Knanaya News‎ > ‎

America


ക്നാനായ നൈറ്റ് നവംബര്‍ 10-ന്

posted Oct 31, 2012, 5:37 AM by Knanaya Voice   [ updated Oct 31, 2012, 5:37 AM ]


ചിക്കാഗോ: ക്നാനായ കാത്തലിക് സൊസൈറ്റിയുടെ വാര്‍ഷിക മാമാങ്കമായ ക്നാനായ നൈറ്റ് നവംബര്‍ 10-ാം തീയതി ശനിയാഴ്ച നൈല്‍സ് വെസ്റ്റ് ഹൈസ്കൂളില്‍ വച്ച് (5701 OAKTON ST. SKOKIE, IL 60077) ആഘോഷിക്കുന്നു. ചിക്കാഗോയിലെ മുഴുവന്‍ ക്നാനായ സമുദായാംഗങ്ങളും ഒത്തുചേരുന്ന ഈ വാര്‍ഷിക മാമാങ്കം ഇത്തവണ വളരെ വിപുലമായ രീതിയിലാണ് നടത്തപ്പടുന്നത്. കെ.സി.എസിന്റെ പോഷക സംഘടനകളായ വിമന്‍സ് ഫോറം, കെ.സി.വൈ.എല്‍., യുവജനവേദി, കെ.സി.ജെ.എല്‍., കിഡ്സ് ക്ളബ്ബ് തുടങ്ങിയ എല്ലാ സംഘടനകളെയും ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള വിവിധ പരിപാടികള്‍ ഇത്തവണത്തെ ക്നാനായ നൈറ്റില്‍ ഉണ്ടായിരിക്കും. കെ.സി.എസി. ന്റെ ആഭിമുഖ്യത്തില്‍ നടന്ന വിവിധ മത്സരങ്ങളില്‍ വിജയികളായവര്‍ക്കുള്ള ട്രോഫികള്‍ ക്നാനായ നൈറ്റില്‍ വിതരണം ചെയ്യുന്നതാണ്. വൈകിട്ട് 6 ന് ആരംഭിക്കുന്ന ക്നാനായ നൈറ്റില്‍ പങ്കെടുക്കുവാന്‍ മുഴുവന്‍ ക്നാനായ സമുദായാംഗങ്ങളും ശ്രദ്ധിക്കണമെന്ന് കെ.സി.എസ്. പ്രസിഡന്റ് സിറിയക് കൂവക്കാട്ടിലും വൈസ് പ്രസിഡന്റ് ബിനു പൂത്തുറയിലും സെക്രട്ടറി സൈമണ്‍ മുട്ടത്തിലും, ജോ. സെക്രട്ടറി മത്തിയാസ് പുല്ലാപ്പള്ളിയും ട്രഷറര്‍ ജോമോന്‍ തൊടുകയിലും അറിയിച്ചു.

സൈമണ്‍ മുട്ടത്തില്‍

സകല വിശുദ്ധരുടെയും ഓര്‍മ്മദിനം ആചരിച്ചു

posted Oct 29, 2012, 10:37 PM by Knanaya Voice   [ updated Oct 30, 2012, 2:41 AM ]

ചിക്കാഗോ: സെന്റ് മേരീസ് ക്നാനായ ദേവാലയത്തിലെ മതബോധനസ്കൂളിന്റെ ആഭിമുഖ്യത്തില്‍ സകല വിശുദ്ധരുടെയും ഓര്‍മ്മദിനം വിപുലമായ പരിപാടികളോടെ ആചരിച്ചു. സഭയിലെ വിശുദ്ധര്‍ കാട്ടിത്തന്ന സ്നേഹത്തിന്റെയും സേവനത്തിന്റെയും ത്യാഗത്തിന്റെയും സഹനത്തിന്റെയും ജീവിതദര്‍ശനങ്ങള്‍ മതബോധനസ്കൂളിലെ കുട്ടികള്‍ക്ക് പകര്‍ന്നുനല്‍കുക എന്ന സദുദ്ദേശത്തോടെയാണ് ആണ്ടുതോറും സകലവിശുദ്ധരുടെയും ഓര്‍മ്മദിനം മതബോധന സ്കൂളില്‍ ആചരിച്ചുവരുന്നത്.

