Knanaya News‎ > ‎America‎ > ‎

കെ.സി.എസ്. യൂത്ത് ഫെസ്റിവല്‍ ഒക്ടോബര്‍ 20 ന്

posted Oct 15, 2012, 9:18 PM by Unknown user   [ updated Oct 15, 2012, 10:10 PM by knanaya news ]
ചിക്കാഗോ: ഈ വര്‍ഷത്തെ കെ.സി.എസ്. യൂത്ത് ഫെസ്റിവല്‍ ഒക്ടോബര്‍ 20-ാം തീയതി രാവിലെ 9 മുതല്‍ കമ്മ്യൂണിറ്റി സെന്ററില്‍വെച്ച് നടത്തപ്പെടുന്നു. സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി വിവിധ ഇനങ്ങളില്‍ നടത്തുന്ന മത്സരങ്ങളുടെ രജിസ്ട്രേഷന്‍ ആരംഭിച്ചുകഴിഞ്ഞു. മുന്‍ വര്‍ഷങ്ങളില്‍ നടത്തിയ മത്സരങ്ങളെ കൂടാതെ ഈ വര്‍ഷം ഇംഗ്ളീഷ് ടൈപ്പിംഗ് മത്സരവും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് എന്റര്‍ടൈന്‍മെന്റ് കമ്മറ്റി ചെയര്‍മാന്‍ ബാബു തൈപ്പറമ്പില്‍ അറിയിച്ചു. വിവിധ ഗ്രൂപ്പുകള്‍ക്കായുള്ള പ്രസംഗവിഷയങ്ങള്‍, സ്പെല്ലിംഗ് ബീ വാക്കുകള്‍ എന്നിവ കൂടാതെ യൂത്ത് ഫെസ്റിവലിന്റെ അപേക്ഷാഫോറവും നിബന്ധനകളും കെ.സി.എസ്. വെബ്സൈറ്റായ www.kcschicago.com ല്‍ കൊടുത്തിട്ടുണ്ട്. ഈ വര്‍ഷത്തെ യൂത്ത് ഫെസ്റിവലിലെ കലാതിലകം, കലാപ്രതിഭ, കൂടാതെ ഒന്നാം സമ്മാനത്തിനര്‍ഹരാകുന്ന ഗ്രൂപ്പു ഡാന്‍സുകള്‍ എന്നിവ ഈ വര്‍ഷത്തെ ക്നാനായ നൈറ്റില്‍ അവതരിപ്പിക്കുന്നതാണെന്നും ഇതുവരെ വിവിധ മത്സരങ്ങളിലേക്കായി നല്ല പങ്കാളിത്തമാണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്നും  കെ.സി.എസ്. പ്രസിഡന്റ് സിറിയക് കൂവക്കാട്ടിലും വൈസ് പ്രസിഡന്റ് ബിനു പൂത്തുറയിലും അറിയിച്ചു. കട്ടികളുടെ സര്‍ഗ്ഗവാസനകളെ പ്രോത്സാഹിപ്പിക്കുന്നതിനായി നടത്തുന്ന യൂത്ത് ഫെസ്റിവലില്‍ മുഴുവന്‍ കെ.സി.എസ്. അംഗങ്ങളുടെയും കുട്ടികളെ പങ്കെടുപ്പിക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് കെ.സി.എസ്. എക്സിക്യൂട്ടീവ് ബോര്‍ഡും എന്റര്‍ടൈന്‍മെന്റ് കമ്മറ്റിയും അഭ്യര്‍ത്ഥിച്ചു. 

                                                                                                                                                    റിപ്പോര്‍ട്ട്: സൈമണ്‍ മുട്ടത്തില്‍
Comments