Editorial‎ > ‎

2010 വിട പറയുന്നു..ഒരു പുതിയ വര്‍ഷത്തിനായി

posted Dec 31, 2010, 1:14 PM by Anil Mattathikunnel   [ updated Dec 31, 2010, 3:29 PM ]
അനുഗ്രഹങ്ങളുടേയും നേട്ടങ്ങളുടേയും മറ്റൊരു വര്‍ഷം കൂടി വിടപറയുന്നു. ഒരു പുതിയ വര്‍ഷം നമുക്കായി ബാക്കി വച്ചുകോണ്ട്... ഈ പുതുവര്‍ഷത്തില്‍ ക്നാനായവോയിസിനെ വളര്‍ത്തുകയും സ്നേഹിക്കുകയും ചെയ്യുന്ന ലോകമെമ്പാടുമുള്ള ക്നാനായ പ്രേക്ഷകര്‍ക്ക് പുതുവത്സരാശംസകള്‍ !!!! ക്നാനായ വോയിനെ സംബന്ധിച്ചിടത്തോളം അനുഗ്രഹിത്തിന്റെ വര്‍ഷമായിരുന്നു 2010. ക്നാനായ വോയിസ് ലൈവ് ക്നാനായക്കാര്‍ ഹൃദയങ്ങളില്‍ സ്വീകരിച്ച വര്‍ഷം. ഇന്ന് വിവിധ വെബ്സൈറ്റുകള്‍ ഏതുവിധേനെയും ലൈവ് ടെലെക്കാസ്റ് നടത്തുവാനായി പരക്കം പായുമ്പോള്‍ , പരിമിതമായ സൌകര്യങ്ങളും മൂലധനവും കൊണ്ട് ലൈവ് ടെലക്കാസ്റിന് പുതിയ അര്‍ത്ഥങ്ങള്‍ നകിയ ക്നാനായ വോയിന് അഭിമാനിക്കാം. ഒന്നാം ജന്മദിനം ഷിക്കാഗോയില്‍ നിന്നും ലൈവ് ആയി ടെലക്കാസ്റ് ചെയ്തുകോണ്ടായിരുന്നു 2010 ലെ ലൈവിന് തുടക്കം. തുടര്‍ന്ന് ഷിക്കാഗോയിലെ ദുഖഃവെള്ളിയാചരണങ്ങള്‍, ഷിക്കാഗോ കെ സി എസിന്റെ വിവിധ പരിപാടികള്‍, നോര്‍ത്ത് അമേരിക്കയിലെ ഷിക്കാഗോ, ഡിട്രോയിറ്റ്, താമ്പാ, ലോസാഞ്ചല്‍സ്, സാന്‍ അന്റോണിയോ പള്ളികളുടെ കൂദാശകര്‍മ്മങ്ങള്‍ , ഷിക്കാഗോയിലെ തിരുനാള്‍, നോര്‍ത്ത് അമേരിക്കന്‍ ക്നാനായക്കാരുടെ മാമാങ്കമായ കെ സി സി എന്‍ എ കണ്‍ വെന്‍ഷന്‍, നാട്ടിലെ പ്രിയപ്പെട്ടവര്‍ക്കായി ഷിക്കാഗോയില്‍ നിന്നും മൃതസംസകാര ശുശ്രൂഷകള്‍, ഷിക്കാഗോ ക്നാനായ നൈറ്റ് അങ്ങിനെ നിരവധിയായ പരിപാടികളാണ് ലൈവായി അമേരിക്കയില്‍ നിന്നും ക്നാനായ വോയിസിന് ആഗോള ക്നാനാക്കാര്‍ക്ക് എത്തിക്കുവാന്‍ സാധിച്ചത്. അമേരിക്കയില്‍ കൊളുത്തിയ ലൈവിന്റെ തിരിനാളം, നട്ടില്‍ നിന്നും പ്രിയപ്പെട്ടവരുടെ വേര്‍പാടിന്റെ നിമിഷങ്ങള്‍, കുറുമുള്ളൂര്‍ പള്ളി തിരുനാള്‍ , ചൈതന്യ കാര്‍ഷികമേള, ചിങ്ങവനം ഭദ്രാസനത്തിന്റെ ശതാബ്ദിയാഘോഷങ്ങള്‍ തുടങ്ങി നിരവധി പരിപാടികളോടെ ലോകമെമ്പാടുമുള്ള ക്നാനായക്കാരിലേക്ക് പകര്‍ന്ന് നല്‍കുവാന്‍ സാധിച്ചത് ദൈവാനുഗ്രഹമായി കരുതുന്നു. ഏകദേശം 3500 ല്‍ പരം വാര്‍ത്തകളും 900 ത്തോളം ചരമ വാര്‍ത്തകളും പ്രേക്ഷകരിലേക്ക് എത്തിക്കുവാന്‍ സാധിച്ചു.  കെ സി വൈ എല്‍ നോട് ചേര്‍ന്ന് നിന്ന് കൊണ്ട് നടത്തിയ ക്രിസ്തുമസ് സമ്മാന വിതരണം ക്നാനായ വോയിന്റെ പ്രതിബദ്ധതയുടെ മറ്റൊരു ഉദാഹരണമായി മാറി. എല്ലാറ്റിലും ഉപരിയായി, രാഷ്ട്രീയത്തിനും ഗ്രൂപ്പുകള്‍ ക്കും അതീതമായി നിലനിന്നുകൊണ്ട്, സഭയോടും സമുദായത്തോടും കൂടി, സഭക്കും സമുദായത്തിനും വേണ്ടി നിലകൊള്ളുക എന്ന പ്രഖ്യാപിത നയത്തോട് തികച്ചും കൂറുപുലര്‍ത്തുവാന്‍ സാധിച്ചു എന്നത് ഒരു വലിയ നേട്ടവും ദൈവാനുഗ്രഹവും ആണ് എന്ന് കരുതുന്നു. ഈ നേട്ടങ്ങളിലൂടെ കടന്നുപോകുവാന്‍ സഹായിച്ച ദൈവത്തിന് നന്ദിപറയുന്നതോടോപ്പം, ഞങ്ങള്‍ക്ക് എന്നും പ്രചോദനവും ശക്തിയയും ആയി നിലകൊണ്ട നമ്മുടെ എല്ലാ സഭാ - സാമുദായിക നേതാക്കന്മാരേയും, അഭ|തയകാംഷികളേയും, ഇതിനു വേണ്ടി പ്രവര്‍ത്തിച്ച എല്ലാ ക്നാനായ വോയിസ് പ്രവര്‍ത്തകരേയും നന്ദിയോടെ സ്മരിക്കുന്നു. പുതുവര്‍ഷത്തിലേക്ക് കടന്നുവരുന്ന ഈ അവസത്തില്‍ ഞങ്ങളുടെ പാതകളില്‍ ശ്ക്തിയും വെളിച്ചവുമായി തുടര്‍ ന്നും ഉണ്ടാകണമേ എന്ന് അഭ്യര്‍ത്ഥിക്കുന്നു. ഒരിക്കല്‍ കൂടി ഏവര്‍ ക്കും പുതുവത്സരാശംസകള്‍ നേര്‍ ന്നുകൊള്ളുന്നു.

എന്ന് സ്നേഹപൂര്‍വ്വം,
 
അനില്‍ മറ്റത്തികുന്നേല്‍

ക്നാനായ വോയിസ്  ടീം

Comments