പ്രവചിക്കാന്‍ ആകാതെ കടുത്തുരുത്തിയും ഏറ്റുമാനൂരും പിന്നെ കോട്ടയവും

posted Apr 12, 2011, 11:50 PM by Knanaya Voice
ഓരോ മുന്നണിയുടെയും ഉറപ്പുള്ള സീറ്റുകളല്ല, ആടി നില്‍ക്കുന്ന സീറ്റുകളാണ് ഒരു തിരഞ്ഞെടുപ്പില്‍ ഫലം നിര്‍ണ്ണയിക്കുക. ഇരുകൂട്ടര്‍ക്കും വിജയസാദ്ധ്യതയുള്ള ഈ മണ്ഡലങ്ങളില്‍ ഓരോ വോട്ടിനുവേണ്ടിയും ഇഞ്ചോടിച്ച് പോരാട്ടം നടക്കും. ഇത്തവണ അങ്ങനെ ഫലം തീര്‍ത്തും പ്രവചിക്കാന്‍ കഴിയാതെ സംസ്ഥാനത്ത് തീപ്പൊരി പോരാട്ടം നടക്കുന്ന 36 മണ്ഡലങ്ങളാണുള്ളത്. സംസ്ഥാനത്ത് ആകെയുള്ള 140 സീറ്റില്‍ 25 ശതമാനം വരും. സംസ്ഥാനത്ത് അവയില്‍ കോട്ടയം ജില്ലയില്‍നിന്നും തന്നെ മൂന്ന് മണ്ഡലങ്ങള്‍
കോട്ടയം: സിറ്റിംഗ് എം. എല്‍. എ. വി. എന്‍. വാസവനാണ് സി. പി. എമ്മിന്റെ സ്ഥാനാര്‍ത്ഥി. തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് കോണ്‍ഗ്രസില്‍ നിന്ന് രംഗത്ത്. ജനസമ്മതിയുള്ള ഇരുവര്‍ തമ്മിലുള്ള വാശിയേറിയ മത്സരം
കടുത്തുരുത്തി : കടുത്തുരുത്തിയില്‍ മുന്‍ മന്ത്രി മോന്‍സ് ജോസഫിന് കേരള കോണ്‍ഗ്രസ് സീറ്റ് നല്‍കിയതിനെ തുടര്‍ന്ന് ഇടതുക്യാമ്പിലെത്തിയ സ്റ്റീഫന്‍ ജോര്‍ജ്ജിനെയാണ് ഇടതുമുന്നണി രംഗത്തിറക്കിയത്. പോരാട്ടം കടുത്ത വാശിയിലാണ്.
ഏറ്റുമാനൂര്‍ : നാലുതവണ ഏറ്റുമാനൂരിനെ പ്രതിനിധീകരിച്ച കേരള കോണ്‍ഗ്രസ് നേതാവ് തോമസ് ചാഴികാടനെതിരെ സി. പി. എം. മുന്‍ എം. പി. സുരേഷ് കുറുപ്പിനെ നിയോഗിച്ചതോടെ പോരാട്ടം കടുത്തു.
ഈ മൂന്നു മണ്ഡലങ്ങളിലും പ്രചരണത്തിന്റെ അവസാനഘട്ടം എത്തിയപ്പോള്‍ മുന്നണി സ്ഥാനാര്‍ത്ഥികള്‍ എല്ലാം ഒപ്പത്തിനൊപ്പം വോട്ടെടുപ്പിന് മുന്‍പ് നടക്കാന്‍ പോകുന്ന അടിയൊഴുക്കുകള്‍ അനുസരിച്ചായിരിക്കും വിജയം നിശ്ചയിക്കു.
Comments