ഓരോ ക്ളാസ്സുകള്‍ക്ക് പ്രത്യേകമായി അദ്ധ്യാപകര്‍ നടത്തിയ ക്ളാസ്സുകളും പോസ്റ്റര്‍ പ്രദര്‍ശനവും കുട്ടികള്‍ക്ക് ഏറെ വിജ്ഞാനപ്രദമായിരുന്ന ക്ളാസ്സ് റൂം പഠനങ്ങള്‍ക്കുശേഷം മതബോധന സ്കൂളിലെ അഞ്ഞൂറോളം കുട്ടികളും എണ്‍പത് അദ്ധ്യാപകരും രണ്ട് നിരയായി അണിനിരന്ന് ദേവാലയത്തിലേയ്ക്ക് നടത്തിയ ഓള്‍ സെയിന്റ്സ് ഡേ പരേഡ് വര്‍ണ്ണഭംഗി നിറഞ്ഞതായിരുന്നു. വിശുദ്ധരുടെ വേഷങ്ങള്‍ അണിഞ്ഞ കുട്ടികളും വിശുദ്ധരുടെ ചിത്രങ്ങളും വിശ്വാസവര്‍ഷത്തിന്റെ സന്ദേശങ്ങളും പരേഡിന് മാറ്റുകൂട്ടി. പരരേഡിലുടനീളം വിശുദ്ധരുടെ പ്രാര്‍ത്ഥനാസഹായം യാചിച്ചുകൊണ്ട് അനില്‍ മറ്റത്തില്‍ക്കുന്നേലിന്റെ നേതൃത്വത്തിലുള്ള ഗായകസംഘം ലുത്തിനിയ ഭക്തിസാന്ദ്രമായി ആലപിച്ചു. തുടര്‍ന്ന് വി. കുര്‍ബാനയ്ക്ക് സെന്റ് മേരീസ് പള്ളി അസിസ്റ്റന്റ് വികാരി സിജു മുടക്കോടില്‍ കാര്‍മ്മികത്വം വഹിച്ചു. ലോകത്തിന് നല്ല മാതൃകകള്‍ കാട്ടിത്തന്ന വിശുദ്ധരുടെ ജീവിതങ്ങള്‍ അനുകരിക്കുവാന്‍ ചെറുപ്പം മുതലേ കുട്ടികള്‍ പരിശീലിക്കണമെന്ന് ഫാ. സിജു മുടക്കോടില്‍ വി. കുര്‍ബാനമദ്ധ്യേയുള്ള വചനസന്ദേശത്തില്‍ കുട്ടികളോട് അഭ്യര്‍ത്ഥിച്ചു.

വി. കുര്‍ബാനയ്ക്കുശേഷം അദ്ധ്യാപകരുടെ ദിനാചരണത്തിന്റെ പ്രാധാന്യത്തെപ്പറ്റി കുട്ടികളോട് സംസാരിച്ചു. കുട്ടികളുടെ പ്രതിനിധി ആലീസ് കണ്ണച്ചാംപറമ്പില്‍ ചൊല്ലിക്കൊടുത്ത പ്രതിജ്ഞാ വാചകങ്ങള്‍ കുട്ടികള്‍ ഏറ്റുചൊല്ലി. തുടര്‍ന്ന് വിശുദ്ധരുടെ വേഷങ്ങള്‍ അണിഞ്ഞ കുട്ടികള്‍ക്കെല്ലാംവര്‍ക്കും സമ്മാനങ്ങള്‍ വിതരണം ചെയ്തു. കുട്ടികള്‍ക്കുള്ള മിഠായി വിതരണത്തിന് ജോണിക്കുട്ടി പിള്ളവീട്ടിലിന്റെ നേതൃത്വത്തിലുള്ള മെന്‍സ് മിനിസ്ട്രി അംഗങ്ങള്‍ നേതൃത്വം നല്‍കി. 

ദിനാചരണ പരിപാടികള്‍ക്ക് സ്കൂള്‍ ഡയറക്ടര്‍മാരായ സജി പൂതൃക്കയില്‍, മനീഷ് കൈമൂലയില്‍, സാലി കിഴക്കേക്കുറ്റ്, സി . സേവ്യര്‍, പേരന്റ് വോളന്റിയര്‍മാരായ ജോണ്‍ പാട്ടപ്പതി, സണ്ണി മേലേടം, അദ്ധ്യാപകര്‍ എന്നിവര്‍ നേതൃത്വ നല്‍കി. ദേവാലയത്തിലും സ്കൂളിലും ചര്‍ച്ച് എക്സിക്യൂട്ടീവ് അംഗങ്ങളായ പോള്‍സണ്‍ കുളങ്ങര, ജിനോ കക്കാട്ടില്‍, ജോസ് പിണര്‍കയില്‍, ജയിന്‍ മാക്കില്‍, ജോയിസ് മറ്റത്തിക്കുന്നേല്‍ എന്നിവര്‍ ക്രമീകരണങ്ങള്‍ നടത്തി. വിശുദ്ധരുടെ വേഷങ്ങള്‍ അണിഞ്ഞെത്തിയ കുട്ടികളെയും അവരെ ഒരുക്കിയ മാതാപിതാക്കളെയും സകല വിശുദ്ധരുടെയും ദിനാചരണം ഏറ്റവും ഭംഗിയാക്കിയ അദ്ധ്യാപകരെയും വികാരി ഫാ. എബ്രാഹം മുത്തോലത്ത് അഭിനന്ദിച്ചു.

