Knanaya News‎ > ‎America‎ > ‎

ന്യൂയോര്‍ക്കിലെ ക്‌നാനായ നൈറ്റ്-2012 വര്‍ണ്ണാഭമായി

posted Oct 17, 2012, 8:24 PM by Unknown user
ന്യൂയോര്‍ക്ക് : ഐ.കെ.സി.സി.യുടെ ആഭിമുഖ്യത്തില്‍ ക്‌നാനായ സെന്ററില്‍ നടന്ന ക്‌നനായ നൈറ്റ് 2012 വര്‍ണ്ണാഭമായി.ഐ.കെ.സി.സി. പ്രസിഡന്റ് സുരേഷ് മംഗലത്തേട്ട്, സെക്രട്ടരിസ്റ്റാര്‍ലിംഗ് പച്ചിക്കര, ട്രഷറര്‍ മനു കാരികാട്ട് എന്നിവര്‍ നേതൃത്വം നല്‍കിയ ക്‌നനായ നൈറ്റ് മെച്ചപ്പെട്ട കലാപരിപാടികള്‍കൊണ്ട് സമ്പന്നമായി.കലാപരിപാടികള്‍ക്ക് മുമ്പായി വിവിധ മേഖലകളില്‍ വ്യക്തിമുദ്രപതിപ്പിച്ച
ക്‌നനായക്കാരെ അഭിനന്ദിക്കുന്നതിന്റെ ഭാഗമായി ക്‌നനായക്കാരില്‍ ആദ്യമായിഅമേരിക്കന്‍ മലയാളികളുടെ സംഘടനയായ ഫോമാ പ്രസിഡന്റായ ബേബി ഊരാളിയേയും,ന്യൂയോര്‍ക്ക് പ്രസ്സ്‌ക്ലബ്ബ് പ്രസിഡന്റും, കൈരളി ടി.വിയുടെഅമേരിക്കയിലെ ചുമതലക്കാരനുമായ  ജോസ്കാടാംപുറത്തിനെയും ആദരിക്കുകയുണ്ടായി. നാഷ്ണല്‍ സംഘടനയുടെ പ്രസിഡന്റായി ആദ്യമായി കപ്പലില്‍ ഒരു കണ്‍വന്‍ഷന്‍
നടത്തി വിസ്മയിപ്പിക്കാന്‍ പറ്റിയതില്‍ എല്ലാ നല്ലവരായ അമേരിക്കന്‍ മലയാളികള്‍കളോടും, ന്യൂയോര്‍ക്കിലെ ക്‌നനായ സഹോദരങ്ങളോടുമുള്ള നന്ദി ബേബി ഊരാളില്‍ രേഖപ്പെടുത്തി. പരസ്പരം സ്‌നേഹവും സൗഹൃദവും ശക്തമായ
കുടുംബാടിത്തറയുമുള്ള ക്‌നാനായക്കാര്‍ എല്ലാ മലയാളികള്‍ക്കുംഅഭിമാനമാമെന്ന് ഊരാളില്‍ ഓര്‍മ്മിപ്പിച്ചു.

ഭാഷയും സ്‌നേഹവും, മലയാള സംസ്‌ക്കാരവും വളര്‍ത്തിക്കൊണ്ടുവരാന്‍ ഇവിടെയുള്ള മലയാളി മാദ്ധ്യമങ്ങളെ പ്രോത്സാഹിപ്പിക്കണമെന്ന് പ്രസ്സ്ക്ലബ്ബ് പ്രസിഡന്റ് ജോസ്‌കാടാപുറം പറഞ്ഞു.തങ്ങളുടെ തനത്പാരമ്പര്യങ്ങളും , ആചാരങ്ങങ്ങളും കാത്ത് സൂക്ഷിക്കുന്നതിന്റെ ഭാഗമാണ്
ആഘോഷങ്ങളെല്ലാമെന്ന് സ്പിരിച്ച്വല്‍ ഡയറക്ടര്‍ ഫാ.  റെനി കട്ടേല്‍പറഞ്ഞു.കലാപരിപാടികള്‍ക്ക് മുമ്പായി കലാമത്സരങ്ങള്‍ക്കും, കായിക മത്സരങ്ങളിലുംവിജയിച്ചവര്‍ക്കുള്ള സമ്മാനദാനം ബേബി ഊരാളിയും, പ്രസിഡന്റ് സുരേഷ് മംഗലത്തേട്ടും നിര്‍വഹിച്ചു.വിമന്‍സ് ഫോറത്തിന്റെ ഭാരവാഹികളായ  മാഗി സോണിയും, മീര ഉറുമ്പേത്ത്എന്നിവര്‍ ഓണാഘോഷ പരിപാടികള്‍ വിജയിപ്പിച്ച എല്ലാവരോടും  നന്ദി അറിയിക്കുകയും, സമ്മാനാര്‍ഹരമായവരെ അനുമോദിക്കുകയും ചെയ്തു. ഉന്നത നിലവാരം പുലര്‍ത്തുന്ന പുതുമയാര്‍ന്ന കലാപരിപാടികള്‍ അവതരിപ്പിച്ചു ഐ.കെ.സി.സി.യുടെ പുതുതലമുറ കാഴ്ചവച്ച  കലാസന്ധ്യ എല്ലാവരുംആസ്വദിച്ചു. കലാപരിപാടികള്‍ക്ക് ശേഷം സ്‌നേഹവിരുന്ന് ഒരുക്കിയ ഐ.കെ.സി.സിഎക്‌സിക്യൂട്ടീവ് കമ്മറ്റി പരിപാടികള്‍ വര്‍ണ്ണാഭമാക്കി.
Comments