Editorial


ക്‌നാനായ തനിമയും സംസ്‌ക്കാരവും 

 
             50 വർഷത്തിനുമേൽ പ്രായമുള്ളവർ ഓർക്കുന്നുൺ​കും അറുപതുകളുടെ അവസാന വർഷങ്ങളിൽ ക്നാനായ വിവാഹാചാരങ്ങൾ തീരെ ക്ഷയിച്ചു തുടങ്ങിയത്‌. കൃഷി നഷ്ടവും തൊഴിലില്ലായ്മയും സമുദായ വിവാഹങ്ങളെ ലളിതമാക്കാൻ പ്രേരിപ്പിച്ച ആ കാലത്ത്‌ ആചാരങ്ങൾ ചുരുക്കുകയോ വേ​‍െൺന്നു വയ്ക്കുകയോ ചെയ്തിരുന്നു. വിദേശ വരുമാനം വർദ്ധിച്ചതോടെയാണ്‌ എഴുപതുകളിൽ വീൺ​‍ും ആചാരങ്ങൾ ഉയിർത്തെഴുന്നേറ്റ്‌ വർദ്ധിത വീര്യത്തോടെ ആഘോഷമാക്കിയതെന്നു കാണാം.


                 വിദേശ വരുമാനത്തിൽ തിളങ്ങുന്ന നമ്മുടെ വിവാഹങ്ങൾ ഇന്ന്‌ തനിമയെ മറന്ന്‌ സംസ്ക്കാരത്തിന്റെ സീമകളെ ഉല്ലംഘിക്കുന്ന അനുഭവങ്ങൾ സാധാരണമായതോടെ ക്നാനായ കത്തോലിക്ക കോൺഗ്രസ്‌ ഒരു നവീകരണ ശ്രമം നടത്തുന്നതിനിറങ്ങിയത്‌ ശ്രദ്ധേയമാണ്‌.


               സമ്പന്നത ഒരു സമുദായത്തെ സംസ്കാര പൂർണമാക്കില്ല. മാന്യവും മാതൃകാപരവുമായ ചടങ്ങുകളുടെ അനുഷ്ഠാനമാണ്‌ ഒരു സമുദായത്തെ സംസ്ക്കാര സമ്പന്നമാക്കുക. 1650 കൊല്ലത്തെ പഴക്കം പറഞ്ഞതുകൊൺ​‍ും ചടങ്ങുകൾ സംസ്കാരത്തെ വെളിപ്പെടുത്തുകയില്ല. അക്കാലത്ത്‌ പൂർവ്വികർ ചടങ്ങുകൾക്കു കൽപിച്ചിരുന്ന അർത്ഥം മറന്നുകൊൺ​‍ുള്ള അനുഷ്ഠാനവും നമ്മെ ഉയർത്തുകയില്ല. അർത്ഥം മറക്കാതെ കാലാനുസൃതമായ മാറ്റങ്ങൾ ആവശ്യമെങ്കിൽ വരുത്താതിരിക്കുന്നതും നമ്മെ നാണിപ്പിക്കുകയേ ഉള്ളു.


                 പ്രാർത്ഥനാ നിർഫരമായ ചടങ്ങുകളാണ്‌ ക്നാനായ വിവാഹാചാരങ്ങളിൽ നിറഞ്ഞുനിൽക്കുന്നത്‌. അതു മറന്നുകൊൺ​‍ുള്ള ഒരു ചടങ്ങും നമുക്കില്ല. വീടുകളിലെ അന്തം ചാർത്ത്‌, മെയിലാഞ്ചിയിടീലോ ഇപ്പോൾ ഹാളുകളിൽ നടത്തുന്ന ചടങ്ങുകളോ ഏതായാലും ദൈവസാന്നിദ്ധ്യവും പ്രാർത്ഥനാരൂപിയും നഷ്ടമാക്കി നടത്തുന്നത്‌ പൂർവീകരെ അവഹേളിക്കലാണ്‌. മദ്യമോ ആഡംബരമോ ഒക്കെ ക്നാനായ വിവാഹാചാരങ്ങളെ മലിനമാക്കുക പൂർവ്വികർ പൊറുക്കുന്നതാവില്ല. ദമ്പതികളെ ദൈവത്തിനും മർതോമ്മയ്ക്കും, കാരണവൻമാർക്കും സമർപ്പിച്ച്‌ പങ്കെടുക്കുന്നില്ലെങ്കിൽ ഒരാൾ ക്നാനായ പൂർവ്വികരുടെ ഏഴയലത്തുപോലും എത്തുന്നില്ല.


