Classifieds‎ > ‎

ആര്‍.സി. വിന്‍സന്റിന്‌ കണ്ണങ്കരയില്‍ സ്വീകരണം നല്‍കി

posted Sep 18, 2012, 8:46 PM by Unknown user
കണ്ണങ്കര: സംസ്ഥാന അധ്യാപക അവാര്‍ഡിന്‌ അര്‍ഹനായ കണ്ണങ്കര സെന്റ്‌ മാത്യൂസ്‌ ഹെഡ്‌മാസ്റ്റര്‍ ആര്‍.സി. വിന്‍സന്റിന്‌ രക്ഷാകര്‍ത്താക്കളും വിദ്യാര്‍ത്ഥികളും മാനേജ്‌മെന്റും ചേര്‍ന്ന്‌ ഊഷ്‌മള സ്വീകരണം നല്‍കി. മുട്ടത്തിപ്പറമ്പ്‌ കവലയില്‍നിന്ന്‌ വാദ്യമേളങ്ങളുടെയും മുത്തുക്കുടകളുടെയും അകമ്പടിയോടെയാണ്‌ വിശിഷ്‌ടാതിഥികളെ സമ്മേളനവേദിയിലേക്ക്‌ ആനയിച്ചത്‌. പി. തിലോത്തമന്‍ എം.എല്‍.എ സമ്മേളനം ഉദ്‌ഘാടനം ചെയ്‌തു. കോട്ടയം അതിരൂപതാ വിദ്യാഭ്യാസ ഏജന്‍സി സെക്രട്ടറി റവ. ഡോ. തോമസ്‌ ആദോപ്പള്ളില്‍ അധ്യക്ഷനായിരുന്നു. സ്‌കൂള്‍ മാനേജര്‍ ഫാ. ബെന്നി കന്നുവെട്ടിയേല്‍ സ്വാഗതമാശംസിച്ചു. 

ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ. ഡി. പ്രയേഷ്‌കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ പത്മാവതി ടീച്ചര്‍, വൈസ്‌ പ്രസിഡന്റ്‌ ടി.ടി. സാജു, ജില്ലാ പഞ്ചായത്ത്‌ മെംബര്‍ മനു സി. പുളിക്കന്‍, ബ്ലോക്ക്‌ മെംബര്‍ പ്രീതാ സാബു, ഗ്രാമപഞ്ചായത്ത്‌ പ്രതിനിധികളായ റെജിമോള്‍, ആന്റോ മാത്യു, ജയാമണി ടീച്ചര്‍, മുഹമ്മ സബ്‌ ഇന്‍സ്‌പെക്‌ടര്‍ ദേവപാല്‍, പി.ടി.എ പ്രസിഡന്റ്‌ ജാക്‌സണ്‍ കൂപ്ലിക്കാട്ട്‌, അധ്യാപക പ്രതിനിധി കെ.എം. ജോണ്‍, വിദ്യാര്‍ത്ഥി പ്രതിനിധി അതുല്യ ആനന്ദ്‌ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. റവ.ഡോ. തോമസ്‌ ആദോപ്പള്ളില്‍ ആര്‍.സി. വിന്‍സന്റിനെ പൊന്നാട അണിയിച്ചു. സ്റ്റാഫ്‌ സെക്രട്ടറി ഫാ. ഫിലിപ്പ്‌ മുടക്കാലില്‍ സ്വീകരണപരിപാടികള്‍ക്ക്‌ നേതൃത്വം നല്‍കി.
Comments