ജയിന്‍ മാക്കില്‍

ന്യൂയോര്‍ക്കില്‍ 48 മണിക്കൂറിനുള്ളില്‍ സാന്‍ഡി കൊടുങ്കാറ്റ്: വിമാനങ്ങള്‍ റദ്ദാക്കുന്നു

posted Oct 28, 2012, 8:26 PM by Unknown user   [ updated Oct 30, 2012, 4:10 AM by Knanaya Voice ]

ന്യൂയോര്‍ക്ക്: അടുത്ത 48 മണിക്കൂറിനുള്ളില്‍ ന്യൂയോര്‍ക്കിലും അടുത്ത പ്രദേശങ്ങളിലും ശക്തമായ കാറ്റ് വീശുമെന്ന് കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പു നല്‍കി. ജനങ്ങള്‍ ജാഗരൂപരായിരിക്കാന്‍ പ്രത്യേക നിര്‍ദേശമുണ്ട്. മണിക്കൂറുകള്‍ നീണ്ടു നില്‍ക്കുന്ന കാറ്റിനാണ് സാധ്യത. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷമാണ് ശക്തമായ കാറ്റിന് സധ്യത കാണുന്നത്.തെക്ക് കിഴക്കേ ന്യൂയോര്‍ക്ക്,വടക്ക് കിഴക്ക് ന്യൂജേഴ്സി ,തെക്കന്‍ കണക്റ്റികട്ട് എന്നിവിടങ്ങളിലാണ് പ്രധാനമായും കാറ്റിന് സാധ്യത പറയുന്നത്.മണിക്കൂറുകള്‍ കാറ്റ് നീണ്ട് നില്‍ക്കാന്‍ സാധ്യതയുള്ളതിനാല്‍  നഷ്ടം കൂടാന്‍ സാധ്യതയുണ്ട്. അതിനാല്‍ മുന്‍കരുതല്‍ ഉണ്ടായിരക്കണമെന്ന് സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ സൂചിപ്പിച്ചൂ.തിങ്കളാഴ്ച രാവിലെ മുതല്‍ കാറ്റിന് സധ്യത ഉണ്ടങ്കിലും വൈകിട്ടായിരിക്കും ശക്തമായി വീശുക.

എന്നാല്‍, തിങ്കളാഴ്ച രാത്രിയോടെ സാന്‍ഡി കൊടുങ്കാറ്റ് ന്യൂജഴ്സിയിലും ന്യൂയോര്‍ക്കിലുമെത്തുമെന്ന കാലാവസ്ഥാ പ്രവചനങ്ങളെ തുടര്‍ന്ന് ബ്രിട്ടീഷ് എയര്‍വേയ്സ് അങ്ങോട്ടുള്ള എല്ലാ വിമാനങ്ങളും റദ്ദാക്കി. അമേരിക്കയിലെ കിഴക്കന്‍ മേഖലയിലേക്ക് ഇന്നുള്ള വിമാനങ്ങളും റദ്ദാക്കിയിട്ടുണ്ട്. അമേരിക്കന്‍ എയര്‍ലൈന്‍സ്, ജെറ്റ്ബ്ളൂ, ഡെല്‍റ്റ എന്നീ കമ്പനികളും സര്‍വീസുകള്‍ റദ്ദാക്കിയതായി യാത്രക്കാരെ അറിയിച്ചു. ഇന്നലെയും ഇന്നുമായി ഏകദേശം 6000 ത്തോളം സര്‍വീസുകളാണ് റദ്ദാക്കപ്പെട്ടത്. 

