Knanaya News‎ > ‎America‎ > ‎

ഷിക്കാഗോ സേക്രട്ട് ഹാര്‍ട്ട് ഇടവകയില്‍ വിശ്വാസ വര്‍ഷാചരണം: ഉദ്ഘാടനം

posted Oct 15, 2012, 8:37 AM by Lince Joseph   [ updated Oct 20, 2012, 4:15 AM by knanaya news ]

ഷിക്കാഗോ സേക്രഡ് ഹാര്‍ട്ട് ദേവാലയത്തില്‍ വിശ്വാസവര്‍ഷാചരണത്തിനു തിരി തെളിഞ്ഞു.  . വികാരി റവ.ഫാ. സജി പിണര്‍കയില്‍ തിരുസഭാ മാതാവ് 2012 ഒക്ടോബര്‍ മാസം പതിനൊന്നാം തിയതി മുതല്‍ 2013 നവംബര്‍ ഇരുപത്തിനാലാം തിയതി വരെ വിശ്വാസ വര്‍ഷമായി പ്രഖ്യാപിച്ചിരിക്കുകയാണ് എന്നും എന്തുകൊണ്ട് ആ ദിവസങ്ങള്‍ തിരഞ്ഞെടുത്തു എന്നും വിശദീകരിച്ചു. 
ഒക്ടോബര്‍ 11 നു തിരുസഭ രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്റെ അമ്പതാം വാര്‍ഷികം അനുസ്മരിക്കുന്നു. അതോടൊപ്പം തന്നെ കത്തോലിക്കാസഭയുടെ ഔദ്യോഗിക മതബോധനഗ്രന്ഥമായ കാറ്റക്കിസം ഓഫ് ദ കാത്തലിക് ചര്‍ച്ചിന്റെ പ്രസിദ്ധീകരണത്തിന്റെ ഇരുപതാം വാര്‍ഷികവും ആഘോഷിക്കുന്നു.

 ഈ രണ്ട് വാര്‍ഷികങ്ങളെ പ്രതീകവത്കരിച്ച് വിശ്വാസ പരിശീലകരായ യൂത്ത് റ്റീച്ചേഴ്സും മുതിര്‍ന്ന അദ്ധ്യാപകരുമുള്‍പ്പെട്ട 50 പേര്‍ പള്ളിയുടെ ഇരു വശങ്ങളിലൂടെ കത്തിച്ച തിരികളും വിശ്വാസവര്‍ഷ പതാകയും കൈകളിലേന്തിയും ട്രസ്റിമാരും കൂടാരയോഗവാര്‍ഡ് പ്രതിനിധികളും സി. സി. ഡി.യുടെ ഡി. ആര്‍. ഇ., ഇടവകയില്‍ സേവനം ചെയ്യുന്ന സിസ്റേഴ്സിന്റെ പ്രതിനിധി എന്നിവര്‍ അടങ്ങുന്ന 20 പേര്‍ നടുവിലൂടെയും കത്തിച്ച തിരികളും പേപ്പല്‍ പതാകയുമായി വന്നപ്പോള്‍ പ്രാര്‍ഥനയ്ക്കു ശേഷം വികാരി റവ.ഫാ. സജി പിണര്‍കയി ബേമയി സജ്ജീകരിച്ചിരിക്കുന്ന  തിരി തെളിച്ചു. എല്ലാവരും ഒരുമിച്ച് വിശ്വാസപ്രമാണം ഏറ്റുചൊല്ലി സ്തോത്രഗീതം ആലപിച്ചു.


 റവ.ഫാ. സിജു മുടക്കോടില്‍ ചടങ്ങുകളിലുടനീളം സന്നിഹിതനായിരുന്നു. ഡി ആര്‍ ഇ സാബു മുത്തോലം , കൈക്കാരന്മാരായ ബേബി കാരിയ്ക്കല്‍, സഖറിയ ചേലയ്ക്കല്‍, ജേക്കബ് വഞ്ചിപ്പുരയ്ക്കല്‍, ജോബി ഓളിയില്‍, ജോസ് താഴത്തുവെട്ടത്ത് തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.
ą
IMG_9597.JPG
(2670k)
Lince Joseph,
Oct 15, 2012, 8:45 AM
ą
IMG_9601.JPG
(2943k)
Lince Joseph,
Oct 15, 2012, 8:46 AM
ą
IMG_9602.JPG
(2850k)
Lince Joseph,
Oct 15, 2012, 8:47 AM
ą
IMG_9621.JPG
(2790k)
Lince Joseph,
Oct 15, 2012, 8:48 AM
Comments