പീറ്റര്‍ കൂന്തമറ്റം മംഗലാപുരം എയര്‍ പോര്‍ട്ട്‌ ഡയറക്ടര്‍

posted Dec 27, 2009, 12:23 PM by Saju Kannampally   [ updated Dec 28, 2009, 6:33 AM by Cijoy Parappallil ]
തിരുവനന്തപുരം: മംഗലാപുരം  എയര്‍ പോര്‍ട്ട്‌   ഡയറക്ടറായി  തിരുവനന്തപുരം വിമാനത്താവളത്തിലെ എയര്‍ ട്രാഫിക്‌ കണ്‍ട്രോള്‍ ജോയിന്റ്‌ ജനറല്‍ മാനേജരുമായ പീറ്റര്‍ എ. കൂന്തമറ്റം നിയമിതനായി. വിദേശ വിമാന സര്‍വീസുകള്‍ ആരംഭിച്ചതിനെ തുടര്‍ന്ന്‌ മംഗലാപുരം വിമാനത്താവളം രാജ്യാന്തര പദവിയിലേക്ക്‌ അടുത്തയിടെ ഉയര്‍ന്നിരുന്നു. അമേരിക്കയിലെ ഫെഡറല്‍ ഏവിയേഷന്‍ അക്കാദമിയില്‍ നിന്ന്‌ എയര്‍ ട്രാഫിക്കില്‍ പരിശീലനം നേടിയിട്ടുള്ള പീറ്റര്‍ ഉഴവൂര്‍ ഇടവാകാംഗമാണ്‌. കൂന്തമറ്റത്തില്‍ പരേതരായ ഏബ്രഹാം – അന്നമ്മ ദമ്പതികളുടെ മകനാണ്‌. പരേതനായ മോണ്‍.സൈമണ്‍ കൂന്തമറ്റത്തിലിന്റെ സഹോദര പുത്രനായ പീറ്റര്‍, ഉഴവൂര്‍ സെന്റ്‌ സ്റ്റീഫന്‍സ്‌ കോളജിലെ ഫിസിക്‌സ്‌ ഡിപ്പാര്‍ട്ട്‌മെന്റില്‍ അധ്യാപകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്‌.
 
റ്റി. സി. തോമസ്‌  തോട്ടിചിറയുടെ മകളും റെയില്‍വേയില്‍ സീനിയര്‍ ഡിവിഷനല്‍ മെഡിക്കല്‍ ഓഫീസറുമായ ഡോ. അനു പീറ്ററാണ് ഭാര്യ. മക്കള്‍: ഗൌതം, താജ്
 
 
 
സ്റ്റീഫന്‍ ചെട്ടിക്കന്‍ 
Comments