ന്യുയോര്‍ക്ക്, സാന്‍ഫ്രാന്‍സിസ്കോ, ഷിക്കാഗോ എന്നിവിടങ്ങളിലേക്കുളള യാത്രക്കാരെയാണ് വിമാനങ്ങള്‍ റദ്ദാക്കിയത് സാരമായി ബാധിച്ചിരിക്കുന്നത്. കൊടുങ്കാറ്റ് ആഞ്ഞടിക്കാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് ജനങ്ങള്‍ പരിഭ്രാന്തരാണ്. വൈദ്യുതി മുടങ്ങിയാല്‍ പുനഃസ്ഥാപിക്കാന്‍ രണ്ടാഴ്ചവരെ എടുക്കുമെന്നാണ് അറിയിപ്പ്. അതുകൊണ്ടു തന്നെ വലിയ തയ്യാറെടുപ്പിലാണ് ജനങ്ങള്‍.

കുടിവെള്ളം കിട്ടാനായി കടകള്‍ക്കു മുന്നില്‍ ഒന്നരമൈല്‍ ക്യൂവാണ് ന്യൂജഴ്സിയില്‍. ജനറേറ്ററുകള്‍ സ്റ്റോക്ക് തീര്‍ന്നു. പെട്രോള്‍ പമ്പുകള്‍ പലതും വരണ്ടു. ജനറേറ്റര്‍ പ്രവര്‍ത്തിക്കാനുള്ള പെട്രോള്‍ എല്ലാവരും വാങ്ങിക്കൂട്ടിയതോടെ പമ്പുകളില്‍ പലതിലും നോ സ്റ്റോക്ക് ബോര്‍ഡായി. 100 വര്‍ഷത്തിനുള്ളില്‍ ഏറ്റവും വലിയ കൊടുങ്കാറ്റ് എന്ന അറിയിപ്പാണ് ജനങ്ങളില്‍ ഭീതിവിതച്ചിരിക്കുന്നത്. പതിനഞ്ചു ദിവസം മുമ്പേ കാലാവസ്ഥ കൃത്യമായി പ്രവചിച്ചിരുന്നു.

ചിക്കാഗോ സെന്റ് മേരീസില്‍ വി. യുദാശ്ളീഹായുടെ തിരുനാള്‍ ആഘോഷിച്ചു

posted Oct 26, 2012, 9:52 PM by Knanaya Voice

ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തില്‍, അത്ഭുതപ്രവര്‍ത്തകനായ വി. യുദാശ്ളീഹായുടെ തിരുനാള്‍ ഭക്തിപൂര്‍വ്വം കൊണ്ടാടി. പത്തുദിവസം നീണ്ട പ്രാര്‍ത്ഥനകള്‍ക്കും, നൊവേനയ്ക്കുമൊടുവില്‍, ഒക്ടോബര്‍ 25-ാം തീയതി വ്യാഴാഴ്ച വൈകുന്നേരമാണ് വിശുദ്ധന്റെ തിരുനാള്‍ ഇടവകയുടെ ചെറിയ തിരുനാളായി ആഘോഷിച്ചത്. തിരുനാള്‍ കര്‍മ്മങ്ങള്‍ക്ക് ഇടവക വികാരി ഫാ. എബ്രാഹം മുത്തോലത്ത് മുഖ്യകാര്‍മ്മികത്വം വഹിച്ചു. സേവ്യര്‍ നടൂപറമ്പിലും കുടുംബവുമായിരുന്ന തിരുനാള്‍ പ്രസുദേന്തി. അനില്‍ മറ്റത്തിക്കുന്നേല്‍ ചര്‍ച്ച് ക്വയറിന് നേതൃത്വം നല്‍കി. മത്തച്ചന്‍ ചെമ്മാച്ചേല്‍, ജോണിക്കുട്ടി പിള്ളവീട്ടില്‍, ബിജു കണ്ണച്ചാംപറമ്പില്‍, സുനില്‍ വെട്ടത്തുകണ്ടത്തില്‍ എന്നിവര്‍ അള്‍ത്താര ശുശ്രൂഷകരായിരുന്നു. തിരുനാള്‍ ചടങ്ങുകള്‍ക്ക് പരീഷ് എക്സിക്യൂട്ടീവും വിസിറ്റേഷന്‍ കോണ്‍വെന്റിലെ മദര്‍ സുപ്പീരിയര്‍ സി. സേവ്യറും നേതൃത്വം നല്‍കി. തിരുനാളിനോടനുബന്ധിച്ച് സ്നേഹവിരുന്നും ഒരുക്കിയിരുന്നു.