                   അതിനാൽ ക്നാനായ വിവാഹചാരങ്ങൾ അർഹിക്കുന്ന ഗൗരവത്തോടെ നടത്താൻ ക്നാനായ കത്തോലിക്കാ കോൺഗ്രസിനോടും അതിരൂപതാ പാസ്റ്ററൽ കൗൺസിലിനോടും ക്നാനായ വോയിസും യോജിക്കുന്നു. ബോധവത്ക്കരണത്തിലൂടെ വളരെയധികം നവീകരണം വരുത്തുവാൻ നമുക്കു കഴിയണം. വികാരിമാരും, കൂടാരയോഗ ചർച്ചകളും, അസോസിയേഷനുകളും ഒത്തുശ്രമിച്ചാൽ നമുക്ക്‌ നമ്മുടെ വിവാഹങ്ങളെ സംസ്ക്കാര സമ്പന്നമാക്കാം. സമുദായത്തിന്‌ അതിന്റെ തനിമ അർത്ഥപൂർണമായി നിലനിർത്തുന്നതിലൂടെ ആരുടേയും മുമ്പിൽ തല ഉയർത്തി നിൽക്കാനാവുകയും ചെയ്യും. പൂച്ചക്കാരു മണികെട്ടും. ഇതാണു പ്രശ്നം നമ്മുടെ വിവാഹച്ചടങ്ങുകൾ പോരെന്ന്‌ മാറിനിന്നു പിറുപിറുത്താൽ പോരല്ലേ...


                     വിവാഹം നടത്തുന്ന ഇരു കാരണവൻമാരുടേയും വിചാരം ആരെയും മുഷിപ്പിക്കാതെ കാര്യമങ്ങു നടക്കണം എന്നു മാത്രമാണ്‌. കൂടുന്ന മിക്കവരുടേയും വിചാരവും വന്നു പോയില്ലേ മിൺ​‍ാതെ കൂടി അങ്ങു പോയേക്കാം, എന്നാണ്‌. ഫലമോ നമ്മുടെ ആചാരങ്ങളുടെ ചൈതന്യ നഷ്ടവും.  ഇരു കാരണവൻമാരും ഒരു നിഷ്ഠ പാലിക്കണം. ഞാൻ നടത്തുന്ന ഈ വിവാഹത്തിൽ പങ്കെടുക്കാൻ ക്ഷണിച്ചു വരുത്തിയവർക്ക്‌ ചടങ്ങുകൾ കൃത്യസമയത്ത്‌ മാന്യമായി അനുഭവപ്പെട്ടു എന്നുതോന്നണം. കൃത്യസമയം പാലിക്കണമെങ്കിൽ പലരേയും മുഷിപ്പിക്കേൺ​‍ിവന്നേക്കാം. കൃത്യസമയം പാലിക്കാൻ അണിഞ്ഞൊരുങ്ങിയാൽ മതിയാകാത്ത പെണ്ണുങ്ങളും എടുത്താലും എടുത്താലും മതിയാകാത്ത വീഡിയോക്കാരുമാണ്‌ തടസക്കാർ. കൃത്യനിഷ്ഠ പാലിക്കാൻ ബാധ്യസ്ഥനായ കുടുംബനാഥൻ അവർ മുഷിഞ്ഞാലും തന്റെ ബാധ്യത മറക്കരുത്‌. കൃത്യത ബാധ്യതയെന്ന്‌ പിന്നെ അവരോർത്തോളും.


