സ്വപ്നങ്ങള്‍
നീയെന്റെ കണ്ണീരാം മരുഭൂമിയില്‍ അന്നൊരു വേഴാമ്പലായി മാറി
സ്നേഹം കൊതിച്ചിടും എന്റെ മുന്നില്‍
സ്നേഹിതയായി നീയടുത്തുകൂടി
ഒരു ചെറു ദു;ഖത്തില്‍ നിന്നു നമ്മള്
ഒരുപാടു സ്വപ്നങ്ങള്‍ പണിതുവല്ലോ
വാനോളമുയരുന്ന സ്വപ്നങ്ങളില്‍
വിണ്ണിന് വിഹായസില് നാം പറന്നു
അമ്പലമുറ്റത്തെ ആള്‍ത്തിരക്കില്‍ ആറാട്ടിനാനകള്‍ നിരന്ന നേരം
അന്നെന്റെ കാതിലായി നീ മൊഴിഞ്ഞു
ഞാന്‍ നിന്നെ സ്നേഹിക്കുന്നാരോമലെ
നിന്നുടെ കൂന്തലിന് വാസനയും
നീ മൂളും പാട്ടിന്റെ ഈണവുമായി
ശിശിരങ്ങള്‍ പലതും താണ്ടി നമ്മള്
ശൈശവം മാറാത്ത കൌമാരത്തില്‍
രാധയും കൃഷ്ണനുമെന്ന പോലെ
റോമിയോ ജുലിയറ്റെന്ന പോലെ
പ്രേമത്തിന് നൌകയിലേറി നമ്മള്
പ്രണയത്തിന് തീരങ്ങള്‍ കീഴടക്കി ഇന്നു നീയെന്നുടെ തോഴിയായി
നാളെ നീയെന്നുടെ ഭാര്യയായി
അമ്മയായ് അമ്മൂമ്മയായി മാറി
ആയിരം വസന്തങ്ങള്‍ പിന്നിടട്ടെ .
|
Articles >