Knanaya News‎ > ‎America‎ > ‎

ചിക്കാഗോ കെ.സി.എസ്.വിമന്‍സ് ഫോറം ഫാമിലി നൈറ്റ് ആഘോഷിച്ചു

posted Jan 31, 2012, 12:08 AM by knanaya news   [ updated Feb 1, 2012, 7:50 AM by Saju Kannampally ]
ചിക്കാഗോ: ക്നാനായ കാത്തലിക് സൊസൈറ്റി വിമന്‍സ് ഫോറം ഫാമിലി നൈറ്റ് ആഘോഷിച്ചു. ജനുവരി 28-ാം തീയതി ശനിയാഴ്ച ചിക്കാഗോയില്‍ നൈല്‍സ് ലോണ്‍ ട്രിമാനര്‍ ബാങ്കറ്റ് ഹാളിലാണ് ആഘോഷ പരിപാടികള്‍ നടത്തപ്പെട്ടത്. വുമന്‍സ് ഫോറം പ്രസിഡന്റ് ഗ്രേസി വാച്ചാച്ചിറയുടെ അദ്ധ്യക്ഷതയില്‍ നടന്ന ആഘോഷ പരിപാടികള്‍ ഫാ. സജി പിണര്‍കയില്‍ ഉദ്ഘാടനം ചെയ്തു. സമ്മേളനത്തില്‍ വുമന്‍സ് ഫോറം വനിതകളുടെ നേതൃത്വത്തില്‍ ആലപിച്ച പ്രാര്‍ത്ഥനാ ഗാനത്തോടെ ആരംഭിച്ച സമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി ലിസ്സി തോട്ടപ്പുറം സ്വാഗതവും ട്രഷറര്‍ മേഴ്സി തിരുനെല്ലിപ്പറമ്പില്‍ കൃതജ്ഞതയും പറഞ്ഞു. യോഗത്തില്‍ വൈസ് പ്രസിഡന്റ് ഡെല്ലാ നെടിയാകാലായില്‍ എം.സി. യായിരുന്നു. യോഗത്തില്‍ കെ.സി.എസ്. പ്രസിഡന്റ് സിറിയക് കൂവക്കാട്ടില്‍, 2012 കെ.സി.സി.എന്‍.എ. കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ ജെയിംസ് ഇല്ലിക്കല്‍ എന്നിവര്‍ ആശംസാ പ്രസംഗം നടത്തി. 

2012 കണ്‍വെന്‍ ജനറല്‍ കണ്‍വീനര്‍ ടോമി മേല്‍ക്കരപ്പുറം, കെ.സി.സി.എന്‍.എ. ട്രഷറര്‍ നിമ്മി തുരുത്തുവേലില്‍, റീജണല്‍ വൈസ് പ്രസിഡന്റ് ഷിജു ചെറിയത്തില്‍, കെ.സി.എസ്. വൈസ് പ്രസിഡന്റ് ബിനു പൂത്തുറയില്‍ എന്നിവര്‍ സ്റ്റേജില്‍ സന്നിഹിതരായിരുന്നു. കെ.സി.എസ്. ഭാരവാഹികളായ സൈമണ്‍ മുട്ടത്തില്‍, മത്യാസ് പുല്ലാപ്പള്ളി, ജോമോന്‍ തൊടുകയില്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

വുമന്‍സ് ഫോറത്തിന്റെ നേതൃത്വത്തില്‍ നടത്തപ്പെട്ട ബ്യൂട്ടി പേജന്റില്‍ ജോണിക്കുട്ടി, ഷാലോ പിള്ളവീട്ടില്‍ ഫാമില വിജയിയായി. രാജേഷ് കിഴക്കേതില്‍, ഡോളി ഫാമിലി രണ്ടാം സ്ഥാനത്തെത്തി. ബേബി പ്ളാക്കില്‍ പരിപാടികള്‍ സ്പോണ്‍സര്‍ ചെയ്തു. ചിന്നു തോട്ടം, ഡെന്നി പുല്ലാപ്പള്ളി ബ്യൂട്ടി പേജന്റിന് നേതൃത്വം നല്‍കി.
Comments