സാന്‍ഹൊസെയില്‍ വിശ്വാസ വര്‍ഷം ഉദ്ഘാടനം ചെയ്തു

posted Oct 26, 2012, 9:39 PM by Knanaya Voice

സാന്‍ഹൊസെ: 2012 ഒക്ടോബര്‍ 11 മുതല്‍ 2013 നവംബര്‍ 24 വരെയുള്ള വിശ്വാസ വര്‍ഷത്തിന് സാന്‍ഹൊസെ സെന്റ് മേരീസ് ദേവാലയത്തില്‍ തുടക്കംകുറിച്ചു. ഫാ. സ്റ്റാനി ഇടത്തിപ്പറമ്പിലും കൈക്കാരന്മാരായ ജാക്സണ്‍ പുറയംപള്ളിയിലും അബി പറത്തറയും ചേര്‍ന്ന് ഭദ്രദീപം തെളിയിച്ചു വിശ്വാസ വര്‍ഷാചരണത്തിന്റെ ഉദ്ഘാടനകര്‍മ്മം നിര്‍വ്വഹിച്ചു. 

ചിക്കാഗോയില്‍ നാല്പതു മണിക്കൂര്‍ ആരാധനയും അഖണ്ഡജപമാലയും ഇന്നു മുതല്‍ -Live Telecast Available.

posted Oct 26, 2012, 2:40 PM by Saju Kannampally   [ updated Oct 26, 2012, 2:51 PM ]ചിക്കാഗോ:  സേക്രഡ് ഹാര്‍ട്ട് ക്നാനായ കാത്തലിക്ക് ദേവാലയത്തില്‍ വിശ്വാസവര്‍ഷത്തിന്റെ ഭാഗമായി ഇന്നു  വൈകുന്നേരം 7 മുതല്‍ 28 വൈകുന്നേരം 6 വരെ നാല്പതു മണിക്കൂര്‍ ആരാധനയും അഖണ്ഡജപമാലയും നടത്തുന്നു. വി. കുര്‍ബാന, ആരാധന, ജപമാല, വചനം പങ്കുവയ്ക്കല്‍, കൈവയ്പ്പു ശുശ്രൂഷ, തൈലാഭിഷേകം, ദിവ്യകാരുണ്യ പ്രദക്ഷിണം എന്നിവ ഉണ്ടായിരിക്കും. ഇന്നു  വൈകിട്ട് 7 ന് നടക്കുന്ന ആരംഭ ശുശ്രൂഷയ്ക്ക് മാര്‍ ജേക്കബ് അങ്ങാടിയത്ത് മുഖ്യകാര്‍മ്മികത്വം വഹിക്കും. ശനിയാഴ്ച വൈകുന്നേരം 5.30 ന് മലങ്കര കുര്‍ബാന - കാര്‍മ്മികന്‍: ഫാ. മാത്യു പെരുമ്പള്ളിക്കുന്നേല്‍, ഞായറാഴ്ച വൈകുന്നേരം 4.30 ന് ദിവ്യകാരുണ്യ പ്രദക്ഷിണം ഫാ. ജോയി ആലപ്പാട്ട് നയിക്കും.
വിവിധ സമയങ്ങളില്‍ പ്രത്യേക നിയോഗത്തോടെ പ്രാര്‍ ഥിക്കുന്നത് താഴെ കൊടുത്തിരിക്കുന്ന ക്രമത്തിലായിരിക്കും 

\måXpaWn¡qÀ Bcm[\m \ntbmK§Ä

 

shÅn

7:00 PM: BtKmf It¯men¡m k` / kotdm ae_mÀ k`

8:00 PM: tIm«bw AXncq]X

9:00 PM: k`mtae[y£À

10:00 PM: sshZnIÀ

11:00 PM: k\ykvXÀ

 

