മിഷന്‍ സംഗമത്തിന്‌ ആവേശമായി വിളംബര ബൈക്ക്‌ റാലി

posted Apr 12, 2011, 8:10 PM by Cijoy Parappallil   [ updated Apr 12, 2011, 8:32 PM ]
തൊടുപുഴ: കോട്ടയം അതിരൂപത ശതാബ്‌ദി ആഘോഷങ്ങളുടെ ഭാഗമായി ഏപ്രില്‍ 14 ന്‌ ചുങ്കം ഫൊറോനയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന മിഷന്‍ സംഗമത്തിന്‌ മുന്നോടിയായി കെ.സി.വൈ.എല്‍ ചുങ്കം ഫൊറോനയുടെ ആഭിമുഖ്യത്തില്‍ വിളംബര ബൈക്ക്‌ റാലി നടത്തി. മാറികയില്‍ നടന്ന ചടങ്ങില്‍ കെ.സി.വൈ.എല്‍ ഫൊറോന പ്രസിഡന്റ്‌ ഷിനോ കുന്നപ്പള്ളിക്ക്‌ ഫ്‌ളാഗ്‌ കൈമാറി, ഫാ. ബിജു. മാളിയേക്കല്‍ റാലി ഉദ്‌ഘാടനം ചെയ്‌തു. ഫൊറോനയിലെ എല്ലാ ഇടവകയിലും സന്ദര്‍ശനം നടത്തിയ റാലിക്ക്‌ ആവേശകരമായ സ്വീകരണമാണ്‌ ലഭിച്ചത്‌. 75 ഇരുചക്രവാഹനങ്ങളിലായി 150 യുവജനങ്ങള്‍ റാലിയില്‍ അണിചേര്‍ന്നു. മണക്കാട്ടായിരുന്നു സമാപനം. ദിവ്യബലിയും ഉച്ചഭക്ഷണവും അവിടെ ഒരുക്കിയിരുന്നു.
 
 
 
ഷിനോ കുന്നപ്പള്ളില്‍
Comments