                   വീടുകളിലെ ചടങ്ങുകളിൽ പരസ്യമായ മദ്യപാനം ഒഴിവാക്കാൻ ശ്രമിക്കുന്ന കാരണവരും ചിലരുടെ മുഷിപ്പുനേരിടേൺ​‍ിവരും. ചടങ്ങുകൾ മാന്യമായി നടത്തിയാൽ മുഷിപ്പ്‌ താനെ മറഞ്ഞുകൊള്ളും. ഇതാണ്‌ പാരമ്പര്യം തുടിക്കുന്ന ചടങ്ങെന്ന്‌ തിരിച്ചറിഞ്ഞാൽ പലരും അത്‌ പൈന്തുടർന്നോളും. ഹാളിലെ ചടങ്ങുകൾ കൃത്യമായി നടത്താനും കാരണവർ മുഷിച്ചിൽ കേൾക്കേൺ​‍ിവന്നേക്കാം. കൃത്യസമയത്ത്‌ പള്ളിയിലെ വിവാഹ ചടങ്ങ്‌ തീർക്കണമെങ്കിൽ കൃത്യമായി പള്ളിയിലെത്തിക്കണം. പള്ളിയിലെ ചടങ്ങു കഴിഞ്ഞാലുടനെ പള്ളിമുറിയിൽ സാക്ഷികളെ എത്തിക്കുക്‌അയും പെണ്ണിനെ മന്ത്രകോടി മാറാതെ ഹാളിലെത്തിക്കുകയും ചെയ്യാനും കാരണവർ ചില മുഷിച്ചിലുകൾ കേൾക്കേൺ​‍ിവരാം. താൻ ക്ഷണിച്ചവർക്ക്‌ സമയത്ത്‌ സദ്യകൊടുക്കാൻ കാരണവർക്കല്ലാതെ ആർക്കാണ്‌ നിർബന്ധമുൺ​‍ായിരിക്കേൺത്‌. അതിന്‌ ഒന്നോ ര​‍േൺ​‍ാ പേരേ മുഷിപ്പിക്കേൺ​‍ി വന്നാലും കാത്തു നിൽക്കുന്ന ആയിരങ്ങൾ അഭിനന്ദിക്കുകയേ ഉള്ളൂ.അ ആ കല്യാണം കൂടി പോകുന്നവർ പറയും, കൊള്ളാം, ക്ഷണിച്ചുവരുത്തിയവരോട്‌ കാരണവർ മാന്യത കാണിച്ചു.
ആയിരം പേരെ ക്ഷണിക്കാൻ ആർക്കും കഴിയും. പക്ഷേ അവരെ സമയബന്ധിതമായി വിവാഹത്തിൽ പങ്കെടുത്തുപോകാൻ എല്ലാവർക്കും മഴിയില്ല, ക്ഷണിതാക്കളോടുള്ള ആദരവിനെ പ്രതി നിഷ്ഠയുള്ളവർക്കേ അതു കഴിയൂ.
ഈ നിഷ്ഠയിലേക്ക്‌ കല്യാണം നടത്താനിരിക്കുന്ന ക്നാനായ കാരണവൻമാരെ പ്രാപ്തരാക്കണം. വ്യാപകമായ ബോധവത്ക്കരണം നടത്തണം. അതിന്‌ അതിരൂപതാ പാസ്റ്ററൽ കൗൺസിലും, ക്നാനായ കത്തോലിക്കാ കോൺഗ്രസും മുന്നിട്ടിറങ്ങണം. ക്നാനായ വോയിസ്‌ അതിന്‌ സകല പൈന്തുണയും നൽകുന്നു. ശ്രദ്ധിക്കേൺ കാര്യങ്ങളേപ്പറ്റി ഞങ്ങൾ ഒരു ലേഖനം സൈറ്റിൽ പ്രസിദ്ധപ്പെടുത്തുന്നു.


