ക്രൈസ്തവ ദേവാലയങ്ങളില്‍ ഇന്ന് ഓശാന ഞായര്‍

posted Apr 16, 2011, 5:05 PM by Saju Kannampally   [ updated Apr 16, 2011, 5:09 PM ]
ഷിക്കാഗോ : ക്രൈസ്തവ ദേവാലയങ്ങളില്‍ ഇന്ന് ഓശാന ഞായര്‍ ആഘോഷിക്കും. നോമ്പ്, ഉപവാസം, പ്രാര്‍ഥന എന്നിവ വഴി ആന്തരികമായി ഒരുങ്ങിയ വിശ്വാസികള്‍ ഇന്ന് വിശുദ്ധ വാരത്തിലേക്കു പ്രവേശിക്കും.ജറുസലം ദേവാലയത്തിലേക്കുള്ള യേശുക്രിസ്തുവിന്റെ രാജകീയ പ്രവേശനമാണ് ഇന്ന് ക്രൈസ്തവ ലോകം ആഘോഷിക്കുന്നത്. കഴുതയുടെ പുറത്ത് കയറി എത്തിയ യേശുവിനെ ഒലിവ് ഇലകള്‍ വീശിയാണ് വരവേറ്റത്. ഇതിന്റെ ഓര്‍മ പുതുക്കി ദേവാലയങ്ങളില്‍ കുരുത്തോലകള്‍ വിതരണം ചെയ്യും.

Comments