ചതല്ല എന്നു തെളിയിക്കുകയാണ് എതിര്‍ഭാഗം വക്കീലിന്റെ ചുമതല. ജീവിതകാലത്ത് ഈ വ്യക്തി പുലര്‍ത്തിയിരുന്ന നില പാടുകള്‍ ക്രൈസ്തവ മൂല്യങ്ങള്‍ക്ക് എതിരായിരുന്നുവെന്നും ജീവിതത്തില്‍ ഒരുപാട് പാ ളിച്ചകള് സംഭവിച്ചിട്ടുളള ആളായിരുന്നു എന്നും വാദിക്കുന്ന എതിര്‍ഭാഗം വക്കീല്‍ ഡെവിള്‍സ് അഡ്വക്കേറ്റ് എന്നാണ് അറിയപ്പെടുക. രണ്ടു ഭാഗങ്ങളുടെയും വാദങ്ങളും പ്രതിവാദങ്ങളും കേട്ടശേഷം ജഡ്ജിമാരുടെ പാനല്‍ അന്തിമവിധി പറയുന്നു. വിശുദ്ധനാക്കാന്‍ യോഗ്യനെങ്കില്‍ മാര്‍പാപ്പ നാമകരണം നട ത്തും. ചിലപ്പോള്‍ ട്രൈബ്യൂണല്‍ നടപടികള്‍ കാലങ്ങളോളം നീണ്ടുനില്‍ക്കും. ചിലരുടെ കാര്യത്തില്‍ ഡെവിള്‍സ് അഡ്വക്കേറ്റിന്റെ വാദങ്ങള്‍ വിജയിക്കും. എന്നാല്‍ ആരുടെയൊക്കെ കാര്യത്തില്‍ വത്തിക്കാന്‍ ട്രൈബ്യൂണല്‍ എതിരഭിപ്രായം പറഞ്ഞു എന്ന് സാധാരണ ഗതിയില്‍ പുറംലോകം അറിയാറില്ല. തലശേരി രൂപതയില്‍ വൈദിക പഠനം നടത്തവേയാണ് ഫാ. ജോസ് കണ്ടത്തിക്കുടി വത്തിക്കാനിലെ പ്രോപ്പഗന്‍ഡ കോളജില്‍ ഫിലോസഫി, തിയോളജി പഠനത്തിനെത്തുന്നത്. വടവാതൂര്‍ സെമിനാരിയില്‍ പഠിക്കുമ്പോള്‍ രണ്ട് സ്കോളര്‍ഷിപ്പുകള്‍ കിട്ടിയതാണ് ഉപരി പഠനത്തിനായി വത്തിക്കാനില്‍ പോകാന്‍ അവസരമൊരുക്കിയതെന്ന് ഫാ. കണ്ടത്തിക്കുടി പറഞ്ഞു. എട്ടുവര്‍ഷത്തെ പഠനത്തിനു ശേഷം വത്തിക്കാനില്‍ നിന്നു തന്നെയാണ് വൈദി കപട്ടം സ്വീകരിക്കുന്നത്. പ്രീഫെക്ടായിരുന്ന കാര്‍ദ്ദിനാള്‍ ആഞ്ജലോ റോസിയാണ് പട്ടം നല്‍കിയത്. തനിക്കു തൊട്ടുമുമ്പുളള ബാച്ചിലുളളവര്ക്ക് വൈദികപട്ടം നല്‍കിയത് പോള്‍ ആറാമന്‍ മാര്‍പാപ്പയായിരുന്നു. ലോംഗ് ഐലന്‍ഡിലെ ഒരു ഇറ്റാലിയന്‍ രൂപതയില്‍ പാസ് റ്ററായ ഫാ. ആരോണ്‍ വെളളാരംപറമ്പില് ഫാ. കണ്ടത്തിക്കുടിക്കൊപ്പമാണ് വൈദികപട്ടം സ്വീകരിച്ചത്. പ്രോപ്പഗന്‍ഡ കോളജിലെ വിദ്യാര്‍ത്ഥിയായിരുന്നു അദ്ദേഹവും. വത്തിക്കാ ന്റെ യു.എന്‍ സ്ഥാനപതിയായ ആര്‍ച്ച് ബിഷപ്പ് ഫ്രാന്‍സിസ് ചുളളിക്കാട്ട് പ്രോപ്പഗന്‍ഡ ്കോളജില്‍ ഇവരുടെ ജൂനിയര്‍ ബാച്ചിലുണ്ടായിരുന്നു. ക്രിസ്തുമതം സ്വീകരിച്ച കോണ്‍സ്റ്റന്റ്റൈന്‍ ചക്രവര്‍ത്തി കത്തോലിക്കാ സഭക്ക് മൂന്നാം നൂറ്റാണ്ടില്‍ രാജകീയ പരിവേഷം നല്‍കുകയായിരുന്നു എന്ന് ഫാ. ജോസ് കണ്ടത്തിക്കുടി ചൂണ്ടിക്കാട്ടി. അതോടെയാണ് വളരെ രഹസ്യമായി കഴിഞ്ഞിരുന്ന ക്രിസ്ത്യാനികള്‍ക്ക് പൊതുവില്‍ അംഗീകാരം കിട്ടിത്തുടങ്ങിയത്. തുടര്‍ന്നങ്ങോട്ട് സഭ വളരെയധികം വളര്‍ന്ന് ഇന്ന് ലോകത്തിലെ ഏറ്റവും പ്രബലമായ സഭയായി മാറി. രാജകീയ പ്രൗഡിയൊക്കെ സഭയുടെ വളര്‍ച്ചക്ക് വളമായെങ്കിലും സാധാരാണക്കാരന്റെ സ്വരം സഭക്ക് നഷ്ടമാകാനും ഇ തു കാരണമായെന്ന് ഫാ. ജോസ് കണ്ടത്തിക്കുടി ചൂണ്ടിക്കാട്ടി. തിളങ്ങുന്ന വളര്‍ച്ചക്കിടയില്‍ സഭക്ക് നഷ്ടപ്പെട്ടമായത് സാധാരണക്കാരന്റെയും പാവങ്ങളുടെയും ഈ കൈയൊപ്പാണ്. വരുകാലങ്ങളിലെങ്കിലും ഇതുമാറ്റിയെടുക്കാന്‍ സഭ ശ്രദ്ധിക്കേണ്ടതുണ്ടെന്നും ഫാ. കണ്ടത്തിക്കുടി അഭിപ്രായപ്പെടുന്നു. |
Articles >