                    ഇക്കാര്യത്തിൽ വികാരിമാരുടെ പങ്ക്‌ നിർണായകമായിരിക്കും. തങ്ങളുടെ ഇടവകയിലെ ജനത്തെ ബോധവത്ക്കരിക്കാൻ അവർക്കായിരിക്കും എളുപ്പം. ബോധവത്ക്കരണത്തോടൊപ്പം നടപ്പിലാക്കലും വികാരിക്കാണ്‌ കഴിയുക. സമയത്ത്‌ ഹാളിൽ കേറാൻ വൈകുന്നെങ്കിൽ വികാരി ഇടപെടുക തന്നെ വേണം. ചടങ്ങുകളിൽ വികാരിമാരുടെ സാന്നിദ്ധ്യം എന്തിന്‌ ഒഴിവാക്കണം? ആവശ്യമു​‍െൺങ്കിൽ തിരുത്തണം. നാഥനില്ലാക്കളരിയേക്കാൾ അതായിരിക്കും മെച്ചം. വിവിധ ദേശങ്ങളിലുള്ള അസോസിയേഷനുകളും ബോധവത്ക്കരണത്തിൽ പങ്കുചേരണം.
അങ്ങനെ ക്നാനായ വിവാഹം സംസ്ക്കാര തനിമയോടെ ആചരിച്ച്‌ നമുക്ക്‌ ദൈവത്തിന്റേയും, പൂർവ്വികരുടേയും, സർവ്വരുടേയും പ്രീതി നേടാൻ ശ്രമിക്കാം.


ചീഫ്‌ എഡിറ്റർ


 


      
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 

2010 വിട പറയുന്നു..ഒരു പുതിയ വര്‍ഷത്തിനായി

posted Dec 31, 2010, 1:14 PM by Anil Mattathikunnel   [ updated Dec 31, 2010, 3:29 PM ]