i\n

12:00 AM: AevambÀ

1:00 AM: GIkvXÀ

2:00 AM: æSp_ PohnX¡mÀ

3:00 AM: bphXnbphm¡Ä

4:00 AM: æªp§Ä

5:00 AM: KÀ`¯nepÅ æªp§Ä

6:00 AM: hn`mcyÀ / hn[hIÄ

7:00 AM: hr²À

8:00 AM: cmãXeh·mÀ

9:00 AM: Dt±ymKØÀ

10:00 AM: A²ym]IÀ / aXm²ym]IÀ

11:00 AM: hnZymÀ°nIÄ

12:00 PM: tUmÎÀamÀ

1:00 PM: t\gvkpamÀ / t\gvknKv hnZymÀ°nIÄ

2:00 PM: hmÀjnIw BtLmjnç¶hÀ / P·Zn\w BtLmjnç¶hÀ

3:00 PM: ss{UhÀamÀ

4:00 PM: Iqen the¡mÀ

5:00 PM: hnam\ / I¸ tPmen¡mÀ

6:00 PM: Kymkv tÌj³ DSaIÄ

7:00 PM: sF än tPmen¡mÀ

8:00 PM: am²ya tPmen¡mÀ

9:00 PM: It¯men¡mhnizmk¯n \nìw amdnt¸mbhÀ

10:00 PM: ip²oIcWØe¯nse Bßm¡Ä

11:00 PM: amXm]nXm¡sf _lpam\n¡m¯hÀ

 

