നൊമ്പരം
കൂരിരുട്ടില്‍ മനം വെന്തുനീറുമ്പോഴും നിന്നെ ഞാന്‍ തേടുന്ന യേശുനാഥാ
കാല്വരിക്കുന്നിലായ് അന്നു നീ ചിന്തിയ
ചുടുനിണചാലുകള് തന് വഴിയേ
ജീവിതധാരയില്‍ ഏകനായ് നില്പ്പൂ ഞാന്‍
വിധി പോലുമെന്ന തഴഞ്ഞിടുമ്പോള്
നാളുകളായി ഞാന്‍ നേടിയതൊക്കെയും
ജീവിതം തന്നെയും താറുമാറായ്
പോയ് മറഞ്ഞീടുന്നു എന്നുടെ പ്രിയസഖി
ഒപ്പമെന്‍ ജീവനാം പ്രിയപൈതലും
ആ വിരഹത്തിന് മുറിപ്പാടിലും ഞാന്‍
തിരഞ്ഞതില്ല എന്റെ കര്‍ത്താവിനെ
മദ്യമഞ്ചലില് ശയിച്ചീടിലും നേരവും
അറിഞ്ഞതില്ല നിന് അനന്തസ്നേഹം
പൂര്‍ത്തിയാകാ കിനാക്കളായ് ആശകള്‍
കൊഴിഞ്ഞകന്നീടിലും ഓര്‍ത്തതില്ല
എങ്കിലും നിന് പക്കലണയുമീ പാപിയെ
കൈവെടിഞ്ഞീടല്ലേ നമ്പുരാനേ
പാപാന്ധകാരത്തില്‍ ആഴ്ന്നിടുമ്പോഴുമെന്
ആശ്രയം നീ തന്നെ കാരുണ്യമേ
വിശ്വസത്തിന് നായകാ സ്വര്ലോകനായകാ
പാരിന് അധിപനേ യേശുനാഥാ
ആദിത്യശോഭയെ വെല്ലുന്ന ദീപമേ
നീ തന്നെ സര്‍വ്വവും യേശുദേവാ
കൈത്തിരിനാളമേ നിത്യവും നിന്‍സ്നേഹ-
സ്പര്‍ശത്തിനായ് ഞാന്‍ കാത്തിരിപ്പൂ
ചക്രവാളങ്ങളെ ഭേദിക്കും ശക്തിയെ
ചേര്‍ത്തീടണേ നിന് വക്ഷസ്സിലെന്നെ
|
Articles >