അനുഗ്രഹങ്ങളുടേയും നേട്ടങ്ങളുടേയും മറ്റൊരു വര്‍ഷം കൂടി വിടപറയുന്നു. ഒരു പുതിയ വര്‍ഷം നമുക്കായി ബാക്കി വച്ചുകോണ്ട്... ഈ പുതുവര്‍ഷത്തില്‍ ക്നാനായവോയിസിനെ വളര്‍ത്തുകയും സ്നേഹിക്കുകയും ചെയ്യുന്ന ലോകമെമ്പാടുമുള്ള ക്നാനായ പ്രേക്ഷകര്‍ക്ക് പുതുവത്സരാശംസകള്‍ !!!! ക്നാനായ വോയിനെ സംബന്ധിച്ചിടത്തോളം അനുഗ്രഹിത്തിന്റെ വര്‍ഷമായിരുന്നു 2010. ക്നാനായ വോയിസ് ലൈവ് ക്നാനായക്കാര്‍ ഹൃദയങ്ങളില്‍ സ്വീകരിച്ച വര്‍ഷം. ഇന്ന് വിവിധ വെബ്സൈറ്റുകള്‍ ഏതുവിധേനെയും ലൈവ് ടെലെക്കാസ്റ് നടത്തുവാനായി പരക്കം പായുമ്പോള്‍ , പരിമിതമായ സൌകര്യങ്ങളും മൂലധനവും കൊണ്ട് ലൈവ് ടെലക്കാസ്റിന് പുതിയ അര്‍ത്ഥങ്ങള്‍ നകിയ ക്നാനായ വോയിന് അഭിമാനിക്കാം. ഒന്നാം ജന്മദിനം ഷിക്കാഗോയില്‍ നിന്നും ലൈവ് ആയി ടെലക്കാസ്റ് ചെയ്തുകോണ്ടായിരുന്നു 2010 ലെ ലൈവിന് തുടക്കം. തുടര്‍ന്ന് ഷിക്കാഗോയിലെ ദുഖഃവെള്ളിയാചരണങ്ങള്‍, ഷിക്കാഗോ കെ സി എസിന്റെ വിവിധ പരിപാടികള്‍, നോര്‍ത്ത് അമേരിക്കയിലെ ഷിക്കാഗോ, ഡിട്രോയിറ്റ്, താമ്പാ, ലോസാഞ്ചല്‍സ്, സാന്‍ അന്റോണിയോ പള്ളികളുടെ കൂദാശകര്‍മ്മങ്ങള്‍ , ഷിക്കാഗോയിലെ തിരുനാള്‍, നോര്‍ത്ത് അമേരിക്കന്‍ ക്നാനായക്കാരുടെ മാമാങ്കമായ കെ സി സി എന്‍ എ കണ്‍ വെന്‍ഷന്‍, നാട്ടിലെ പ്രിയപ്പെട്ടവര്‍ക്കായി ഷിക്കാഗോയില്‍ നിന്നും മൃതസംസകാര ശുശ്രൂഷകള്‍, ഷിക്കാഗോ ക്നാനായ നൈറ്റ് അങ്ങിനെ നിരവധിയായ പരിപാടികളാണ് ലൈവായി അമേരിക്കയില്‍ നിന്നും ക്നാനായ വോയിസിന് ആഗോള ക്നാനാക്കാര്‍ക്ക് എത്തിക്കുവാന്‍ സാധിച്ചത്. അമേരിക്കയില്‍ കൊളുത്തിയ ലൈവിന്റെ തിരിനാളം, നട്ടില്‍ നിന്നും പ്രിയപ്പെട്ടവരുടെ വേര്‍പാടിന്റെ നിമിഷങ്ങള്‍, കുറുമുള്ളൂര്‍ പള്ളി തിരുനാള്‍ , ചൈതന്യ കാര്‍ഷികമേള, ചിങ്ങവനം ഭദ്രാസനത്തിന്റെ ശതാബ്ദിയാഘോഷങ്ങള്‍ തുടങ്ങി നിരവധി പരിപാടികളോടെ ലോകമെമ്പാടുമുള്ള ക്നാനായക്കാരിലേക്ക് പകര്‍ന്ന് നല്‍കുവാന്‍ സാധിച്ചത് ദൈവാനുഗ്രഹമായി കരുതുന്നു. ഏകദേശം 3500 ല്‍ പരം വാര്‍ത്തകളും 900 ത്തോളം ചരമ വാര്‍ത്തകളും പ്രേക്ഷകരിലേക്ക് എത്തിക്കുവാന്‍ സാധിച്ചു.  കെ സി വൈ എല്‍ നോട് ചേര്‍ന്ന് നിന്ന് കൊണ്ട് നടത്തിയ ക്രിസ്തുമസ് സമ്മാന വിതരണം ക്നാനായ വോയിന്റെ പ്രതിബദ്ധതയുടെ മറ്റൊരു ഉദാഹരണമായി മാറി. എല്ലാറ്റിലും ഉപരിയായി, രാഷ്ട്രീയത്തിനും ഗ്രൂപ്പുകള്‍ ക്കും അതീതമായി നിലനിന്നുകൊണ്ട്, സഭയോടും സമുദായത്തോടും കൂടി, സഭക്കും സമുദായത്തിനും വേണ്ടി നിലകൊള്ളുക എന്ന പ്രഖ്യാപിത നയത്തോട് തികച്ചും കൂറുപുലര്‍ത്തുവാന്‍ സാധിച്ചു എന്നത് ഒരു വലിയ നേട്ടവും ദൈവാനുഗ്രഹവും ആണ് എന്ന് കരുതുന്നു. ഈ നേട്ടങ്ങളിലൂടെ കടന്നുപോകുവാന്‍ സഹായിച്ച ദൈവത്തിന് നന്ദിപറയുന്നതോടോപ്പം, ഞങ്ങള്‍ക്ക് എന്നും പ്രചോദനവും ശക്തിയയും ആയി നിലകൊണ്ട നമ്മുടെ എല്ലാ സഭാ - സാമുദായിക നേതാക്കന്മാരേയും, അഭ|തയകാംഷികളേയും, ഇതിനു വേണ്ടി പ്രവര്‍ത്തിച്ച എല്ലാ ക്നാനായ വോയിസ് പ്രവര്‍ത്തകരേയും നന്ദിയോടെ സ്മരിക്കുന്നു. പുതുവര്‍ഷത്തിലേക്ക് കടന്നുവരുന്ന ഈ അവസത്തില്‍ ഞങ്ങളുടെ പാതകളില്‍ ശ്ക്തിയും വെളിച്ചവുമായി തുടര്‍ ന്നും ഉണ്ടാകണമേ എന്ന് അഭ്യര്‍ത്ഥിക്കുന്നു. ഒരിക്കല്‍ കൂടി ഏവര്‍ ക്കും പുതുവത്സരാശംസകള്‍ നേര്‍ ന്നുകൊള്ളുന്നു.

എന്ന് സ്നേഹപൂര്‍വ്വം,
 
അനില്‍ മറ്റത്തികുന്നേല്‍

ക്നാനായ വോയിസ്  ടീം

1-1 of 1