RmbÀ

12:00 AM: ]m]t_m[w CÃm¯hÀ

1:00 AM: Un{]j\n Ignbp¶hÀ / am\knI tcmKnIÄ

2:00 AM: sXêhn Aebp¶hÀ

3:00 AM: Km\ip{iqjIÀ

4:00 AM: [ym\ Kpê¡·mÀ

5:00 AM: Bip]{XnIÄ / Bip]{Xn tPmen¡mÀ

6:00 AM: tcmKnIÄ / Im³kÀ tcmKnIÄ

7:00 AM: a¡fnÃm¯hÀ

8:00 AM: hnhml{]mbamb a¡Ä / hnhml{]mbw IgnªhÀ

9:00 AM: tPmen CÃm¯hÀ

10:00 AM: ]mÀ¸nSw CÃm¯hÀ

11:00 AM: a¡fm XnckvIcn¡s¸«hÀ

12:00 PM: KÀ`On{Zw \S¯p¶hÀ

1:00 PM: aZy¯nëw abçaê¶nëw ASnas¸«hÀ

2:00 PM: BßlXym {]hWXbpÅhÀ / BßlXy sNbvXhÀ

3:00 PM: acn¨p t]mbhÀ / ]Ým¯]n¡msX acn¨p t]mbhÀ

4:00 PM: CShI ip{iqjIÀ

5:00 PM: hnip² æÀ_m\bn hnizmkw CÃm¯hÀ

താമ്പാ തിരുഹൃദയ ദൈവാലയത്തില്‍ പ്രധാന തിരുനാള്‍ ആഘോഷിച്ചു

posted Oct 22, 2012, 8:18 PM by Unknown user

താമ്പാ: മധ്യഫ്ലോറിഡയിലെ ക്നാനായ കത്തോലിക്കരുടെ വിശ്വാസ ചൈതന്യത്തിന്റെ കേന്ദ്രബിന്ദുവായ തിരുഹൃദയ ദൈവാലയത്തില്‍  പ്രധാന തിരുനാള്‍ ആഘോഷിച്ചു. ഒക്ടോബര്‍ 12 ന് വെള്ളിയാഴ്ച വികാരി ഫാ.പത്രോസ് ചമ്പക്കര കൊടിയേറ്റി.സുറിയാനി പാട്ടിന്റെ അകമ്പടിയോടെ തിരുസ്വരൂപം എഴുന്നള്ളിച്ച് വച്ചു.സമൂഹ ബലിയില്‍ ഫാ.സെബാസ്റ്റ്യന്‍ ഏറേടത്ത് മുഖ്യകാര്‍മികത്വം  വഹിച്ചു.ഫാ. എഡിസണ്‍, ഫാ.ബെന്നി കളരിക്കല്‍, ഫാ.തോമസ് ചിറയ്ക്കല്‍, ഫാ.പത്രോസ് ചമ്പക്കര എന്നിവര്‍ സഹകാര്‍മികരായിരുന്നു. എം.എസ്.ടി സമൂഹത്തിന്റെ കൌണ്‍സിലര്‍ ഫാ. തോമസ് ചിറയ്ക്കല്‍ വചന സന്ദേശം നല്‍കി. തുടര്‍ന്ന് മെഴുകുതിരി പ്രദക്ഷിണം നടന്നു. പുതുതായി പണികഴിപ്പിച്ച തിരുഹൃദയ രൂപം ഫാ. തോമസ് ചിറയ്ക്കല്‍ വെഞ്ചിരിച്ചു. പ്രദക്ഷിണത്തിന് സെന്റ് സ്റ്റീഫന്‍സ് പള്ളി അസി. വികാരി ഫാ. ജോസ് തുരുത്തേല്‍ നേതൃത്വം നല്‍കി .തിരുഹൃദയ പൂന്തോട്ടത്തില്‍ നടത്തിയ നൊവേന പുതിയ അനുഭവമായി. ശനിയാഴ്ച ഫാ. ജയിംസ് കുടിലിന്റെ മുഖ്യ കാര്‍മികത്വത്തില്‍ കുര്‍ബാനയും നൊവേനയും നടന്നു. പ്രധാന തിരുനാള്‍ ദിനമായ ഞായറാഴ്ച  രാവിലെ 10ന് തിരുനാള്‍ പാട്ടു കുര്‍ബാനയ്ക്ക് സാന്‍ഹൊസെ സെന്റ്െ മേരീസ് പള്ളി വികാരി ഫാ. സ്റ്റാനി എടത്തിപ്പറമ്പില്‍ മുഖ്യ കാര്‍മികത്വം വഹിച്ചു. പ്ലാന്റ് സിറ്റി ഡിവൈന്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. ആന്റണി തേയ്ക്കാനത്ത് വചന സന്ദേശം നല്‍കി. തുടര്‍ന്ന് ഭക്തി നിര്‍ഭരമായ പ്രദക്ഷിണം നടന്നു.കുട്ടികളുടെയും മുതിര്‍ന്നവരുടെയും നേതൃത്വത്തില്‍ നടന്ന ചെണ്ടമേളം മുഖ്യ ആകര്‍ഷണമായിരുന്നു. വേദപാഠ കുട്ടികള്‍ ഒരുക്കിയ സ്റ്റാള്‍ ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റി.തുടര്‍ന്ന് നടത്തിയ സ്നേഹ വിരുന്ന് കൂട്ടായ്മയുടെ സന്തോഷം വര്‍ധിപ്പിച്ചു. തിങ്കളാഴ്ച മരിച്ചവര്‍ക്കുവേണ്ടി പ്രത്യേക തിരുകര്‍മ്മങ്ങള്‍ നടന്നു.അടുത്ത വര്‍ഷത്തെ തിരുനാള്‍ വെട്ടുപാറപ്പുറത്ത് കുടുംബാംഗങ്ങള്‍ ഏറ്റെടുത്തു.തിരുനാളിന് കൈക്കാരന്‍മാരായ സിറിയക്ക് ചാഴിക്കാട്ട്്, തോമസ് വെട്ടുപാറപ്പുറത്ത്, ബേബി മാക്കീല്‍,  സെക്രട്ടറി മനോജ്  ഒടിമുഴങ്ങയില്‍, പ്രസുദേന്തിമാരായ ബാബു കുളങ്ങര, സോണി കുളങ്ങര തുടര്‍ന്ന് വിവിധ കമ്മിറ്റി അംഗങ്ങളും നേതൃത്വം നല്‍കി.വികാരി ഫാ. പത്രോസ് ചമ്പക്കര എല്ലാവര്‍ക്കും നന്ദി പറഞ്ഞു.
                                                                                                                                                                                എബി മണേലേല്‍

സാക്രമെന്റോ ക്നാനായ മിഷനില്‍ തിരുനാള്‍ ആഘോഷിച്ചു

posted Oct 21, 2012, 10:45 PM by Unknown user   [ updated Oct 23, 2012, 9:05 AM by Saju Kannampally ]

സാക്രമെന്റോ: വാഴ്ത്തപ്പെട്ട ജോണ്‍ പോള്‍ രണ്ടാമന്റെ നാമധേയത്തിലുള്ള ക്നാനായ കാത്തലിക്ക് മിഷനില്‍  ജോണ്‍ പോള്‍ രണ്ടാമന്റെ തിരുനാള്‍ ആഘോഷിച്ചു.സീറോ മലബാര്‍ കാത്തലിക്ക് മിഷന്‍ ഡയറക്ടര്‍ ഫാ.ജോണിക്കുട്ടി പുല്ലശേരി ദിവ്യബലിയില്‍ മൂഖ്യ കാര്‍മികത്വം വഹിച്ചു. ക്നാനായ മിഷന്‍ ഡയറക്ടര്‍ ഫാ. സ്റ്റാനി എടത്തിപ്പറമ്പില്‍, ഫാ. ഫ്രാന്‍സിസ് ചിറയ്ക്കല്‍ സി.എം.ഐ എന്നിവര്‍ സഹകാര്‍മികരായിരുന്നു. ഫാ. ഫ്രാന്‍സിസ് ചിറയ്ക്കല്‍ സന്ദേശം നല്‍കി. തുടര്‍ന്ന് പ്രദക്ഷിണം ,   ചണ്ടമേളം എന്നിവ നടന്നു .വിവിധ കലാപരിപാടികളും നടന്നു. യൂത്ത് മിനിസ്ട്രിയുടെ നേതൃത്വത്തില്‍ ഫണ്ട് റെയിസിംഗ് ബുത്ത് ഒരുക്കിയിരുന്നു.പിന്നീട് സ്നേഹവിരുന്നും നടത്തി.ഫാ.സ്റ്റാനി എടത്തിപ്പറമ്പില്‍ നന്ദി പറഞ്ഞു.
                                                                                                                                                                            സിറിള്‍ തടത്തില്‍


