Articles‎ > ‎

വിണ്ണിന്റെ പുത്രന്‍

posted Dec 12, 2010, 8:40 PM by Anil Mattathikunnel   [ updated Dec 12, 2010, 8:43 PM by Unknown user ]
ഉണ്ണി  പിറക്കും  ഈ നീല രാവില്‍
കാണുന്നു ഞാനാ നക്ഷത്ര ദീപം
മഞ്ഞു പുതച്ചോരീ കുന്നിന്‍ ചെരുവില്‍ 
കേള്‍ക്കുന്നു ഞാനാ മാലാഖ ഗീതം
 
ഹാലേലൂയാ, ഹാലേലൂയാ ,ഹാലേലൂ   ഹാലേലൂയാ
ഈ നല്ല രാവില്‍ ഈറന്‍ തണുപ്പില്‍
ഉണ്ണി  പിറന്നിതാ ബദ് ലഹെമില്‍ 
ഹാലേലൂയാ, ഹാലേലൂയാ ,ഹാലേലൂ ഹാലേലൂയാ

ഗബ്രിയേല്‍ പാടിയാ തിരുപ്പിറവി
വാനങ്ങള്‍ക്കിടയില്‍ മുഴങ്ങുന്നിതാ
അതുകേട്ടു  രാജക്കള്‍ അവനെ വണങ്ങുവാന്‍
അണയുന്നീ രാവില്‍ കാലിത്തൊഴുത്തില്‍
ഹാലേലൂയാ, ഹാലേലൂയാ, ഹാലേലൂ ഹാലേലൂയാ

കാഴ്ചകള്‍ വച്ചു , കണ്ടൂ വണങ്ങി
കാലിത്തൊഴുത്തിലെ പുല്‍മെത്തയില്‍
അമ്മതന്‍ മടിയില്‍ മയങ്ങുമോരുണ്ണിയെ
ഒരു നോക്കു കാണാന്‍ ഇടയരുമെത്തി
ഹാലേലൂയാ ,ഹാലേലൂയാ, ഹാലേലൂ ഹാലേലൂയാ

വിണ്ണിന്റെ പുത്രന്‍ മണ്ണിന്‍റെ പുത്രനായ്‌
ഭൂവില്‍ പിറന്നിതാ കല്‍ത്തൊട്ടിയില്‍
മാതാവും യൗസേപ്പും ചാരത്തിരിക്കുന്നു
മാലാഖമാരിതാ പാടിടുന്നു 
ഹാലേലൂയാ, ഹാലേലൂയാ, ഹാലേലൂ ഹാലേലൂയാ
 
ശാന്തി തന്‍ സംഗീതം മുഴങ്ങുമീ രാവില്‍
ശാന്തി വിടരട്ടെ ഈ ലോകമാകെയും
ഹാലേലൂയാ, ഹാലേലൂയാ, ഹാലേലൂ ഹാലേലൂയാ
ഹാലേലൂയാ, ഹാലേലൂയാ ,ഹാലേലൂ ഹാലേലൂയാ
 

 

ജോഷി പുലിക്കൂട്ടില്‍
 copyright©joshypulikootil
Comments