ജോസ്.കെ മാണി എം.പിക്ക ്സ്വീകരണം നല്‍കി

posted Oct 21, 2012, 9:35 PM by Unknown user

ചിക്കാഗോ: ജോസ്.കെ മാണി എം.പിക്ക് പ്രവാസി കേരള കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ ചിക്കാഗോയില്‍ സ്വീകരണം നല്‍കി. കാനഡയില്‍ നടക്കുന്ന രാജ്യാന്തര സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനുള്ള  യാത്രാമധ്യേ ചിക്കാഗോയില്‍ ഹ്രസ്വ സന്ദര്‍ശനം നടത്തിയതായിരുന്നു അദ്ദേഹം.കോട്ടയം മണ്ഡലത്തിന്റെ സമഗ്ര വികസനത്തിന് നിരവധി പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പിലാക്കികൊണ്ടിരിക്കുന്ന എം.പിക്ക് ആശംസകള്‍ അര്‍പ്പിച്ച് ഡോ.സാല്‍ബി ചേന്നോത്ത് , പീറ്റര്‍ കുളങ്ങര, സാബു നടുവീട്ടില്‍, ജോയിച്ചന്‍ പുതുക്കുളം, ഫിലിപ്പ് നെടും തുരുത്തില്‍, ജോമോന്‍ തെക്കേപ്പറമ്പില്‍, സാജു കണ്ണമ്പള്ളി എന്നിവര്‍ പ്രസംഗിച്ചു. പ്രസിഡന്റ് ജെയ്ബു കുളങ്ങര അധ്യക്ഷത വഹിച്ചു.ജോസ്.കെ മാണി മറുപടി പറഞ്ഞു.
                                                                                                                                                                                            സജി ഫിലിപ്പ്

ഷിക്കാഗോയില്‍ ഹലോവിന്‍ പാര്‍ട്ടി ഒക്ടോബര്‍ 26 ന്‌

posted Oct 21, 2012, 12:26 AM by Unknown user

ഷിക്കാഗോ: കെ.സി.എസ്‌ കിഡ്‌സ്‌ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഹാലോവിന്‍ പാര്‍ട്ടി ഒരുക്കുന്നു. ഒക്ടോബര്‍ 26 നു വൈകുന്നേരം ആറയ്‌ക്ക്‌ കെ.സി.എസ്‌ കമ്യൂണിറ്റി സെന്ററിലാണ്‌ ചടങ്ങ്‌ നടത്തുന്നത്‌. ഹാലോവിന്‍ വേഷമണിഞ്ഞ്‌ കുട്ടികല്‍ എത്തണമെന്ന്‌ കിഡ്‌സ്‌ ക്ലബ്‌ ഭാരവാഹികള്‍ അറിയിച്ചു. കുട്ടികള്‍ക്ക്‌ ഓര്‍മയില്‍ എന്നെന്നും തങ്ങിനില്‍ക്കുന്ന രസകരമായ അനുഭവമായി ചടങ്ങ്‌ മാറ്റാനുള്ള ഒരുക്കങ്ങളാണ്‌ നടത്തുന്നത്‌. മികച്ച വേഷമണിഞ്ഞ്‌ എത്തുന്ന ആണ്‍കുട്ടിക്കും, പെണ്‍കുട്ടിക്കും പ്രത്യേകം സമ്മാനം നല്‍കുന്നതാണ്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ കിഡ്‌സ്‌ ക്ലബ്‌ കോ ഓര്‍ഡിനേറ്റര്‍ ടാനിയ പുത്തന്‍പറമ്പിലുമായി ബന്ധപ്പെടുക (630 464 6061).
സൈമണ്‍ മുട്ടത്തില്‍

1-10 of 801